സ്പിരിച്വല്‍

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ സുവിശേഷവല്‍ക്കരണ പരിശീലനപരിപാടിക്ക് തുടക്കമായി

റാംസ്‌ഗേറ്റ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നാല് ദിവസം നീണ്ടു നില്‍ക്കുന്ന സുവിശേഷവല്‍ക്കരണ പരിശീലനപരിപാടിക്ക് തുടക്കമായി. രൂപതയുടെ ഇവാഞ്ചലൈസേഷന്‍ ഫോര്‍മേഷന്‍ ടീമിന് വേണ്ടി റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വച്ച് നടത്തപെടുന്ന സെമിനാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. അദിലാബാദ് രൂപതാധ്യക്ഷന്‍ മാര്‍ പ്രിന്‍സ് പാണേങ്ങാടന്റെ നേതൃത്വത്തിലാണ് ക്‌ളാസുകള്‍ നടക്കുന്നത്. രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അന്‍പതോളം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ഈ പരിശീലനപരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നത്.

വചനമാകുന്ന അടിത്തറമേലാണ് സഭയും സമൂഹവും പണിതുയര്‍ത്തപ്പെടേണ്ടതെന്ന് പ്രിന്‍സ് പാണേങ്ങാടന്‍ പിതാവ് തന്റെ ആമുഖ സന്ദേശത്തില്‍ പറഞ്ഞു. വചനം വായിക്കുന്നതിലൂടെയും പഠിക്കുന്നതിലൂടെയും പ്രഘോഷിക്കുന്നതിലൂടെയുമാണ് സഭയെ പടുത്തുയര്‍ത്തേണ്ടതെന്നും ഈശോയാകുന്ന അടിസ്ഥാനമായിട്ടുള്ള പാറമേലായിരിക്കണം ഇത് പണിയേണ്ടതെന്നും പിതാവ് ഓര്‍മിപ്പിച്ചു.

എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുക എന്ന സുവിഷവല്‍ക്കരണ സന്ദേശം പ്രാവര്‍ത്തികമാക്കുവാന്‍ പ്രവര്‍ത്തിക്കുന്ന രൂപതയിലെ തെരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടായ്മയാണ് ഇവാഞ്ചലൈസേഷന്‍ ഫോര്‍മേഷന്‍ ടീം. ചൊവ്വാഴ്ച രാവിലെ 11 മണിയോടുകൂടി ആരംഭിച്ച ക്‌ളാസുകള്‍ വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് സമാപിക്കും.

ക്രിസ്തുവിനെയും അവന്റെ സുവിശേഷത്തെയും വചനത്തിലൂടെയും ജീവിതസാക്ഷ്യത്തിലൂടെയും പ്രഘോഷിക്കുക എന്നതാണ് സുവിശേഷവല്‍ക്കരണത്തിന്റെ കാതല്‍. വചനം പ്രഘോഷിക്കുന്നതിലൂടെയാണ് സഭയ്ക്ക് വേണ്ടി സാക്ഷ്യം വഹിക്കാന്‍ ഓരോ വ്യക്തിക്കും സാധിക്കുകയെന്നും സുവിശേഷവല്‍ക്കരണത്തിനായി തെരഞ്ഞെടുക്കപ്പെട്ട ഈ പ്രതിനിധികളിലൂടെ ദൈവവചനം ദൈവജനമൊന്നാകെ വര്‍ഷിക്കപ്പെടുവാന്‍ ഇടയാകട്ടെ എന്നും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു.

  • ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല രണ്ടാം ദശാബ്ദത്തിന്റെ നിറവില്‍; ഭക്തിനിര്‍ഭര ആഘോഷം ഈസ്റ്റ് ഹാമിലെ ശ്രീ മുരുഗന്‍ ടെമ്പിളില്‍ മാര്‍ച്ച് 3 ന്
  • ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം 28ന്
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കുംഭ മാസ പൂജ ഫെബ്രുവരി 14ന്
  • ശിവരാത്രി പൂജകള്‍ക്ക് ഒരുങ്ങി കെന്റ് അയ്യപ്പക്ഷേത്രം
  • സുവിശേഷാഗ്‌നിയുടെ കാഹളവുമായി ഗ്രേറ്റ് എവേക്കനിങ് കണ്‍വെന്‍ഷന്‍ ഫാ സേവിയര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്നു
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions