അസോസിയേഷന്‍

ചാരിറ്റി അവസാനിച്ചിട്ടും ഏപ്പുചേട്ടനു സഹായവുമായി ലിവര്‍പൂള്‍ ക്‌നാനായ സമൂഹവും

കഴിഞ്ഞ പ്രളയത്തില്‍ വീടിന്റെ മേല്‍ക്കൂര നഷ്ട്ടപ്പെട്ടു മഴനനഞ്ഞും വെയിലടിച്ചും ജീവിതം തള്ളിനീക്കിയിരുന്ന പ്രായം ചെന്ന ഇടുക്കി മരിയാപുരം സ്വദേശി അമ്പഴക്കാട്ടു ഏപ്പുചേട്ടനെയും ഭാര്യയെയും സഹായിക്കാന്‍ ലിവര്‍പൂള്‍ ക്‌നാനായ സമൂഹവും മുന്‍പോട്ടു വന്നു കഴിഞ്ഞ ക്രിസ്തുമസ് കരോളിന്‍ കൂടി ലഭിച്ച 220 പൗണ്ട് ലിവര്‍പൂള്‍ ക്‌നാനായ കാത്തോലിക് യുണിറ്റ് വൈസ് പ്രസിഡണ്ട് ഫിലിപ്പ് തടത്തില്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്ക് കൈമാറി, അതോടൊപ്പം ലിവര്‍പൂള്‍ ക്‌നാനായ കാത്തോലിക് യൂത്തു ലീഗ് ശേഖരിച്ച 110 പൗണ്ട് LKCYL പ്രസിഡണ്ട് ജൂഡ് ലാലു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ജോയിന്റ് സെക്രെട്ടറി സജി തോമസിന് കൈമാറി അങ്ങനെ ആകെക്കൂടി 330 പൗണ്ട് (30000,RS )ലിവര്‍പൂള്‍ ക്‌നാനായ സമൂഹം ശേഖരിച്ചു ഞങ്ങളെ ഏല്‍പിച്ചിട്ടുണ്ട് , ഈ പണം ഏപ്പുചേട്ടന്റെ വീട് കയറിത്താമസത്തിനു നല്‍കും എന്നറിയിക്കുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ഈ വാര്‍ത്ത പ്രസിദ്ധികരിച്ചു കഴിഞ്ഞപ്പോള്‍ അവരെ സഹായിക്കാന്‍ ഒട്ടേറെ നല്ലമനുഷ്യരും സംഘടനകളും മുന്‍പോട്ടു വന്നിരുന്നു ഞങള്‍ നടത്തിയ ചാരിറ്റിയുടെ അന്ന് ലഭിച്ച 4003 പൗണ്ട് ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് ഏപ്പുചേട്ടനു കൈമാറിയിരുന്നു.

ചാരിറ്റി അവസാനിപ്പിച്ചിട്ടും ആ പാവങ്ങളുടെ വേദന കണ്ടു സഹായിക്കാന്‍ തയാറായ ലിവര്‍പൂള്‍ ക്‌നാനായ സമൂഹത്തിനു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നന്ദി അറിയിച്ചു.

ഏപ്പുചേട്ടന്റെ വീടുപണിപൂര്‍ത്തിയാകാറായി എന്നാണ് അറിയുന്നത് നാട്ടുകാരുടെ നേതൃത്വത്തില്‍ ഒരു കമ്മറ്റി രൂപികരിച്ചു പ്രവര്‍ത്തനം ഭംഗിയായി മുന്‍പോട്ടു പോകുന്നു. വിജയന്‍ കൂട്ടാംതടത്തില്‍, തോമസ് പി ജെ., ,ബാബു ജോസഫ്, നിക്‌സണ്‍ തോമസ് .എന്നിവരുടെ നേതൃത്വത്തിലാണ് കമ്മറ്റി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് ,സജി തോമസ് എന്നിവരാണ്.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions