അസോസിയേഷന്‍

വോക്കിങ്ങ് കാരുണ്യയുടെ എഴുപത്തി ഏഴാമത് സഹായമായ അറുപത്തിരണ്ടായിരം രൂപ വയനാട്ടിലെ സാബുവിനും കുടുംബത്തിനും കൈമാറി


വോക്കിങ്ങ് കാരുണ്യയുടെ എഴുപത്തി ഏഴാമത് സഹായമായ അറുപത്തിരണ്ടായിരം രൂപ വയനാട്ടിലെ സാബുവിനും കുടുംബത്തിനും വോക്കിങ് കാരുണ്യയുടെ ട്രസ്റ്റീ ജോയ് പൗലോസ് കൈമാറി.
വയനാട് ജില്ലയില്‍ മാനന്തവാടിക്ക് അടുത്ത് പയ്യമ്പള്ളിയില്‍ ഉള്ളോപ്പിള്ളില്‍ വീട്ടില്‍ സാബു (48 വയസ്) ഇന്ന് വേദനയുടെ നടുകടലിലാണ്. പ്രായം ആയ, അല്‍ഷിമേഴ്‌സ് രോഗിയായ അച്ഛനും, അമ്മയും, ഭാര്യയും, പത്താം ക്ലാസ്സിലും എട്ടാം ക്ലാസ്സിലും പഠിക്കുന്ന രണ്ടു കുട്ടികളും അടങ്ങുന്നതാണ് സാബുവിന്റെ കുടുംബം. കുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്നു സാബു. നിര്‍ധന കുടുംബത്തില്‍ ജനിച്ച സാബു പെയിന്റിംഗ് ജോലിയില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് സന്തോഷമായി കുടുംബം പോറ്റി വന്നത്. എന്നാല്‍ ഒന്നര വര്ഷം മുന്‍പുള്ള ഒരു രാവിലെ ആണ് സാബുവിന്റെ ജീവിതം മാറി മറയുന്നത് . പണിക്കു പോകാനായി സൈക്കിളില്‍ പോയ സാബുവിനെ പിന്നില്‍ നിന്ന് വന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചു. ഇടതുകാല്‍ നാലിടത്തു ഒടിഞ്ഞു. കാലിലെ രണ്ടുവിരല്‍ മുറിഞ്ഞുപോയി. നിര്‍ത്താതെ പോയ കാര്‍ കണ്ടുപിടിക്കുന്നതിനോ സഹായം ലഭ്യമാക്കുന്നതിനോ ഇന്നുവരെയും ഒന്നും ഉണ്ടായിട്ടില്ല. സാബുവിന്റെ എല്ലാസമ്പാദ്യവും ചികില്‍സക്ക് വേണ്ടി ചിലവാക്കി. പിന്നീട് കുറച്ചു പണം നാട്ടുകാര്‍ പിരിവിട്ടു എടുത്താണ് ചികിത്സ നടത്തിയത്. ഇപ്പോഴും തുട എല്ലിലെ അസ്ഥികള്‍ അകന്നു മാറി ആണ് ഉള്ളത്. നല്ല ചികിത്സ കിട്ടിയിരുന്നേല്‍ സാബുവിന് ഇന്ന് എണിറ്റു നടക്കാനും ഒരു പക്ഷെ വീണ്ടും പെയിന്റിംഗ് ജോലി ചെയ്യാനും സാധിക്കുമായിരുന്നു. ആ ഒരു ആഗ്രഹം മാത്രമാണ് ഇന്ന് സാബുവിന് ഉള്ളത്. നിര്‍ധന കുടുംബം വിധിയെ പഴിച്ചു ജീവിക്കുകയാണ്. ഒരുകാലില്‍ ചാടി ചാടി, നടക്കുവാനായുള്ള സഹായ കമ്പി ഉപയോടിച്ചാണ് സാബു വീടിനുള്ളില്‍ നടക്കുന്നത്. സാബുവിന്റെ ഭാര്യ കൂലിപണിഎടുത്തു കിട്ടുന്ന വരുമാനം കൊണ്ടാണ് ഇന്ന് ഈ ആറംഗ കുടുംബം ജീവിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും ചകിത്സയും സാബുവിന്റെ ചികിത്സയും കുട്ടികളുടെ പഠിത്തത്തിനുള്ള ചിലവും എല്ലാം ആയി സാബുവിന്റെ ഭാര്യയും തളര്‍ന്നു പോവുകയാണ്. ആ കുടുംബത്തിന് ഒരു കൈത്താങ്ങു നല്‍കാന്‍ വോക്കിങ് കാരുണ്യയോടൊപ്പം കൈകോര്‍ത്ത മുഴുവന്‍ നല്ലവരായ സുഹൃത്തുക്കള്‍ക്കും വോക്കിങ് കാരുണ്യയുടെ നന്ദി അറിയിക്കുന്നു.

Registered Chartiy Number 1176202

https://www.facebook.com/…/WokingKarunyaCharitable…/posts/

Charitties Bank Account Details

Bank Name: H.S.B.C.

Account Name: Woking Karunya Charitable Socitey.

Sort Code:404708

Account Number: 52287447


കുടുതല്‍വിവരങ്ങള്‍ക്ക്

Jain Joseph:07809702654

Boban Sebastian:07846165720

Saju joseph 07507361048

  • ഐഒസി (യുകെ)യുടെ ആഭിമുഖ്യത്തില്‍ യു ഡി എഫ് പ്രചാരണ വീഡിയോ ഗാനം
  • യു ഡി എഫ് യൂറോപ്പ് സംഘടിപ്പിച്ച 'മീറ്റ് ദ കാന്‍ഡിഡേറ്റ്' ശ്രദ്ധേയമായി
  • യു ഡി എഫ് യൂറോപ്പിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശ തുടക്കം
  • ലണ്ടനിലെ യുവപ്രതിഭകള്‍ക്കായി 'ലവ് നോട്ട് ഹേറ്റ്' കലാസന്ധ്യ; മഞ്ജു ഷാഹുല്‍ ഹമീദ് ഫൗണ്ടേഷന്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് നയനവിസ്മയം ഒരുക്കുമ്പോള്‍
  • പ്രവാസികളുടെ സ്ഥാവര ജംഗമ വസ്തുവകകളുടെ സംരക്ഷണത്തിനായി പ്രത്യേക നിയമനിര്‍മ്മാണം വേണമെന്ന് യുക്മ
  • കാര്‍ഡിഫ് മലയാളി ആശിഷിന്റെ ഓര്‍മ്മയ്ക്കായി വോളിബോള്‍ ടൂര്‍ണമെന്റ് ഒരുക്കി സുഹൃത്തുക്കള്‍
  • ബ്ലാക്ക്ബേണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
  • യുക്മ നഴ്‌സസ് ഫോറം 8-ാം ദേശീയ സമ്മേളനവും അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷവും മെയ് 9ന്; നഴ്‌സുമാര്‍ക്കായി റീല്‍ മത്സരവും
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ 2026 ലെ പ്രധാന പരിപാടികളുടെ തീയതികള്‍ പ്രഖ്യാപിച്ചു
  • ആവേശം വിതറി ലിവര്‍പൂള്‍; ലിമയുടെ രജതജുബിലി ആഘോഷം 'പ്രയാണം @ 25' അവിസ്മരണീയമായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions