ബിസിനസ്‌

യുദ്ധഭീതി: സ്വര്‍ണ വില 30,000 പിന്നിട്ടു കുതിക്കുന്നു

കൊച്ചി: ചരിത്രത്തിലാദ്യമായി സ്വര്‍ണ വില 30,000 രൂപ കടന്നു. തിങ്കളാഴ്ച ഒറ്റയടിക്ക് പവന് 520 രൂപ കൂടി 30,200രൂപയിലേയ്ക്കാണ് ഉയര്‍ന്നത്. 3775 രൂപയാണ് ഗ്രാമിന്റെ വില. യുഎസ്-ഇറാന്‍ സംഘര്‍ഷത്തെതുടര്‍ന്ന് ആഗോള വിപണിയില്‍ വില കുതിച്ചതാണ് ആഭ്യന്ത വിപണിയിലും പ്രതിഫലിച്ചത്. ശനിയാഴ്ച സ്വര്‍ണ വില പവന് 120 രൂപ ഉയര്‍ന്ന് 29,680 രൂപയായിരുന്നു. 29,080 രൂപയായിരുന്നു സംസ്ഥാനത്ത് ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില.സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് മലയാളികള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്ന രീതി തുടരുകയാണ്. എങ്കിലും കേരളത്തില്‍ വിവാഹ സീസണ്‍ ആയതിനാല്‍ സ്വര്‍ണ വിലയുടെ കുതിപ്പ് തിരിച്ചടിയാകുന്നുണ്ട്.

28,000 രൂപയാണ് കഴിഞ്ഞ മാസത്തെ ഏറ്റവും താഴ്ന്ന വില. 20 ദിവസംകൊണ്ട് സ്വര്‍ണവിലയിലുണ്ടായ വര്‍ധന 2,200 രൂപയാണ്. എംസിഎക്‌സ് ഫെബ്രുവരി ഗോള്‍ഡ് ഫ്യൂച്ചേഴ്‌സില്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 41,030 രൂപയിലേയ്ക്ക് വില ഉയര്‍ന്നു. 918 രൂപയുടെ വര്‍ധനവാണുണ്ടായത്. രാജ്യാന്തര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1.5 ശതമാനം വര്‍ധിച്ച് 1,579.55 ഡോളറായി.

സ്വര്‍ണവില സമീപ ഭാവിയില്‍ നാല്‍പ്പതിനായിരമെത്തുമെന്ന വാര്‍ത്തകള്‍ വരുന്നുണ്ട്.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions