വിദേശം

മറ്റുള്ളവര്‍ക്ക് പകരുമോയെന്ന ഭയം: കൊറോണ വൈറസ് ബാധിതയായ ഇറ്റലിയിലെ നഴ്‌സ് ജീവനൊടുക്കി

റോം: ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിതയായ നഴ്‌സ് ജീവനൊടുക്കി. ലോംബാര്‍ഡ് സാന്‍ ജെറാര്‍ഡോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സായിരുന്ന ഡാനിയേല ട്രേസി(34)യാണ് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്. താന്‍ കാരണം കൂടുതല്‍പേര്‍ക്ക് രോഗം പടര്‍ന്നേക്കുമെന്ന ഭയത്താലാണ് നഴ്‌സ് ജീവനൊടുക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊറോണ വൈറസ് ബാധിതയായിരുന്ന ഡാനിയേല കഴിഞ്ഞദിവസങ്ങളില്‍ കടുത്ത മാനസികസമ്മര്‍ദം അനുഭവിച്ചിരുന്നതായി ഇറ്റലിയിലെ നാഷണല്‍ ഫെഡറേഷന്‍ ഓഫ് നഴ്‌സസ് സംഘടന പ്രസ്‌താവനയില്‍ പറഞ്ഞു. മാര്‍ച്ച് പത്തിനാണ് ഡാനിയേല കൊറോണ പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇതിനുപിന്നാലെ അവര്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായി. താന്‍ കാരണം കൂടുതല്‍ പേരിലേക്ക് വൈറസ് പടരുമോ എന്നതായിരുന്നു അവരുടെ ഭയമെന്നും സംഘടന പ്രസ്താവനയില്‍ വിശദീകരിച്ചു. കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കേണ്ടി വരുന്ന സ്ഥിതിയാണ് നഴ്‌സുമാര്‍ക്കുള്ളതെന്നും എന്നാല്‍ നിലവിലെ സാഹചര്യം പരിഗണിച്ച് നഴ്‌സുമാര്‍ വേവലാതിപ്പെടരുതെന്നും സംഘടന അഭ്യര്‍ഥിച്ചു.
അതേസമയം, നഴ്‌സിന്റെ ആത്മഹത്യയില്‍ പോലീസ് കേസെടുക്കുകയും അന്വേഷണം നടത്തുകയുമാണെന്നായിരുന്നു ആശുപത്രി അധികൃതരുടെ പ്രതികരണം. കഴിഞ്ഞദിവസം ലണ്ടനിലെ ഒരു ആശുപത്രിയില്‍ കൊറോണ രോഗികളെ പരിചരിച്ചിരുന്ന ഒരു നഴ്‌സും ആത്മഹത്യ ചെയ്തിരുന്നു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions