അസോസിയേഷന്‍

ഇടമുറിയാതെ രാഗമഴ; ലണ്ടന്‍ ചെമ്പൈ സംഗീതോല്‌സവത്തിനു ക്രോയിഡോണില്‍ സമാപനം

ശ്രവണ സുന്ദരമായ രാഗമഴ വര്‍ഷിച്ച് ആറാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം പെയ്തിറങ്ങി. നവംബര്‍ 30ന് ക്രോയിഡോന്‍ ലാങ് ഫ്രാന്‍ക് ഓഡിറ്റോറിയത്തില്‍ ചെമ്പൈ സ്വാമികളുടെ സ്മരണാര്‍ധം നടത്തിയ സംഗീതോത്സവം അക്ഷരാര്‍ഥത്തില്‍ രാഗവര്‍ഷിണിയായി മാറി.

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിലാണ് തുടര്‍ച്ചയായ ആറാം വര്‍ഷവും ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം സംഘടിപ്പിച്ചത്. ചെയര്‍മാന്‍ തെക്കുമുറി ഹരിദാസ്, അശോക് കുമാര്‍, സുരേഷ് ഗംഗാധരന്‍, സദാനന്ദന്‍, രാജേഷ് രാമന്‍ എന്നിവര്‍ ഭദ്രദീപം തെളിയിച്ചു സംഗീതോത്സവത്തിനു ആരംഭം കുറിച്ചു. യുകെയുടെ വിവിധ നഗരങ്ങളില്‍ നിന്ന് ശാസ്ത്രീയ സംഗീത ശാഖയില്‍ പ്രമുഖരായ നൂറ്റി എഴുപതോളം കാലാകാരന്മാര്‍ പങ്കെടുത്തു. പ്രശസ്ത സംഗീതജ്ഞരോടും വാദ്യ കലാകാരന്മാരോടുമൊപ്പം, ഉപഹാര്‍, സപ്തസ്വര, ശ്രുതിമനോലയ തുടങ്ങിയ സംഗീത സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ ആസ്വാദക ഹൃദയങ്ങളിലേക്ക് ശാസ്ത്രീയ സംഗീതത്തിന്റെ പാരമ്പര്യ വഴികളിലെ രാഗലയങ്ങള്‍ പകര്‍ന്നേകി.

കഴിഞ്ഞ വര്ഷങ്ങളിലെ ആസ്വാദകരുടെ പങ്കാളിത്തം കണക്കിലെടുത്തു പതിവ് സത്‌സംഗ വേദിയില്‍ നിന്നും വിശാലമായ ലാങ്ഫ്രാന്‍ക് ഓഡിറ്റോറിയത്തില്‍ നടന്ന സംഗീതോത്സവം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സംഗീത വിദ്യാര്‍ത്ഥികള്‍ക്കും കുരുന്നുകള്‍ക്കും കര്‍ണാടക സംഗീത ശാഖയിലെ പ്രമുഖരോടൊപ്പം വേദി പങ്കിടുവാന്‍ സാധിച്ചത് അപൂര്‍വമായി മാത്രം ലഭിക്കുന്ന സംഗീത വിസ്മയത്തിന്റെ സമ്മേളനം ആയി ആസ്വാദകവൃന്ദം വിലയിരുത്തി. ഗായിക കൂടിയായ സുപ്രഭ നായരുടെ അവതരണ മികവും ശ്രദ്ധ നേടി.

ബ്രിസ്റ്റോള്‍ ലബോറട്ടറി ചെയര്‍മാന്‍ ടി രാമചന്ദ്രന്‍, മേയര്‍ ടോം ആദിത്യ, കൗണ്‍സിലര്‍ മഞ്ജു ഷാഹുല്‍ഹമീദ്, കൗണ്‍സിലര്‍ ഡോ ശിവ തുടങ്ങി സാമൂഹികരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ആറാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം വിജയകരമാക്കിയതില്‍ എല്ലാ സഹൃദയരായ കലാകാരന്മാരോടും, കലാസ്വാദകരോടും, സ്‌പോസര്‍മാരോടും, ആശംസകള്‍ അറിയിച്ച പ്രമുഖരോടും, സംഗീതോത്സവത്തിനു വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച രാജേഷ് രാമന്റെ നേതൃത്വത്തിലുള്ള എല്ലാ നല്ലവരായ വോളന്റിയേഴ്‌സിനോടുമുള്ള നന്ദി ചെയര്‍മാന്‍ തെക്കുമുറി ഹരിദാസ് അറിയിച്ചു.

ഈ മാസത്തെ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ സത്‌സംഗം മണ്ഡല ചിറപ്പ് മഹോത്സവവും ധനുമാസ തിരുവാതിര ആഘോഷങ്ങളുമായി പതിവ് വേദിയായ തൊണ്‍ടന്‍ ഹീത് കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് ഡിസംബര്‍ 28ന് നടത്തപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി,

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

Monthly Satsang Venue: West Thornton Communtiy Cetnre, 731735, London Road, Thornton Heath, Croydon CR7 6AU

Email: info@londonhinduaikyavedi.org

Facebook:https://www.facebook.com/londonhinduaikyavedi.org


  • കാര്‍ഡിഫ് മലയാളി ആശിഷിന്റെ ഓര്‍മ്മയ്ക്കായി വോളിബോള്‍ ടൂര്‍ണമെന്റ് ഒരുക്കി സുഹൃത്തുക്കള്‍
  • ബ്ലാക്ക്ബേണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
  • യുക്മ നഴ്‌സസ് ഫോറം 8-ാം ദേശീയ സമ്മേളനവും അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷവും മെയ് 9ന്; നഴ്‌സുമാര്‍ക്കായി റീല്‍ മത്സരവും
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ 2026 ലെ പ്രധാന പരിപാടികളുടെ തീയതികള്‍ പ്രഖ്യാപിച്ചു
  • ആവേശം വിതറി ലിവര്‍പൂള്‍; ലിമയുടെ രജതജുബിലി ആഘോഷം 'പ്രയാണം @ 25' അവിസ്മരണീയമായി
  • മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന് നവനേതൃത്വം; ശ്രീജിത്ത് കുറുവന്‍കാട്ടില്‍ പ്രസിഡന്റ് , പ്രവീണ്‍ രാമകൃഷ്ണന്‍ സെക്രട്ടറി
  • നാഗമണ്ഡല നാടകം എ ഐ സഹായത്താല്‍ സ്റ്റേജില്‍ അവതരിപ്പിച്ച് ശ്രദ്ദേയമായി കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി
  • ടോണ്ടന്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • മോഹന്‍ജി ഫൗണ്ടേഷനും, ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേര്‍ന്ന് വിവേകാനന്ദ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നു
  • അശോക് കുമാറിന്റെ മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ; ക്രോയ്ഡോണ്‍ മേയറും സിവിക് മേയറും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions