വിദേശം

ഹോങ്കോങ്ങിലും കൊറോണ മരണം; ചൈനയില്‍ മരണ സംഖ്യ 425ആയി, രോഗബാധിതര്‍ 20,438 കവിഞ്ഞു

കൊറോണ വൈറസ് ബാധിച്ച് ഹോങ്കോങ്ങില്‍ ആദ്യ മരണം. വുഹാനില്‍ നിന്നെത്തിയ 39 കാരനാണ് മരണപ്പെട്ടത്. ചൈനയക്ക് പുറത്തുള്ള രണ്ടാമത്തെ മരണമാണിത്. നേരത്തെ ഫിലിപ്പീന്‍സില്‍ കൊറോണ മൂലം ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ 15 പേര്‍ക്കാണ് ഹോങ്കോങ്ങില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. വ്യാപകമായി കൊറോണ പടരുന്ന സാഹചര്യത്തില്‍ ചൈനയുമായുള്ള അതിര്‍ത്തി ഭാഗികമായി അടച്ചിടുമെന്ന് ഹോങ്കോങ് ഭരണാധികാരി കാരി ലാം പ്രഖ്യാപിച്ചു. ചൈനയുമായുള്ള അതിര്‍ത്തി പൂര്‍ണമായും അടച്ചിടണമെന്ന ഹോങ്കോങ് ജനങ്ങളുടെ ആവശ്യം കാരി ലാം അംഗീകരിച്ചിട്ടില്ല. ചൈനയില്‍ ക്രമാതീതമായി കൊറോണവൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈനയുമായുള്ള അതിര്‍ത്തി കവാടം അടച്ചിടണമെന്ന ആവശ്യവുമായി ഹോങ്കോങിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം സമരം നടത്തിയിരുന്നു.
70 ലക്ഷം ജനസംഖ്യയുള്ള ഹോങ്കോങ് ചൈനയുടെ കീഴിലാണെങ്കിലും വ്യവസ്ഥകളോടെ സ്വയം ഭരണാധികാരം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്.

അതിനിടെ ,കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ മരണപ്പെട്ടവരുടെ എണ്ണം 425 ആയി ഉയര്‍ന്നു. തിങ്കളാഴ്ച പുതുതായി 64 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു. വൈറസ് ബാധയെത്തുടര്‍ന്ന് ഏറ്റവും കൂടുതല്‍ മരണസംഖ്യ രേഖപ്പെടുത്തിയത് തിങ്കളാഴ്ചയായിരുന്നു. കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഇപ്പോള്‍ 20,438 ആയി.

വൈറസ് ബാധിത പ്രദേശമായ വുഹാന്‍ ഒറ്റപ്പെട്ടുകിടക്കുന്ന അവസ്ഥയാണ് നിലവില്‍. വുഹാനിലും സമീപ നഗരങ്ങളിലുമായി അഞ്ചു കോടിയോളം ആളുകളോട് വീടുകളില്‍ത്തന്നെ കഴിയാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അത്യാവശ്യങ്ങള്‍ക്ക് രണ്ട് ദിവസം കൂടുമ്പോള്‍ കുടുംബത്തില്‍ ഒരാള്‍ക്കാണ് പുറത്തുപോകാന്‍ അനുമതിയുള്ളത്.

കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

ജര്‍മനിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം പത്തായി. ഒപ്പം ദക്ഷിണ കൊറിയ, വിയറ്റ്‌നാം, മലേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളിലെല്ലാം കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജി7 രാജ്യങ്ങള്‍ അടിയന്തരമായി ടെലിഫോണ്‍ കോണ്‍ഫറന്‍സിലൂടെ വിഷയം ചര്‍ച്ചചെയ്യുമെന്ന് ജര്‍മനിയിലെ ആരോഗ്യ മന്ത്രി ജെന്‍സ് സ്പാന്‍ അറിയിച്ചു.

  • വൈറ്റ് ഹൗസിന് സമീപത്തെ വെടിവെയ്പ്പ്; ഒരു മരണം; അക്രമി യുഎസ് സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചയാള്‍
  • ട്രംപിന് ഷോക്ക്; ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍
  • 2025 ലെ മികച്ച എയര്‍ലൈന്‍സ് ആയി എമിറേറ്റ്‌സ്
  • ഒടുവില്‍ ആശ്വാസം; വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇസ്രായേല്‍
  • ലണ്ടനിലേക്ക് പറന്ന വിമാനത്തില്‍ നാടകീയ രംഗങ്ങള്‍; വിമാനം അടിയന്തരമായി നിലത്തിറക്കി
  • എച്ച്-1ബി വിസ വാര്‍ഷിക ഫീസ് 1 ലക്ഷം ഡോളറാക്കി ട്രംപ്; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
  • യുവജന പ്രതിഷേധം: നേപ്പാളില്‍ പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡന്റും രാജിവെച്ചു; രാജ്യത്തു രാഷ്ട്രീയ അനിശ്ചിതത്വം
  • വിഷക്കൂണ്‍ അടങ്ങിയ ഭക്ഷണം നല്‍കി മുന്‍ ഭര്‍ത്താവിന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത വനിതയ്ക്ക് 33 വര്‍ഷം പരോളില്ലാതെ തടവ്
  • അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂകമ്പം; 600 പേര്‍ കൊല്ലപ്പെട്ടു, രണ്ടായിരത്തോളം പേര്‍ക്ക് പരിക്ക്
  • 5.5 കോടിയിലധികം കുടിയേറ്റ വിസകള്‍ പുനഃപരിശോധിക്കുന്നു; കൂട്ട നാടുകടത്തലിനൊരുങ്ങി അമേരിക്ക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions