അസോസിയേഷന്‍

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ 2020 സത്സംഗ കലണ്ടര്‍ പ്രസിദ്ധീകരിച്ചു: 25 ന് വിവേകാനന്ദ ജയന്തി ആഘോഷങ്ങള്‍



ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ 2020ലെ വാര്‍ഷിക സത്‌സംഗ കലണ്ടര്‍ പുറത്തിറങ്ങി. ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ നടത്തുന്ന സത്സംഗങ്ങളുടെ പ്രത്യേകതകളും തീയതികളുമാണ് വാര്‍ഷിക കലണ്ടറില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

രാജ്യത്തെ യുവതയെ പ്രസംഗങ്ങള്‍കൊണ്ടും പ്രബോധനങ്ങള്‍കൊണ്ടും സ്വാധീനിച്ച ആത്മീയ ഗുരു സ്വാമി വിവേകാനന്ദന്റെ 157 ാം ജന്മദിനം വിവേകാനന്ദ ജയന്തിയായി ആഘോഷിച്ചുകൊണ്ടാണ് ഈ വര്‍ഷത്തെ ആഘോഷ പരിപാടികളുടെ തുടക്കം. സ്വാമി വിവേകാനന്ദനു യുവജനങ്ങളെ സ്വാധിനിക്കാന്‍ കഴിഞ്ഞു എന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജന്മദിനം ഭാരതത്തില്‍ ദേശീയ യുവജന ദിനമായാണ് ആചരിക്കുന്നത്.

ജനുവരി 25ന് പതിവ് സത്സംഗവേദിയായ തോണ്‍ടന്‍ഹീത് കമ്മ്യൂണിറ്റി സെന്ററില്‍ വൈകിട്ട് 5 മണിയോട് കൂടി ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. ഭജന, പ്രഭാഷണം എന്നിവയിലൂടെ യുവജനപ്രതിനിധികളായി LHA യുടെ വിവേകാനന്ദ ജയന്തി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കുട്ടികളാണ്. കുട്ടികള്‍ നേതൃത്വം നല്‍കുന്ന പരിപാടികള്‍ക്ക് ശേഷം ദീപാരാധയും അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.

ഫെബ്രുവരി മാസം 29 നു ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം അതിവിപുലമായി സംഘടിപ്പിക്കുവാനുള്ള തയാറെടുപ്പിലാണ് സംഘാടകര്‍. കഴിഞ്ഞ വര്‍ഷങ്ങളിലെ തിരക്ക് കണക്കിലെടുത്തു പതിവ് സത്സംഗവേദി ഒഴിവാക്കി വിശാലമായ ലാന്‍ഫ്രാന്‍ക് സ്‌കൂള്‍ ഓഡിറ്റോറിയമാണ് ഇത്തവണ നൃത്തോത്സവ വേദിയാകുന്നത്. അനുഗ്രഹീത കലാകാരി ആശാ ഉണ്ണിത്താന്‍ പതിവുപോലെ നൃത്തോത്സവത്തിനു നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്കും നൃത്തോത്സവത്തില്‍ പങ്കെടുക്കുന്നതിനുമായി,

Asha Unnithan: 07889484066 Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

Monthly Venue: West Thornton Communtiy Cetnre, 731735, London Road, Thornton Heath, Croydon CR7 6AU


Email: info@londonhinduaikyavedi.org

  • കാര്‍ഡിഫ് മലയാളി ആശിഷിന്റെ ഓര്‍മ്മയ്ക്കായി വോളിബോള്‍ ടൂര്‍ണമെന്റ് ഒരുക്കി സുഹൃത്തുക്കള്‍
  • ബ്ലാക്ക്ബേണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
  • യുക്മ നഴ്‌സസ് ഫോറം 8-ാം ദേശീയ സമ്മേളനവും അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷവും മെയ് 9ന്; നഴ്‌സുമാര്‍ക്കായി റീല്‍ മത്സരവും
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ 2026 ലെ പ്രധാന പരിപാടികളുടെ തീയതികള്‍ പ്രഖ്യാപിച്ചു
  • ആവേശം വിതറി ലിവര്‍പൂള്‍; ലിമയുടെ രജതജുബിലി ആഘോഷം 'പ്രയാണം @ 25' അവിസ്മരണീയമായി
  • മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന് നവനേതൃത്വം; ശ്രീജിത്ത് കുറുവന്‍കാട്ടില്‍ പ്രസിഡന്റ് , പ്രവീണ്‍ രാമകൃഷ്ണന്‍ സെക്രട്ടറി
  • നാഗമണ്ഡല നാടകം എ ഐ സഹായത്താല്‍ സ്റ്റേജില്‍ അവതരിപ്പിച്ച് ശ്രദ്ദേയമായി കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി
  • ടോണ്ടന്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • മോഹന്‍ജി ഫൗണ്ടേഷനും, ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേര്‍ന്ന് വിവേകാനന്ദ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നു
  • അശോക് കുമാറിന്റെ മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ; ക്രോയ്ഡോണ്‍ മേയറും സിവിക് മേയറും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions