സ്പിരിച്വല്‍

യൂറോപ്പിന്റെ മണ്ണില്‍ എഫാത്താ കോണ്‍ഫറന്‍സ് നാളെ മുതല്‍

ബര്‍മിങ്ഹാം: പരിശുദ്ധാത്മ അഭിഷേകത്തിന്റെ അഗ്‌നിജ്വാലകള്‍ ഇരുളില്‍ പരക്കുന്ന പ്രകാശമായി യൂറോപ്പിന്റെ മണ്ണില്‍ കത്തിപ്പടരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം .കാലഘട്ടത്തിന്റെ ദൈവികോപകരണം ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിനൊപ്പം അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ പ്രശസ്ത വചന പ്രഘോഷകരായ ഫാ. സോജി ഓലിക്കല്‍ , ഫാ. ഷൈജു നടുവത്താനിയില്‍ എന്നിവര്‍ നയിക്കുന്ന മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റ് 'എഫാത്ത കോണ്‍ഫറന്‍സ് ' യുകെ യിലെ ഡെര്‍ബിഷെയറില്‍ നാളെ മുതല്‍ 15 വരെ നടക്കും. നാളെ ഉച്ചയ്ക്ക് 2 ന് ആരംഭിച്ച് ഞായര്‍ ഉച്ചയ്ക്ക് 2 ന് അവസാനിക്കും.

കുട്ടികള്‍ക്ക് പ്രത്യേക ക്ളാസ്സുകള്‍ ഉണ്ടായിരിക്കും.പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും നിറവില്‍ വിവിധ തലങ്ങളിലുള്ള ഒരുക്കങ്ങള്‍ പൂര്‍ണ്ണതയിലെത്തുമ്പോള്‍ ഡാര്‍ബിഷെയറിലെ നയനമനോഹരമായ ഹേയസ് കോണ്‍ഫറന്‍സ് സെന്റര്‍ യൂറോപ്പിന്റെ അഭിഷേകാഗ്‌നി മലയായി മാറും .

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍നിന്നുമുള്ള മലയാളികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേരും.

കണ്‍വെന്‍ഷന്റെ പ്രോമോ വീഡിയോ കാണാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://youtu.be/dvKudUhOlGs

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കല്‍ ധ്യാനത്തില്‍ പങ്കെടുത്ത് തിരുക്കര്‍മ്മങ്ങള്‍ക്ക് കര്‍മ്മികത്വം വഹിക്കും.

നവസുവിശേഷവത്ക്കരണരംഗത്ത് പരിശുദ്ധാത്മ കൃപയില്‍, യേശുനാമത്തില്‍ അത്ഭുതങ്ങളും അടയാളങ്ങളും ,പ്രകടമായ വിടുതലുകളും രോഗശാന്തിയും വഴിയായി, അനേകര്‍ക്ക്

ക്രിസ്തുമാര്‍ഗ്ഗത്തിലേക്കുള്ള മനഃപരിവര്‍ത്തനത്തിന്റെ നേര്‍ ഉപകരണമായിക്കൊണ്ട് ലോകമെമ്പാടും ശുശ്രൂഷകള്‍ നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോന്‍ , അഭിഷേകാഗ്‌നി ശുശ്രൂഷകളുടെ സ്ഥാപകന്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍, സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ.സോജി ഓലിക്കല്‍, ഫാ.ഷൈജു നടുവത്താനി എന്നിവര്‍ നയിക്കുന്ന മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റ് ' എഫാത്ത കോണ്‍ഫറന്‍സ് അനേകരുടെ ഹൃദയവാതിലുകള്‍ ഈശോയ്ക്കായി തുറക്കപ്പെടുന്ന അഭിഷേക ശുശ്രൂഷയായി മാറും.

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ ഇന്റര്‍ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ഷിബു കുര്യന്‍ , യുകെ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ സാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

അഡ്രസ്സ് ;

THE HAYES ,

SWANWICK

DERBYSHIRE

DE55 1AU

കൂടുതല്‍ വിവരങ്ങള്‍ക്ക്

അനീഷ് തോമസ് - 07760254700

ബാബു ജോസഫ് - 07702061948

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions