അസോസിയേഷന്‍

യുകെകെസിഎ ദേശീയ കണ്‍വന്‍ഷനായി ആപ്തവാക്യം അയക്കാന്‍ 4 ദിവസം കൂടി

ബര്‍മിംഗ്ഹാം: യുകെകെസിഎ ദേശീയ കണ്‍വന്‍ഷനായി ആപ്തവാക്യം അയക്കാന്‍ ഇനി 4 ദിവസം കൂടി. യു കെ യിലെ ക്നാനായ സമുദായത്തിന്റെ അഭിമാനമായ പത്തൊന്‍പതാമത് ദേശീയ കണ്‍വന്‍ഷന്‍ ജൂലൈ 4ന് യു കെയിലെ ഏറ്റവും വലിയ, രാജകീയ പ്രൗഡിയാര്‍ന്ന ചെല്‍ട്ടന്‍ഹാമിലെ ജോക്കി ക്ലബ്ബില്‍ വച്ച് ഏറെ പുതുമകളോടെ നടക്കും. കണ്‍വന്‍ഷനായി ക്നാനായ സമുദായത്തിന്റെ നൂറ്റാണ്ടുകളുടെ പാരമ്പര്യവും സ്വവംശ വിവാഹനിഷ്ഠയില്‍ അധിഷ്ഠിതവുമായ ജീവിതചര്യയും ഉത്‌ഘോഷിക്കുന്ന 25 അക്ഷരങ്ങളില്‍ (25 letters) കൂടാത്ത ആപ്തവാക്യം ആണ് ക്ഷണിച്ചത്. പങ്കെടുക്കുന്നവര്‍ യൂണിറ്റ് ഭാരവാഹികള്‍ വഴി ukkca345@gmail.com എന്ന ഔദ്യോഗിക ഇ-മെയിലില്‍ മാര്‍ച്ച്‌ 15 നു മുന്‍പായി അയക്കേണ്ടതാണ്. വിജയിയെ കണ്‍വന്‍ഷന്‍ ദിനത്തില്‍ പാരിതോഷികം നല്‍കി ആദരിക്കുന്നതാണ്.

പുതിയ കേന്ദ്ര കമ്മറ്റി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ യുകെകെസിഎ കണ്‍വന്‍ഷന്റെ തിയതി പ്രഖ്യാപിച്ചിരുന്നു. ബര്‍മിംഗ്ഹാമിലെ ആസ്ഥാന മന്ദിരത്തില്‍ ചേര്‍ന്ന കേന്ദ്ര കമ്മറ്റി മീറ്റിംഗില്‍ വച്ച് പ്രസിഡന്റ് തോമസ് ജോണ്‍ വാരികാട്ട് മറ്റ് കമ്മറ്റി അംഗങ്ങളുടെ സാന്നിദ്ധ്യത്തിലാണ് ഔദ്യോഗികമായി ദേശീയ കണ്‍വന്‍ഷന്റെ തീയതി പ്രഖ്യാപിച്ചത് .

കണ്‍വന്‍ഷന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നും, അന്‍പത്തിയൊന്ന് യൂണിറ്റുകള്‍ ചേര്‍ന്ന യു കെയിലെ ക്നാനായ ജനതയുടെ ശക്തി പ്രകടനവുമായ സമുദായ റാലി മനോഹരമായി നടത്താനുതകുന്ന അതിവിശാലവും പ്രൗഡ ഗംഭീരവുമായ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുടെ കുതിരപ്പന്തയങ്ങളാല്‍ പ്രശസ്തമായ ജോക്കി ക്ലബ്ബില്‍ നടത്തുമ്പോള്‍, ഈ ദേശീയ കണ്‍വന്‍ഷനിലേയ്ക്ക് സമുദായ സ്നേഹത്തോടെ യു കെയിലെ മുഴുവന്‍ ക്നാനായ കുടുംബങ്ങളെയും ഏറെ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നതായി യുകെകെസിഎ ജനറല്‍ സെക്രട്ടറി ജിജി വരിക്കാശ്ശേരി അറിയിച്ചു.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions