വിദേശം

ജമാല്‍ ഖഷോഗി വധം: അഞ്ച് പ്രതികള്‍ക്ക് വധശിക്ഷ; മൂന്നു പ്രതികള്‍ക്ക് 24 വര്‍ഷം തടവ്

ദമാം: സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ ക്രൂരമായി വധിച്ച കേസില്‍ കോടതി അഞ്ചു പ്രതികള്‍ക്ക് വധശിക്ഷയും മൂന്നു പേര്‍ക്ക് 24 വര്‍ഷം തടവുശിക്ഷയും വിധിച്ചു. രണ്ടു പേരെ വെറുതെവിട്ടു. കേസില്‍ 11 പേരെയാണ് കോടതി വിചാരണ ചെയ്തത്.
സൗദി കിരീടാവകാശി മുഹമ്മദ് ബില്‍ സല്‍മാന്‍ രാജകുമാരന്റെ അടുത്ത അനുയായിയേയും വെറുതെ വിട്ടതായി റിപ്പോര്‍ട്ടുണ്ട്. ഒരു കാലത്ത് സൗദി രാജകുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഖഷോഗി മുഹമ്മദ് രാജകുമാരന്റെ കടുത്ത വിമര്‍ശകനായി മാറുകയും വാഷിംഗ്ടണ്‍ പോസ്റ്റ് അടക്കമുള്ള വിദേശ മാധ്യമങ്ങളില്‍ ലേഖമെഴൂതുകയും ചെയ്തതിനു പിന്നാലെയാണ് ഖഷോഗി അതിക്രൂരമായി കൊല്ലപ്പെടുന്നത്.

ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ചാണ് 2018 ഒക്‌ടോബര്‍ രണ്ടിന് ഖഷോഗി കൊല്ലപ്പെട്ടത്. ഭീഷണി രൂക്ഷമായതോടെ സൗദിയില്‍ നിന്നും അമേരിക്കയിലേക്ക് കടന്ന ഖഷോഗി ഇസ്താംബൂളില്‍ എത്തിയപ്പോഴാണ് സൗദി ഏജന്റുമാര്‍ തന്ത്രപരമായി ഇദ്ദേഹത്തെ വധിച്ചത്. വിവാഹത്തിനായി രേഖകള്‍ വാങ്ങുന്നതിനാണ് ഖഷോഗി കോണ്‍സുലേറ്റില്‍ വന്നത്. കോണ്‍സുലേറ്റിലേക്ക് കയറിപ്പോകുന്നത് കണ്ട ഖഷോഗി തിരിച്ച് പുറത്തേക്ക് വന്നിരുന്നില്ല. മൃതദേഹം എവിടെ സംസ്‌കരിച്ചു എന്നത് ഇപ്പോഴും അജ്ഞാതമായി തുടരുന്നു.

2018 ഡിസംബര്‍ 11ന് ടൈം മാഗസിന്‍ ജമാല്‍ ഖസോഗിയെ പഴ്‌സണ്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്തിരുന്നു. 'ഗാര്‍ഡിയന്‍ ഓഫ് ദ ട്രൂത്ത്' എന്നാണ് ടൈം മാഗസിന്‍ ഖഷോഗിയെ വിശേഷിപ്പിച്ചത്.

  • വൈറ്റ് ഹൗസിന് സമീപത്തെ വെടിവെയ്പ്പ്; ഒരു മരണം; അക്രമി യുഎസ് സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചയാള്‍
  • ട്രംപിന് ഷോക്ക്; ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍
  • 2025 ലെ മികച്ച എയര്‍ലൈന്‍സ് ആയി എമിറേറ്റ്‌സ്
  • ഒടുവില്‍ ആശ്വാസം; വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇസ്രായേല്‍
  • ലണ്ടനിലേക്ക് പറന്ന വിമാനത്തില്‍ നാടകീയ രംഗങ്ങള്‍; വിമാനം അടിയന്തരമായി നിലത്തിറക്കി
  • എച്ച്-1ബി വിസ വാര്‍ഷിക ഫീസ് 1 ലക്ഷം ഡോളറാക്കി ട്രംപ്; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
  • യുവജന പ്രതിഷേധം: നേപ്പാളില്‍ പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡന്റും രാജിവെച്ചു; രാജ്യത്തു രാഷ്ട്രീയ അനിശ്ചിതത്വം
  • വിഷക്കൂണ്‍ അടങ്ങിയ ഭക്ഷണം നല്‍കി മുന്‍ ഭര്‍ത്താവിന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത വനിതയ്ക്ക് 33 വര്‍ഷം പരോളില്ലാതെ തടവ്
  • അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂകമ്പം; 600 പേര്‍ കൊല്ലപ്പെട്ടു, രണ്ടായിരത്തോളം പേര്‍ക്ക് പരിക്ക്
  • 5.5 കോടിയിലധികം കുടിയേറ്റ വിസകള്‍ പുനഃപരിശോധിക്കുന്നു; കൂട്ട നാടുകടത്തലിനൊരുങ്ങി അമേരിക്ക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions