സ്പിരിച്വല്‍

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ സേഫ് ഗാര്‍ഡിങ്, ജി. ഡി. പി. ആര്‍ സമ്മേളനം ലസ്റ്ററില്‍ നടന്നു

ലെസ്റ്റര്‍ : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ സേഫ് ഗാര്‍ഡിങ്, ജി. ഡി. പി. ആര്‍. (ജെനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍) സമ്മേളനം ലെസ്റ്റര്‍ സെന്റ് എഡ്വേഡ്സ് പാരിഷ് പാരിഷ് ഹാളില്‍ നടന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സേഫ് ഗാര്‍ഡിങ് കമ്മീഷന്‍ ചെയര്‍മാന്‍ റെവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

മറ്റുള്ളവരെ പരിരക്ഷിക്കുന്നതിലൂടെയാണ് ദൈവത്തെ മഹത്വപ്പെടുത്തുന്നതെന്നു ഉദ്ഘാടനസന്ദേശത്തില്‍ മാര്‍ സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു. മിസിസ് ലിജോ രണ്‍ജി, മി. പോള്‍ ആന്റണി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വികാരി ജനറാള്‍ ഫാ. ജോര്‍ജ്ജ് തോമസ് ചേലക്കല്‍, ചാന്‍സിലര്‍ റെവ. ഡോ മാത്യു പിണക്കാട്ട്, ഫാ. ജോയി വയലില്‍ CST, സെക്രട്ടറി ഫാ. ഫാന്‍സുവാ പത്തില്‍ തുടങ്ങിയവരും മറ്റു കമ്മറ്റി അംഗങ്ങളും സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

നേരത്തെ നടന്ന 'ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ്' സേഫ് ഗാര്‍ഡിങ് നാഷണല്‍ സെമിനാറില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയെ പ്രതിനിധീകരിച്ച് മിസിസ് ലിജോ രണ്‍ജി, ജസ്റ്റിന്‍ എന്നിവര്‍ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തു.

  • ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല രണ്ടാം ദശാബ്ദത്തിന്റെ നിറവില്‍; ഭക്തിനിര്‍ഭര ആഘോഷം ഈസ്റ്റ് ഹാമിലെ ശ്രീ മുരുഗന്‍ ടെമ്പിളില്‍ മാര്‍ച്ച് 3 ന്
  • ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം 28ന്
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കുംഭ മാസ പൂജ ഫെബ്രുവരി 14ന്
  • ശിവരാത്രി പൂജകള്‍ക്ക് ഒരുങ്ങി കെന്റ് അയ്യപ്പക്ഷേത്രം
  • സുവിശേഷാഗ്‌നിയുടെ കാഹളവുമായി ഗ്രേറ്റ് എവേക്കനിങ് കണ്‍വെന്‍ഷന്‍ ഫാ സേവിയര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്നു
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions