അസോസിയേഷന്‍

ഡോ. പുതുശേരി രാമചന്ദ്രന് പ്രണാമം അര്‍പ്പിച്ച്‌ ജ്വാല ഇ-മാഗസിന്‍ മാര്‍ച്ച് ലക്കം പ്രസിദ്ധീകരിച്ചു

യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ-മാഗസിന്റെ അറുപത്തിയൊന്നാം ലക്കം പ്രസിദ്ധീകരിച്ചു. പ്രവാസി മലയാളി വായനക്കാര്‍ക്ക് അഭിമാനമായി തുടര്‍ച്ചയായി 60 ലക്കം പ്രസിദ്ധീകരിച്ച് ഇതിനകം ചരിത്രം സൃഷ്ടിച്ച ജ്വാല ഇ-മാഗസിന്‍ വായനക്കാരുടെ പ്രിയ പ്രസിദ്ധീകരണങ്ങളില്‍ ഒന്നായി വളര്‍ന്നു കഴിഞ്ഞു.

മലയാളത്തിന്റെ പ്രിയ കവിയും തികഞ്ഞ ഭാഷാ സ്‌നേഹിയുമായ അന്തരിച്ച ഡോ. പുതുശേരി രാമചന്ദ്രന് പ്രണാമം അര്‍പ്പിച്ച് എഴുതിയ എഡിറ്റോറിയലില്‍ അദ്ദേഹം മലയാള ഭാഷക്ക് നല്‍കിയ സംഭാവനകളെ സ്മരിക്കുന്നു . 'കവി, അധ്യാപകന്‍, രാഷ്ട്രീയക്കാരന്‍, ഭാഷാ ഗവേഷകന്‍, പരിഭാഷകന്‍, വാഗ്മി തുടങ്ങി നിരവധി മേഖലകളില്‍ കനപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു ഡോ. പുതുശേരി രാമചന്ദ്രന്‍. അടിസ്ഥാനപരമായി കവിയായ അദ്ദേഹം 1940 കളില്‍ ഇടത് ചിന്താധാരയോടൊപ്പം മലയാള കവിതരംഗത്ത് കടന്ന് വന്നു ചലനം സൃഷ്ടിച്ചു. സ്വാതന്ത്ര്യ സമരകാലത്ത് നിരവധി ദേശാഭിമാന കവിതകള്‍ എഴുതി. മണ്ണിനോടും മനുഷ്യനോടുമുള്ള അതിരുകളില്ലാത്ത സ്‌നേഹമായിരുന്നു പുതുശേരികവിതയുടെ കരുത്ത്'; ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് സൂചിപ്പിക്കുന്നു. 'പുതിയ കൊല്ലനും പുതിയൊരാലയും' ഡോ. പുതുശേരി രാമചന്ദ്രന്റെ പ്രസിദ്ധ രചനയാണ്.

വീണ്ടും വേറിട്ട ഒരു അനുഭവം മനോഹരമായ ശൈലിയില്‍ വിവരിക്കുന്നു ജോര്‍ജ്ജ് അറങ്ങാശ്ശേരി സ്മരണകളിലേക്ക് ഒരു മടക്കയാത്ര എന്ന തന്റെ പംക്തിയില്‍. കേരളത്തിലെ പ്രമുഖ നാടോടിവിജ്ഞാനീയന്‍ ഡോ. എം വി വിഷ്ണുനമ്പൂതിരിയെ ഓര്‍മ്മിച്ചു ആര്‍. ഗോപാലകൃഷ്ണന്‍ എഴുതിയ ഓര്‍മ്മ, തനിക്കെതിരെ പ്രചരിക്കുന്ന പുരസ്‌കാര വിവാദത്തില്‍ കവി പ്രഭാവര്‍മ്മ പ്രതികരിക്കുന്ന അഭിമുഖം, രവിമേനോന്റെ പാട്ടുവന്ന വഴി എന്ന പംക്തി എന്നിവ മാര്‍ച്ച് ലക്കത്തിലെ ശ്രദ്ധേയ രചനകളാണ്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ ഫ്രാന്‍സിസ് നെറോണ 'കാതുസൂത്രം' എന്ന തന്റെ പുതിയ കൃതിയുടെ രചനയുടെ ചാലക ശക്തി എന്തായിരുന്നു എന്ന് വിശദമാക്കുന്ന ലേഖനവും വായനക്കാരില്‍ താല്പര്യം ഉണര്‍ത്തും എന്നതില്‍ സംശയമില്ല.

ദിപു ശശി രചിച്ച എത്രമേല്‍, അനിലന്‍ കൈപ്പുഴയുടെ ഉണങ്ങിയമരം, നവീന പുതിയോട്ടിലിന്റെ ഉശിരത്തി, വിഷ്ണു പകല്‍ക്കുറിയുടെ പാതിരാ നേരത്ത്, എം ഒ രഘുനാഥിന്റെ തിരസ്‌കൃത കൃതികള്‍ എന്നീ കവിതകളും അനീഷ് ഫ്രാന്‍സിസ് എഴുതിയ മൂന്നു സ്വപ്നങ്ങള്‍, ജയരാജ് പരപ്പനങ്ങാടിയുടെ ഗജഹൃദയം, തോമസ് കെയാലിന്റെ പൈസക്കള്ളന്‍ എന്നീ കഥകളും ചിത്രകാരന്‍ സി ജെ റോയിയുടെ വളരെ ശ്രദ്ധേയമായ 'വിദേശവിചാരം' കാര്‍ട്ടൂണ്‍ പംക്തിയും അടങ്ങിയ മാര്‍ച്ച് ലക്കം വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പ്രസ് ചെയ്യുക.

https://issuu.com/jwalaemagazine/docs/march_2020

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions