അസോസിയേഷന്‍

ഗില്‍ഡ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 'ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ ഗംഭീരമായി


ഗില്‍ഡ്ഫോര്‍ഡ് : ഗില്‍ഡ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ കലാവിരുന്നുകളുടെമികവാര്‍ന്ന അവതരണം കൊണ്ട് കാണികള്‍ക്ക് മധുരമുളള അനുഭവമായി. ജനുവരി 4ന് ആയിരുന്നു പരിപാടി. ജി.എം.എ പ്രസിഡന്റ് പോള്‍ ജെയിംസിന്റെ അധ്യക്ഷതയില്‍ ഉച്ചകഴിഞ്ഞു 3.30 ന് നടന്ന ഉദ്ഘാടന ചടങ്ങില്‍ യുക്മ നാഷണല്‍ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, സെന്റ് ജോസഫ് സ്കൂള്‍ ഹെഡ്ടീച്ചര്‍ ടോം കോളിന്‍സ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മനോജ് കുമാര്‍ പിള്ള, ടോം കോളിന്‍സ്, റോയല്‍ സറെ ഹോസ്പിറ്റല്‍ ഡിവിഷണല്‍ ഹെഡ്മാരായ (നഴ്സിംഗ്) ജൂലി ബര്‍ജസ്, ഉമേഷ് ചീരശേരി, ജി.എം.എ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രിയങ്കാ വിനോദ് നന്ദി പറഞ്ഞു, തുടര്‍ന്ന് വിശിഷ്ട അതിഥികള്‍ ചേര്‍ന്ന് കേക്ക് മുറിച്ചു, 4 മണിയോടെ ആരംഭിച്ച നേറ്റിവിറ്റി ഷോ, ജി.എം.എ യുടെ കുഞ്ഞുമക്കളുടെ മികവുറ്റ അവതരണം കൊണ്ട് കാണികളുടെ മനം കുളിര്‍പ്പിക്കുന്ന വിസ്മയ കാഴ്ചയായി. പിന്നീട് ആട്ടവും പാട്ടും സ്കിറ്റ് കളുമായി ആഘോഷത്തിന്റെ മണിക്കൂറുകള്‍ ആയിരുന്നു. 6 മണിക്ക് വിഭവ സമൃദ്ധമായ ഡിന്നര്‍ . കലാ പരിപാടികള്‍ രാത്രി 9 മണിയോടെ അവസാനിച്ചു.

  • ഐഒസി (യുകെ)യുടെ ആഭിമുഖ്യത്തില്‍ യു ഡി എഫ് പ്രചാരണ വീഡിയോ ഗാനം
  • യു ഡി എഫ് യൂറോപ്പ് സംഘടിപ്പിച്ച 'മീറ്റ് ദ കാന്‍ഡിഡേറ്റ്' ശ്രദ്ധേയമായി
  • യു ഡി എഫ് യൂറോപ്പിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശ തുടക്കം
  • ലണ്ടനിലെ യുവപ്രതിഭകള്‍ക്കായി 'ലവ് നോട്ട് ഹേറ്റ്' കലാസന്ധ്യ; മഞ്ജു ഷാഹുല്‍ ഹമീദ് ഫൗണ്ടേഷന്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് നയനവിസ്മയം ഒരുക്കുമ്പോള്‍
  • പ്രവാസികളുടെ സ്ഥാവര ജംഗമ വസ്തുവകകളുടെ സംരക്ഷണത്തിനായി പ്രത്യേക നിയമനിര്‍മ്മാണം വേണമെന്ന് യുക്മ
  • കാര്‍ഡിഫ് മലയാളി ആശിഷിന്റെ ഓര്‍മ്മയ്ക്കായി വോളിബോള്‍ ടൂര്‍ണമെന്റ് ഒരുക്കി സുഹൃത്തുക്കള്‍
  • ബ്ലാക്ക്ബേണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
  • യുക്മ നഴ്‌സസ് ഫോറം 8-ാം ദേശീയ സമ്മേളനവും അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷവും മെയ് 9ന്; നഴ്‌സുമാര്‍ക്കായി റീല്‍ മത്സരവും
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ 2026 ലെ പ്രധാന പരിപാടികളുടെ തീയതികള്‍ പ്രഖ്യാപിച്ചു
  • ആവേശം വിതറി ലിവര്‍പൂള്‍; ലിമയുടെ രജതജുബിലി ആഘോഷം 'പ്രയാണം @ 25' അവിസ്മരണീയമായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions