അസോസിയേഷന്‍

യുകെകെസിഎ ദേശീയ കണ്‍വന്‍ഷന്‍ ജൂലൈ 4ന് ചെല്‍ട്ടന്‍ഹാമിലെ ജോക്കി ക്ലബ്ബില്‍

ബര്‍മിംഗ്ഹാം: യു കെ യിലെ ക്നാനായ സമുദായത്തിന്റെ അഭിമാനമായ പത്തൊന്‍പതാമത് ദേശീയ കണ്‍വന്‍ഷന്‍ ജൂലൈ 4ന് യു കെയിലെ ഏറ്റവും വലിയ, രാജകീയ പ്രൗഡിയാര്‍ന്ന ചെല്‍ട്ടന്‍ഹാമിലെ ജോക്കി ക്ലബ്ബില്‍ വച്ച് ഏറെ പുതുമകളോടെ നടത്തും . ഇന്നലെ ബര്‍മിംഗ്ഹാമിലെ ആസ്ഥാന മന്ദിരത്തില്‍ ചേര്‍ന്ന കേന്ദ്ര കമ്മറ്റി മീറ്റിംഗില്‍ വച്ച് പ്രസിഡന്റ് തോമസ് ജോണ്‍ വാരികാട്ട് മറ്റ് കമ്മറ്റി അംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ ഔദ്യോഗികമായി ദേശീയ കണ്‍വന്‍ഷന്റെ തീയതി പ്രഖ്യാപിച്ചു.

പുതിയ കേന്ദ്ര കമ്മറ്റി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് വെറും ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ലോകമെമ്പാടുമുള്ള ക്നാനായ ജനത ഒന്നടങ്കം ഏറെ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന യു കെ കെ സി എ കണ്‍വന്‍ഷന്റെ തിയതി പ്രഖ്യാപിച്ചു എന്ന പ്രത്യേകതയുമുണ്ട്. ഇത് പുതുനേതൃത്വത്തിന് യു കെ യിലെ ക്നാനായ സമൂഹത്തോടുള്ള പ്രതിബദ്ധതയും ദീര്‍ഘവീക്ഷണവും അര്‍പ്പണബോധവുമായി വിലയിരുത്തുന്നു.

കണ്‍വന്‍ഷന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നും, അന്‍പത്തിയൊന്ന് യൂണിറ്റുകള്‍ ചേര്‍ന്ന യു കെയിലെ ക്നാനായ ജനതയുടെ ശക്തി പ്രകടനവുമായ സമുദായ റാലി മനോഹരമായി നടത്താനുതകുന്ന അതിവിശാലവും പ്രൗഡ ഗംഭീരവുമായ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുടെ കുതിരപ്പന്തയങ്ങളാല്‍ പ്രശസ്തമായ ജോക്കി ക്ലബ്ബില്‍ നടത്തുമ്പോള്‍, ഈ ദേശീയ കണ്‍വന്‍ഷനിലേയ്ക്ക് സമുദായ സ്നേഹത്തോടെ യു കെയിലെ മുഴുവന്‍ ക്നാനായ കുടുംബങ്ങളെയും ഏറെ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നതായി യുകെകെസിഎ ജനറല്‍ സെക്രട്ടറി ജിജി വരിക്കാശ്ശേരി അറിയിച്ചു.

  • ഐഒസി (യുകെ)യുടെ ആഭിമുഖ്യത്തില്‍ യു ഡി എഫ് പ്രചാരണ വീഡിയോ ഗാനം
  • യു ഡി എഫ് യൂറോപ്പ് സംഘടിപ്പിച്ച 'മീറ്റ് ദ കാന്‍ഡിഡേറ്റ്' ശ്രദ്ധേയമായി
  • യു ഡി എഫ് യൂറോപ്പിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശ തുടക്കം
  • ലണ്ടനിലെ യുവപ്രതിഭകള്‍ക്കായി 'ലവ് നോട്ട് ഹേറ്റ്' കലാസന്ധ്യ; മഞ്ജു ഷാഹുല്‍ ഹമീദ് ഫൗണ്ടേഷന്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് നയനവിസ്മയം ഒരുക്കുമ്പോള്‍
  • പ്രവാസികളുടെ സ്ഥാവര ജംഗമ വസ്തുവകകളുടെ സംരക്ഷണത്തിനായി പ്രത്യേക നിയമനിര്‍മ്മാണം വേണമെന്ന് യുക്മ
  • കാര്‍ഡിഫ് മലയാളി ആശിഷിന്റെ ഓര്‍മ്മയ്ക്കായി വോളിബോള്‍ ടൂര്‍ണമെന്റ് ഒരുക്കി സുഹൃത്തുക്കള്‍
  • ബ്ലാക്ക്ബേണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
  • യുക്മ നഴ്‌സസ് ഫോറം 8-ാം ദേശീയ സമ്മേളനവും അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷവും മെയ് 9ന്; നഴ്‌സുമാര്‍ക്കായി റീല്‍ മത്സരവും
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ 2026 ലെ പ്രധാന പരിപാടികളുടെ തീയതികള്‍ പ്രഖ്യാപിച്ചു
  • ആവേശം വിതറി ലിവര്‍പൂള്‍; ലിമയുടെ രജതജുബിലി ആഘോഷം 'പ്രയാണം @ 25' അവിസ്മരണീയമായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions