സ്പിരിച്വല്‍

ഫാ ജോസ് അഞ്ചാനിക്കു വിരാള്‍ സമൂഹം ഉജ്ജ്വലമായ യാത്രയപ്പ് നല്‍കി

കഴിഞ്ഞ ഒന്നരവര്‍ഷമായി സീറോ മലബാര്‍ സഭ സമൂഹത്തിന്റെ വൈദികനായി വിരാളില്‍ സേവനം അനുഷ്ഠിച്ചുവന്ന ഫാ ജോസ് അഞ്ചാനിക്കു ഇടവക സമൂഹം ഒന്നടങ്കം ഉജ്ജ്വലമായ യാത്രയപ്പ് നല്‍കി. കൂടാതെ 37 വര്‍ഷം പൂര്‍ത്തിയാക്കിയ അച്ചന്റെ വൈദിക ജീവിതത്തെയും വിശ്വാസികള്‍ നന്ദിയോടെ സ്മരിക്കുകയും ആദരിക്കുകയും ചെയ്തു. അച്ചന്‍ വിരാളില്‍ നിന്നും മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ ഇടവക വൈദികനായിട്ടാണ് സ്ഥാലം മാറി പോകുന്നത് .

രണ്ടാം തീയതി വിരാള്‍ , അപ്റ്റന്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ചാണ് യാത്രയയപ്പ് ചടങ്ങുകള്‍ നടന്നത്. പള്ളിയുടെ പ്രധാന കവാടത്തിനു മുന്‍പില്‍ നിന്ന് ട്രസ്റ്റി റോയ് ജോസഫ് ഇടവകയിലെ മുതിര്‍ന്ന അംഗം അബ്രഹ൦ അലക്‌സാണ്ടര്‍ എന്നിവര്‍ ചേര്‍ന്ന് അച്ചനു ബൊക്ക നല്‍കി സ്വികരിച്ചു പള്ളിയുടെ അകത്തേക്ക് ആനയിച്ചു ,പിന്നീട് നടന്ന വിശുദ്ധ കുര്‍ബാനക്കു ശേഷമാണ് യാത്രയയപ്പ് ചടങ്ങു നടന്നത് .

ചടങ്ങിനു സ്വാഗതം ആശംസിച്ചു കൊണ്ട് ട്രസ്റ്റി ജോഷി ജോസഫ് സംസാരിച്ചു. അച്ചന് നന്മകള്‍ ആശംസിച്ചു കൊണ്ട് റോയ് ജോസഫ് ,വേദപാഠം പ്രധാന അധ്യാപകന്‍ സജിത്ത് തോമസ് ,വിമന്‍സ് ഫോറം പ്രതിനിധി സോഫി ആന്റോ, ബാബു മാത്യു ,ഷിബു മാത്യു, റെജി ചെറിയാന്‍ ഡിവൈന്‍ എബ്രഹാം എന്നിവര്‍ സംസാരിച്ചു .വേദപാഠം കുട്ടികള്‍ക്കു വേണ്ടി സ്വെന്‍ സാബു അച്ചന് നന്ദി പ്രകാശിപ്പിച്ചുകൊണ്ടു കാര്‍ഡ് നല്‍കി. കുട്ടികളുടെ വക കേക്ക് ജസ്വിന്‍ സാജിത്ത് നല്‍കി

ചടങ്ങിന് നന്ദിപറഞ്ഞുകൊണ്ടു തനിക്കു ഏറ്റവും ഇഷ്ട്ടമുള്ള 'സത്യനായക..' എന്ന ഗാനം അച്ചന്‍ ഇടവക ജനങ്ങള്‍ക്കായി പാടി സമര്‍പ്പിച്ചു. തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions