വിദേശം

ഇറ്റലിയില്‍ മരണസംഖ്യ 827 ; ഫാര്‍മസികളും ഫുഡ് ഔട്ട് ലൈറ്റുകളും ഒഴികെയുള്ളവ അടച്ചു

റോം: ഇറ്റലിയില്‍ കൊറോണ താണ്ഡവം തുടരുന്നു. ഒരു ദിവസം കൊണ്ട് 31 ശതമാനം മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു 827 ആയി. 196 പേരാണ് ഇന്നലെ മരിച്ചത്. പന്ത്രണ്ടായിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഫാര്‍മസികളും ഫുഡ് ഔട്ട് ലൈറ്റുകളും ഒഴികെയുള്ളവ അടച്ചു. ബെഡുകളുടെ ലഭ്യതക്കുറവ് മൂലം ഐസിയുവിന്റെ പ്രവര്‍ത്തനം അവതാളത്തിലായി. പ്രായമായവര്‍ക്ക് വേണ്ടത്ര ചികിത്സ നല്കാനാവുന്നില്ല. കൊറോണ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഇറ്റാലിയന്‍ മെഡിക്കല്‍ രംഗം വേദനാജനകമായ തീരുമാനങ്ങളെടുക്കാന്‍ നിര്‍ബന്ധിതരായി. കൊറോണയെ പ്രതിരോധിക്കാനവശ്യമായ മരുന്നുകളുടെ ലഭ്യതയിലുള്ള കുറവും ആശുപത്രികളില്‍ ബെഡുകളുടെ എണ്ണത്തിലുള്ള കുറവുമാണ് ഇവരെ ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. ചെറുപ്പക്കാരില്‍ കൊറോണയെ അതീജീവിക്കാനുള്ള സാധ്യത കൂടുതലുണ്ടെന്നും കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനം.

ഇറ്റലിയിലെ നഗരങ്ങളെല്ലാം ഒറ്റപ്പെട്ട അവസ്ഥയിലാണ്. മിലാന്‍, റോം, ഫ്‌ലോറെന്‍സ്, ടൂറിന്‍, നേപ്പിള്‍സ്, വെനീസ് തുടങ്ങിയ വന്‍ നഗരങ്ങളിലെല്ലാം ആളൊഴിഞ്ഞു. ഇറ്റലിയിലെ ആറ് കോടി ജനം പൂര്‍ണമായി വീടുകളില്‍ അടച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഏറ്റവും അത്യാവശ്യക്കാര്‍ മാത്രമേ ഇടയ്ക്കു പുറത്തിറങ്ങുന്നുള്ളൂ.

യൂറോപ്പിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇറ്റലിയില്‍ രോഗം അതിവേഗം പടരുന്നത് യൂറോപ്പിനെയാകെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ഇറ്റലിയിലെ സിനിമാ തിയറ്ററുകള്‍, മാളുകള്‍, പ്രശസ്തമായ കോര്‍ണര്‍ കഫെ എന്നിവയെല്ലാം അടച്ചിരിക്കുകയാണ്. മതചടങ്ങുകള്‍, വിവാഹച്ചടങ്ങുകള്‍ എന്നിവക്കും നിരോധനമുണ്ട്. നേരത്തെ റസ്റ്ററന്റുകളും ബാറുകളും രാവിലെ 6 മുതല്‍ 6 വരെ തുറക്കാന്‍ അനുവദിച്ചെങ്കിലും ഇപ്പോള്‍ അതും നിരോധിച്ചു.

ഇറ്റലിയില്‍ ഇന്ത്യന്‍ എംബസി അടച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കായി തുറന്ന ഹെല്‍പ് ലൈന്‍ നമ്പറുകളെല്ലാം പ്രവര്‍ത്തനം തുടരും. റോം, ഇറ്റലി, സോള്‍ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ എയര്‍ ഇന്ത്യയും റദ്ദാക്കി.

ഇറ്റലിയില്‍ നിന്ന് കൊവിഡ് ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റുമായി തിരികെ വരാനാകാതെ മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ ഇപ്പോഴും കുടുങ്ങിയിരിക്കുകയാണ്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions