വിദേശം

ആഴ്ചയില്‍ 4 പ്രവൃത്തി ദിവസം; ദിവസം 6 മണിക്കൂര്‍ ജോലി; താരമായി ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി

ഹെല്‍സിങ്കി: ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ചരിത്രത്തിലിടം നേടിയ ഫിന്‍ലന്‍ഡിലെ സന്നാ മാരിന്‍ തന്റെ പ്രഖ്യാപനം വഴിയും വാര്‍ത്താ താരമായി . ആഴ്ചയില്‍ 4 പ്രവൃത്തി ദിവസം കൊണ്ടുവരാനും ദിവസം ആറ് മണിക്കൂര്‍ ജോലി സമയം നിശ്ചയിക്കാനുമാണ് സന്നാ മാരിന്റെ നിര്‍ദ്ദേശം.

കുടുംബത്തോടൊപ്പം ആളുകള്‍ക്ക് കൂടുതല്‍ സമയം ചെലവിടാനാവണമെന്നാണ് സന്നാ മാരിന്‍ പറയുന്നത്. നിലവില്‍ ഫിന്‍ലാന്‍ഡില്‍ ദിവസം ജോലി സമയം എട്ട് മണിക്കൂര്‍ ആണ്. ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനവും. അയല്‍രാജ്യമായ സ്വീഡനില്‍ , 2015 മുതല്‍ ആറ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ജോലി ദിവസം ഏര്‍പ്പെടുത്തി.

പ്രധാനമന്ത്രിയായിരുന്ന അന്റി റിന്നെയുടെ രാജിയെ തുടര്‍ന്നാണ് ഗതാഗതമന്ത്രി സന്നാ മാരിനെ (34) പ്രധാനമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുത്തത്. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് സന്നാ 2015 മുതല്‍ ഫിന്‍ലന്‍ഡ് പാര്‍ലമെന്റ് അംഗമാണ് .

2012-ല്‍ ടാംപേര്‍ സിറ്റി കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതോടെയാണ് സന്നാ ഫിന്‍ലന്‍ഡ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. 2013 മുതല്‍ 2017 വരെ സിറ്റി കൗണ്‍സില്‍ ചെയര്‍പേഴ്‌സണായി ചുമതല വഹിച്ച സന്നാ പിന്നീട് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

  • വൈറ്റ് ഹൗസിന് സമീപത്തെ വെടിവെയ്പ്പ്; ഒരു മരണം; അക്രമി യുഎസ് സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചയാള്‍
  • ട്രംപിന് ഷോക്ക്; ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍
  • 2025 ലെ മികച്ച എയര്‍ലൈന്‍സ് ആയി എമിറേറ്റ്‌സ്
  • ഒടുവില്‍ ആശ്വാസം; വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇസ്രായേല്‍
  • ലണ്ടനിലേക്ക് പറന്ന വിമാനത്തില്‍ നാടകീയ രംഗങ്ങള്‍; വിമാനം അടിയന്തരമായി നിലത്തിറക്കി
  • എച്ച്-1ബി വിസ വാര്‍ഷിക ഫീസ് 1 ലക്ഷം ഡോളറാക്കി ട്രംപ്; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
  • യുവജന പ്രതിഷേധം: നേപ്പാളില്‍ പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡന്റും രാജിവെച്ചു; രാജ്യത്തു രാഷ്ട്രീയ അനിശ്ചിതത്വം
  • വിഷക്കൂണ്‍ അടങ്ങിയ ഭക്ഷണം നല്‍കി മുന്‍ ഭര്‍ത്താവിന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത വനിതയ്ക്ക് 33 വര്‍ഷം പരോളില്ലാതെ തടവ്
  • അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂകമ്പം; 600 പേര്‍ കൊല്ലപ്പെട്ടു, രണ്ടായിരത്തോളം പേര്‍ക്ക് പരിക്ക്
  • 5.5 കോടിയിലധികം കുടിയേറ്റ വിസകള്‍ പുനഃപരിശോധിക്കുന്നു; കൂട്ട നാടുകടത്തലിനൊരുങ്ങി അമേരിക്ക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions