അസോസിയേഷന്‍

ലണ്ടന്‍ ചെമ്പൈ സംഗീതോത്സവത്തിന് രണ്ടുനാള്‍

ലണ്ടന്‍ : സംഗീതസമ്രാട്ടും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണയ്ക്കായി നടത്തപ്പെടുന്ന ആറാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവത്തിനു സാക്ഷിയാകുവാന്‍ ലണ്ടന്‍ നഗരം ഒരുങ്ങി. പാടാന്‍ തുടങ്ങുന്നവരും പാടി തികഞ്ഞവരുമടക്കം നിരവധി സംഗീതോപാസകര്‍ നവംബര്‍ 30 ന് ക്രോയ്‌ഡോണ്‍ ലാങ്ഫ്രാങ്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്ന സംഗീതോത്സവത്തില്‍ സംഗീതാര്‍ച്ചന നടത്തും. കര്‍ണാടിക്, സെമിക്ലാസ്സിക്കല്‍, ഡിവോഷണല്‍, ഹിന്ദുസ്ഥാനി തുടങ്ങിയ തനതു ഭാരതീയ സംഗീത ശാഖകളില്‍, വായ്പ്പാട്ട് ഉപകരണസംഗീത വിഭാഗങ്ങളിലായി നൂറ്റി എഴുപതോളം അനുഗ്രഹീത കലാകാരന്മാരും കലാകാരികളും പങ്കെടുക്കും.

ഉച്ചക്ക് ഒരുമണിയോട് കൂടി ഭദ്രദീപം തെളിയിച്ചു ചടങ്ങുകള്‍ക്ക് ആരംഭം കുറിക്കും. സമ്പത് കുമാര്‍ ആചാര്യ, ഡോ. സേതു വാരിയര്‍, രാജേഷ് രാമന്‍, ബാംഗ്ലൂര്‍ പ്രതാപ്, രതീഷ് കുമാര്‍ മനോഹരന്‍, പ്രാച്ചി റാനഡെ, മിഥുന്‍ മോഹന്‍, ലക്ഷ്മി ശുഭരാമന്‍ തുടങ്ങിയ പ്രഗല്ഭരായ സംഗീതജ്ഞരുടെയും ജിയാ ഹരി, ടെസ്സ ജോണ്‍, നിവേദ്യ സുനില്‍, ലക്ഷ്മി രാജേഷ്, ആനി അലോഷ്യസ്, ദൃഷ്ടി പ്രവീണ്‍, പാര്‍വതി മധു, മൈഥിലി കൃഷ്ണകുമാര്‍ തുടങ്ങി വളര്‍ന്നു വരുന്ന അനവധി കലാ പ്രതിഭകളുടെയും സാന്നിധ്യം കൊണ്ട് ഇക്കൊല്ലത്തെ സംഗീതോത്സവ വേദി അനുഗ്രഹീതമാകും. ഉപഹാര്‍, സപ്തസ്വര, ശ്രുതിമനോലയ മുതലായ യുകെയിലെ പ്രശസ്ത സംഗീത സ്‌കൂളുകളുടെ സാന്നിധ്യവും ഇക്കൊല്ലത്തെ സംഗീതോത്സവത്തിന്റെ പ്രത്യേകതയാണ്. ഗായിക കൂടിയായ സുപ്രഭ നായരാണ് ഈ വര്‍ഷത്തെ അവതാരിക.

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിലാണ് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം നടത്തപ്പെടുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലെ സംഗീത പ്രേമികളുടെ അഭൂതപൂര്‍വമായ തിരക്ക് കണക്കിലെടുത്തു സംഗീതോത്സവ വേദി പതിവ് സത്സംഗ വേദിയായ തൊണ്‍ടന്‍ഹീത് കമ്മ്യൂണിറ്റി സെന്ററില്‍ നിന്നും ലാങ്ഫ്രാങ്ക് ഓഡിറ്റോറിയത്തിലേക്ക് മാറ്റിയതിനാല്‍ ആയിരത്തിലേറെ സംഗീത ആസ്വാദകര്‍ക്ക് ഇക്കൊല്ലം സംഗീതോത്സവം അനായാസം ആസ്വാദനയോഗ്യമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. പദ്മശ്രീ സുരേഷ് ഗോപി എംപി, പദ്മശ്രീ ജയറാം, സംഗീതജ്ഞന്‍ പദ്മശ്രീ കെ ജി ജയന്‍ (ജയവിജയ), സിനിമാതാരം ശങ്കര്‍, പിന്നണി ഗായകന്‍ വേണുഗോപാല്‍, സംഗീത സംവിധായകനും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, നടിയും നര്‍ത്തകിയുമായ അനുമോള്‍, സിനിമാ സീരിയല്‍ താരം ഉണ്ണി ശിവപാല്‍ തുടങ്ങി കലാസാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ ഇതിനോടകം സംഗീതോത്സവത്തിനു ആശംസകള്‍ അറിയിച്ചു കഴിഞ്ഞു. ഇക്കഴിഞ്ഞ നവംബര്‍ 17 ന് (വൃശ്ചികം ഒന്ന്) ശ്രീ ഗുരുവായൂരപ്പന്റെ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ചു പൂജിച്ച ആറാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം സോവനീര്‍, ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയര്‍മാന്‍ തെക്കുമുറി ഹരിദാസ് ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ പ്രകാശനം ചെയ്തിരുന്നു. സമയ പരിമിതി മൂലം ഈ വര്‍ഷത്തെ സംഗീതോത്സവത്തില്‍ പങ്കെടുക്കുന്ന ഗായകരുടെ രെജിസ്‌ട്രേഷന്‍ 170ല്‍ നിര്‍ത്തേണ്ടി വന്നു എന്നും 2020 നവംബറില്‍ നടത്താനിരിക്കുന്ന സംഗീതോത്സവം ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന തരത്തില്‍ വിപുലമായി സഘടിപ്പിക്കുവാന്‍ ആണ് തയ്യാറെടുക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു. അടുത്തവര്‍ഷത്തെ സംഗീതോത്സവത്തിലേക്കുള്ള ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. ഈ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷിയാകുവാന്‍ എല്ലാ യു. കെ. മലയാളികളെയും ചെയര്‍മാനായ തെക്കുംമുറി ഹരിദാസ് സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി,

Suresh Babu: 07828137478, Rajesh Raman: 07874002934, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

Sangeetholsavam Venue: Lanfranc School Auditorium, Mitcham Rd, Croydon CR9 3AS

Monthly Satsang Venue: West Thornton Communtiy Cetnre, 731735, London Road, Thornton Heath, Croydon CR7 6AU

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions