അസോസിയേഷന്‍

പിന്തുണയുമായി ലിവര്‍പൂള്‍ ക്നാനായ സമൂഹവും, ഏപ്പുചേട്ടനായുള്ള സഹായം 3558 പൗണ്ട് കവിഞ്ഞു

ഇടുക്കി മരിയാപുരം സ്വദേശി അമ്പഴക്കാട്ടു ഏപ്പുചേട്ടന്റെ കദനകഥ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ പ്രസിദ്ധികരിച്ചു കഴിഞ്ഞപ്പോള്‍ അവരെ സഹായിക്കാന്‍ ഒട്ടേറെപ്പേരാണ് മുന്‍പോട്ടു വന്നത്. ഇന്നലെ നടന്ന ലിവര്‍പൂള്‍ ക്നാനായ സമൂഹത്തിന്റെ ക്രിസ്തുമസ് ആഘോഷത്തില്‍ ഏപ്പുചേട്ടനു സഹായം ചെയ്യണ്ടതിനെപ്പറ്റി പ്രസിഡണ്ട് തോമസ് ജോണ്‍ വാരികാട്ട് പറഞ്ഞിരുന്നു. കൂടാതെ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി വളരെ സുതാര്യമായി ചാരിറ്റി പ്രവര്‍ത്തനം ചെയ്യുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ ഉപഹാരം നല്‍കി ആദരിക്കുകയും ചെയ്തു.

പൊതുയോഗത്തില്‍ വച്ച് അടുത്ത രണ്ടുവര്ഷത്തേക്കുള്ള പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി തോമസ് ജോണ്‍ വാരികാട്ട് തുടരും സെക്രെട്ടറിയായി ജോബി ജോസഫ് തുടരും. ട്രഷര്‍ ജോബി കുര്യനെ തിരഞ്ഞെടുത്തു . ലിവര്‍പൂള്‍ ക്നാനായ സമൂഹത്തിന്റെ അഭ്യര്‍ഥനമാനിച്ചു തോമസ് ജോണ്‍ വാരികാട്ട് യോഗത്തില്‍ വച്ച് UKKCA പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് അറിയിച്ചു .

കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച വിവിധകലാപരിപാടികള്‍ മനോഹരമായിരുന്നു വിവിധ മേഖലയില്‍ കഴിവുതെളിയിച്ച കുട്ടികളെ ആദരിച്ചു. സ്‌പൈസ് ഗാര്‍ഡന്‍ സ്വാദിഷ്ട്ടമായ ഭക്ഷണം ഒരുക്കി. ലിവര്‍പൂള്‍ ക്നാനായ സമൂഹത്തോടുള്ള നന്ദിയും കടപ്പാടും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അറിയിച്ചു.

ഇതുവരെ ഇടുക്കിചാരിറ്റിയ്ക്കു 3558 പൗണ്ട് കളക്ഷന്‍ ലഭിച്ചു കഴിഞ്ഞു കളക്ഷന്‍ ചൊവ്വാഴ്ച അവസാനിക്കും.

ഏപ്പുചേട്ടന്റെ വീട് പുതുക്കി പണിയാന്‍ മൂന്നരലക്ഷം രുപയെങ്കിലും വേണം എന്നാണ് സ്ഥലം സന്ദര്‍ശിച്ച സാമൂഹിക പ്രവര്‍ത്തകരും മേസ്തിരിയും അറിയിച്ചിരിക്കുന്നത് . ഏറ്റവും വലിയ പ്രശ്നം പണിയുന്നതിനു വേണ്ടിയുള്ള സാധനങ്ങള്‍ തലച്ചുമട്ടിലെ വീട്ടില്‍ എത്തിക്കാന്‍ കഴിയു എന്നതാണ്. അതിനാണ് വലിയ ചെലവ് വേണ്ടിവരിക ഇതിലേക്കായി ,നാട്ടുകാര്‍ വളരെ നന്നായി സഹായിക്കുന്നുണ്ട് അതൊരു വലിയ ആശ്വാസമാണ്

കന്യസ്ത്രീകളായ ഇവരുടെ മക്കള്‍ മാതാപിതാക്കളെ കാണാന്‍ വീട്ടില്‍ വന്നാല്‍ അവര്‍ക്കു സുരക്ഷിതമായി വാതിലടച്ചു കിടക്കാന്‍ ക്രിസ്തുമസിന് മുന്‍പ് ഒരു വീട് നിര്‍മ്മിച്ചു നല്‍കാനുള്ള ലക്ഷ്യത്തിനായാണ് പരിശ്രമിക്കുന്നത്.

പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്‌റ് മെയില്‍വഴിയോ, ഫേസ് ബുക്ക് മെസ്സേജ് വഴിയോ ,വാട് സാപ്പു വഴിയോ അയച്ചു തരുന്നതാണ്. സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ നിക്ഷേപിക്കുക.

ACCOUNT NAME , IDUKKI GROUP

ACCOUNT NO 50869805

SORT CODE 20-50.-82

BANK BARCLAYS.

'ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.'',

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.

  • ഐഒസി (യുകെ)യുടെ ആഭിമുഖ്യത്തില്‍ യു ഡി എഫ് പ്രചാരണ വീഡിയോ ഗാനം
  • യു ഡി എഫ് യൂറോപ്പ് സംഘടിപ്പിച്ച 'മീറ്റ് ദ കാന്‍ഡിഡേറ്റ്' ശ്രദ്ധേയമായി
  • യു ഡി എഫ് യൂറോപ്പിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശ തുടക്കം
  • ലണ്ടനിലെ യുവപ്രതിഭകള്‍ക്കായി 'ലവ് നോട്ട് ഹേറ്റ്' കലാസന്ധ്യ; മഞ്ജു ഷാഹുല്‍ ഹമീദ് ഫൗണ്ടേഷന്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് നയനവിസ്മയം ഒരുക്കുമ്പോള്‍
  • പ്രവാസികളുടെ സ്ഥാവര ജംഗമ വസ്തുവകകളുടെ സംരക്ഷണത്തിനായി പ്രത്യേക നിയമനിര്‍മ്മാണം വേണമെന്ന് യുക്മ
  • കാര്‍ഡിഫ് മലയാളി ആശിഷിന്റെ ഓര്‍മ്മയ്ക്കായി വോളിബോള്‍ ടൂര്‍ണമെന്റ് ഒരുക്കി സുഹൃത്തുക്കള്‍
  • ബ്ലാക്ക്ബേണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
  • യുക്മ നഴ്‌സസ് ഫോറം 8-ാം ദേശീയ സമ്മേളനവും അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷവും മെയ് 9ന്; നഴ്‌സുമാര്‍ക്കായി റീല്‍ മത്സരവും
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ 2026 ലെ പ്രധാന പരിപാടികളുടെ തീയതികള്‍ പ്രഖ്യാപിച്ചു
  • ആവേശം വിതറി ലിവര്‍പൂള്‍; ലിമയുടെ രജതജുബിലി ആഘോഷം 'പ്രയാണം @ 25' അവിസ്മരണീയമായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions