കുവെെറ്റ്: ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊറോണ വ്യാപിക്കുകയാണ്. മുന്‍കരുതലിന്റെ ഭാഗമായി കുവെെറ്റില്‍ കത്തോലിക്ക പള്ളികള്‍ അടച്ചു. കുവൈറ്റിലെ മുഴുവന്‍ കത്തോലിക്കാ പള്ളികളും അടച്ചിടാനാണ് തീരുമാനം. രണ്ട് ആഴ്ചത്തേക്ക് പള്ളികള്‍ അടച്ചിടുമെന്ന് വികാരി ജനറല്‍ അറിയിച്ചു.
പള്ളികളില്‍ വിശുദ്ധ കുര്‍ബാന , പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍, മതപഠന ക്ലാസ് എന്നിവ ഉണ്ടായിരിക്കില്ല. മാര്‍ച്ച് പതിനാലിന് ശേഷം ദേവാലയങ്ങള്‍ തുറക്കുന്ന കാര്യം ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ച നടത്തി തീരുമാനിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജനങ്ങള്‍ ഒന്നിച്ചു കൂടുന്നത് വൈറസ് പടരുന്നതിന് കാരണമാകുമെന്നതിനാലാണ് തീരുമാനം. നിലവില്‍ 45 പേര്‍ക്കാണ് കുവൈറ്റില്‍ കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്.
അതിനിടെ, മംഗോളിയന്‍ പ്രസിഡന്റ് ബാട്ടുല്ഗ ഖല്ട്മയും നിരീക്ഷണത്തിലാണ്. ചൈനയില്‍ സന്ദര്‍ശനത്തിനുശേഷം മടങ്ങിയെത്തിയതായിരുന്നു ഇദ്ദേഹം. കൊവിഡ്-19 രോഗബാധ ഭീഷണിയായ സാഹചര്യത്തിലാണ് രോഗമില്ലെന്ന് ഉറപ്പാക്കാന്‍ 14 ദിവസം തലസ്ഥാന നഗരത്തിലെ പ്രത്യേക കേന്ദ്രത്തില്‍ നിരീക്ഷണത്തിലാക്കിയത്.
ന്യൂസിലാന്‍ഡ്, നെതര്‍ലാന്‍ഡ്സ്, നൈജീരിയ, ബലറൂസ് എന്നിവിടങ്ങളിലും കൊറോണ (കോവിഡ് 19) സ്ഥിരീകരിച്ചതോടെ 50 രാജ്യങ്ങള്‍ വൈറസിന്റെ പിടിയിലായി. എണ്‍പത്തിനാലായിരത്തോളം പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇറാനില്‍ കൊറോണ മരണം 34 ആയി. ഇന്നലെ മാത്രം 8 മരണം റിപ്പോര്‍ട്ടു ചെയ്തു. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം ഇറാനിലാണ്. ചൈനയില്‍ മരണം 2788 ആയി. ദക്ഷിണ കൊറിയയാണ് കൊറോണ വ്യാപിക്കുന്ന മറ്റൊരിടം. ഇവിടെ 2337പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. മരണം 13. ഇറ്റലിയില്‍ 17 പേര്‍ മരിച്ചു.