അസോസിയേഷന്‍

തമ്പി ജോസിനു ലഭിച്ച യുക്മ നല്‍കുന്ന അവാര്‍ഡ് ലിവര്‍പൂള്‍ മലയാളികള്‍ക്കുള്ള അംഗീകാരം

ഫെബ്രുവരി മാസം ഒന്നാം തിയതി യുണൈറ്റഡ് കിങ്ഡം മലയാളി അസോസിയേഷന്‍ (യുക്മ) നടത്തുന്ന ആദര സന്ധ്യയില്‍ വച്ച് ആദരം ഏറ്റുവാങ്ങുന്ന ലിവര്‍പൂള്‍ മലയാളി തമ്പി ജോസിന് ലിവര്‍പൂള്‍ പൗരസമൂഹത്തിന്റെ പേരില്‍ അഭിനന്ദനം അറിയിക്കുന്നു. തമ്പി ജോസ് യു കെ മലയാളി സമൂഹത്തിനും ലിവര്‍പൂള്‍ മലയാളി സമൂഹത്തിനും ചെയ്ത സേവനങ്ങളെ കണക്കിലെടുത്തു 2014 ല്‍ ലിവര്‍പൂള്‍ പൗരസമൂഹത്തിന്റെ നേതൃത്വത്തില്‍ ഒരു സ്വികരണം ലിവര്‍പൂള്‍ ഐറിഷ് സെന്ററില്‍വച്ച് നല്‍കുകയുണ്ടായി.

യുക്മ പ്രസിഡണ്ടായിരുന്ന വിജി പൈലി യാണ് തമ്പിച്ചേട്ടന് മൊമെന്റോ നല്‍കി ആദരിച്ചത് . അന്ന് നല്‍കിയ സ്വികരണത്തെ ഇന്നു യു കെ യിലെ ഏറ്റവും വലിയ മലയാളി സംഘടനയും അംഗീകരിച്ചതില്‍ ഞങ്ങള്‍ക്കു സന്തോഷമുണ്ട് .ഈ അംഗീകാരം ലിവര്‍പൂള്‍ മലയാളി സമൂഹത്തിനു മുഴുവന്‍ ലഭിക്കുന്നതാണ് എന്നതില്‍ സംശയമില്ല .
2000 ത്തോടുകൂടി ഇംഗ്ലണ്ട്‌ലേക്ക് നഴ്‌സിംഗ് തൊഴിലില്‍ മേഘലയില്‍ ഉണ്ടായ സാധിത മുതലെടുത് ആണ് മലയാളികള്‍ ലിവര്‍പൂളിലും എത്തിത്തുടങ്ങിയത്. എന്നാല്‍ വലിയ അര്‍ത്ഥത്തിലുള്ള മലയാളി കുടിയേറ്റം ലിവര്‍പൂളില്‍ ഉണ്ടായതു 2003 നോടുകൂടിയാണ് .

ഇവിടെ കുടിയെറിയവരില്‍ ഗണൃമായ ഭാഗം മലയാളികളും ഗള്‍ഫ് മേഘലകളില്‍ ജോലി ചെയ്തിരുന്നവരായിരുന്നു. അതുപോലെ തന്നെ ഇന്ത്യയുടെ പല ഭാഗങ്ങളിലും കേരളത്തിലുമായി ജോലി ചെയ്തിരുന്നവരും ഉണ്ടായിരുന്നു. ഇവിടെ വന്നവരെല്ലാം വെള്ളപ്പൊക്കം കഴിഞ്ഞു പുതിയ ലോകവും പുതിയ ആകാശവും കാണാന്‍ പുറത്തിറങ്ങിയ നോഹയുടെ കുട്ടികളെ പോലെ ആയിരുന്നു ,കാരണം അവര്‍ ജീവിച്ച സമൂഹത്തേക്കാള്‍ വളരെ കൂടുതല്‍ യന്ത്ര വല്‍ക്രതവും വ്യത്യസ്തസംസ്‌കാരവും അചാരങ്ങളുമെല്ലാമായിരുന്നു അവര്‍ അഭിമുഖികരിച്ചത് . ഒന്നും പരിചിതമല്ലാത്ത അവസ്ഥ . വന്ന മലയാളികള്‍ തന്നെ പരസ്പരം അറിയാന്‍ കൂടി ഒരു സാഹചര്യമില്ലായിരുന്നു .

അവിടെ നിന്നും ആണ് തമ്പി ജോസ്ന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇവിടുത്തെ ഇംഗ്ലീഷ് സമൂഹവും ആയി ബന്ധപ്പെട്ടു ലിവര്‍പൂളിലെ കത്തീഡ്രല്‍ പള്ളിയില്‍ ഇംഗ്ലീഷ് മലയാളി സമൂഹത്തെ സംയുക്തമായി പങ്കെടുപ്പിച്ചു കൊണ്ട് ഒരു വലിയധ്യാനം നടത്തുകയും അതിലൂടെ ഒരു അല്മിയ ഐകൃം രൂപപ്പെടുത്തുക അതോടൊപ്പം മലയാളികള്‍ക്ക് പരിജയപ്പെടനും ഇംഗ്ലീഷ് സമൂഹം ആയി ഒരു നല്ല ബന്ധം സ്ഥാപിക്കാനും കഴിയുക എന്നതയിരുന്നു ധ്യാനത്തിന്റെ ഉദേശം. അതിന്റെയടിസ്ഥാനത്തില്‍ 2003 ആഗസ്റ്റ് 17 നു വലിയ ഒരു വിഭാഗം ഇംഗ്ലീഷ് സമൂഹത്തിന്റെ സഹകരണത്തോട് കൂടി ഫാദര്‍ മാത്യു നയ്ക്കാന്‍ പറമ്പില്‍ നേത്രുതം കൊടുത്ത് പൊട്ടാ ടീം നയിച്ച ഒരു വലിയ ധ്യാനം നടന്നു. ഏകദേശം മൂവായിരത്തോളം ആളുകള്‍ പങ്കെടുത്ത ആ പരിപാടിയിലൂടെ ലിവര്‍പൂള്‍ മലയാളികളുടെ ഇടയില്‍ ഒരു വലിയ മുന്നേറ്റത്തിനു തുടക്കം കുറിച്ചു.

ധ്യാനത്തെതുടര്‍ന്ന് ലിവര്‍പൂള്‍ മലയാളി കാതോലിക്കാ സമൂഹത്തിനു തുടക്കം കുറിച്ചു. അതിനും നേതൃത്വം കൊടുത്തത് തമ്പി ജോസ് തന്നെയായിരുന്നു. തുടര്‍ന്ന് ലിവര്‍പൂളില്‍ എല്ലാ ഞായറാഴ്ചയും മലയാളം കുര്‍ബന നാട്ടില്‍ നിന്നും പഠിക്കാന്‍ വന്ന ഫാദര്‍ റോബര്‍ട്ട് ന്റെ നേതൃത്തത്തില്‍ നടത്തുകയും നാട്ടിലെ പോലെ തന്നെ എല്ലാ ആഘോഷങ്ങളും നടത്തി പോരുകയും ചെയ്യുന്നു. ഇത്തരം പ്രവര്‍ത്തനത്തിലൂടെ ഇവിടുത്തെ മലയാളികളുടെ ഗൃഹാതുരത്വം ഇല്ലാതെ ആക്കാന്‍ തമ്പി ജോസിന്റെ പ്രവര്‍ത്തനത്തിന് കഴിഞ്ഞു .

തമ്പി ജോസിന്റെ മറ്റൊരു വലിയ സംഭാവന എന്ന് പറയുന്നത് ലിംക ( LIMCA) എന്ന് പറയുന്ന UK യിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ മലയാളി അസോസിയേഷനാണ് . കഴിഞ്ഞ പതുവര്‍ഷങ്ങള്‍ക്ക് മുന്‍പ് തമ്പി ജോസ് പ്രസിഡണ്ട് ആയി തുടക്കം ഇട്ട LIMCA ഇന്നു ലിവര്‍പൂള്‍ മലയാളികളുടെ ജീവവായു ആയി മാറികഴിഞ്ഞു . എല്ലാ വര്‍ഷവും LIMCA നടത്തുന്ന ചില്‍ഡ്രന്‍സ് ഫെസ്റ്റിവലില്‍ കൂടി ഒട്ടേറെ കുട്ടികള്‍ക്ക് അവരുടെ കഴിവ് തെളിയിക്കാന്‍ അവസരം ലഭിച്ചു ഈ ആശയങ്ങളുടെ എല്ലാം ഉപജ്ഞതാവ് തമ്പി ചേട്ടന്‍ ആയിരുന്നു . അതോടൊപ്പം മലയാളം പുസ്തകങ്ങള്‍ സങ്കടിപ്പിച്ചു കൊണ്ട് തുടക്കം ഇട്ട ലിബ്രേറി ഇന്നു മലയാള ഭാഷയെ നിലനിര്‍ത്തുന്നതില്‍ വലിയ പങ്കു വഹിച്ചു. നിലവില്‍ LIMCA യുടെ പ്രസിഡണ്ട് ആയി അദ്ദേഹം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.

ആദ്യകാലത്തു വന്ന മലയാളികള്‍ക്ക് പലപ്പോഴും നിയമ ഉപദേശം കൊടുത്തു പലരെയും അവര്‍ അവരുടെ ജോലി സ്ഥലത്ത് അനുഭവിചിരുന്ന പ്രശ്‌നങ്ങളില്‍നിന്നും പോലീസ് കേസുകളില്‍നിന്നും രേക്ഷപ്പെടുത്താനും തമ്പി ജോസിനു കഴിഞ്ഞിട്ടുണ്ട് .

.വാള്‍ട്ടനില്‍ ഉള്ള ബ്ലെസ്സ്ഡ് സക്കര്‍മെന്റ്‌റ് ഹൈ സ്‌കൂളിന്റെ തിരഞ്ഞെടുക്കപ്പെട്ട ഗവര്‍ണര്‍ യും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്

കോട്ടയം ജില്ലയിലെ പാലയില്‍ കുരിശുംമൂട്ടില്‍ കുടുബാംഗമായ തമ്പി ജോസ് പാല സെന്റ് തോമസ് കോളേജില്‍ നിന്നും ഡിഗ്രിയും, തിരുവനന്തപുരം യുണിവേഴ്‌സിറ്റി കോളേജില്‍ നിന്നും പിജിയും തിരുവനന്തപുരം ഗവ. ലോ കോളേജില്‍ നിന്നും LLB യും നേടി. അക്കാലത് അക്കാഡാമിക്കല്‍ കൌണ്‍സില്‍ അംഗം ആയും പ്രവര്‍ത്തിച്ചിട്ടുണ്ട് സിണ്ടിക്കെറ്റു ബാങ്കിന്റെ മാനേജര്‍ ആയി ജോലി നോക്കിയിരുന്ന കാലത്താണ് U K യിലേക്ക് കുടിയേറിയത് പിന്നിട് ലിവര്‍പൂള്‍ യുണിവെഴ്‌സിറ്റിയില്‍ നിന്നും MBA യെയും നേടി. ഇപ്പോള്‍ മേഴ്‌സി റെയില്‍വേയില്‍ ഓഫീസറായി ജോലി നോക്കുന്നു .

തിരുവനന്തപുരത്തു പഠിച്ചു കൊണ്ടിരുന്ന കാലത്ത് കോണ്‍ഗ്രസ് രാഷ്ട്രീയ രംഗത്തും അദ്ദേഹം സജീവം ആയിരുന്നു. ജി കാര്‍ത്തികേയന്‍ KSU പ്രസിഡന്റ് ആയിരുന്ന കാലത്ത് തമ്പി ജോസ് KSU ട്രഷര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.അക്കാലത്തു ഡെല്‍ഹിയില്‍ നിന്നും വരുന്ന പല നേതാക്കളുടെയും പ്രസംഗം ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നതും അദ്ദേഹമായിരുന്നു

ഇവിടുത്തെ മലയാളി സമൂഹത്തിന്റെ കഴിവുകള്‍ വേണ്ടവിധം ഉപോഗിക്കുന്നില്ല എന്ന ഒരു ദുഖവും അദേഹം പങ്കുവച്ചു , സക്കറിയയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരുതരം സാമ്പത്തിക രതി മൂര്ച്ചക്ക് അപ്പുറത്തേക്ക് മലയാളി സമൂഹത്തിനു ഒന്നും സ്വപ്നം പോലും കാണാന്‍ കഴിയുന്നില്ല എന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു

മുല്ലപ്പെരിയാര്‍ വിഷയം ലോകസമൂഹത്തിനു മുന്‍പില്‍ കൊണ്ടുവരുന്നതിന് വേണ്ടി ലിവര്‍പൂളില്‍ നടത്തിയ സമരത്തിനു മുന്നിട്ടിറങ്ങിയതും തമ്പി ജോസ് ആയിരുന്നു. അതുപോലെ ലിവര്‍പൂളില്‍ എത്തിയ പ്രസിദ്ധ എഴുത്തുകാരന്‍ സക്കറിയയ്ക്ക് സ്വികരണം സംഘടിപ്പിക്കാന്‍ മുന്‍പില്‍ നിന്ന് പ്രവര്‍ത്തിച്ചതും തമ്പി ചേട്ടന്‍ ആയിരുന്നു



  • കാര്‍ഡിഫ് മലയാളി ആശിഷിന്റെ ഓര്‍മ്മയ്ക്കായി വോളിബോള്‍ ടൂര്‍ണമെന്റ് ഒരുക്കി സുഹൃത്തുക്കള്‍
  • ബ്ലാക്ക്ബേണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
  • യുക്മ നഴ്‌സസ് ഫോറം 8-ാം ദേശീയ സമ്മേളനവും അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷവും മെയ് 9ന്; നഴ്‌സുമാര്‍ക്കായി റീല്‍ മത്സരവും
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ 2026 ലെ പ്രധാന പരിപാടികളുടെ തീയതികള്‍ പ്രഖ്യാപിച്ചു
  • ആവേശം വിതറി ലിവര്‍പൂള്‍; ലിമയുടെ രജതജുബിലി ആഘോഷം 'പ്രയാണം @ 25' അവിസ്മരണീയമായി
  • മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന് നവനേതൃത്വം; ശ്രീജിത്ത് കുറുവന്‍കാട്ടില്‍ പ്രസിഡന്റ് , പ്രവീണ്‍ രാമകൃഷ്ണന്‍ സെക്രട്ടറി
  • നാഗമണ്ഡല നാടകം എ ഐ സഹായത്താല്‍ സ്റ്റേജില്‍ അവതരിപ്പിച്ച് ശ്രദ്ദേയമായി കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി
  • ടോണ്ടന്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • മോഹന്‍ജി ഫൗണ്ടേഷനും, ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേര്‍ന്ന് വിവേകാനന്ദ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നു
  • അശോക് കുമാറിന്റെ മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ; ക്രോയ്ഡോണ്‍ മേയറും സിവിക് മേയറും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions