വിദേശം

കൊവിഡ് ആശങ്ക; ജര്‍മ്മനിയില്‍ ധനമന്ത്രി ആത്മഹത്യ ചെയ്തു

ബെര്‍ലിന്‍ : ലോകത്താകമാനം കൊറോണാ വൈറസ് പടരുന്നതില്‍ ഭയന്ന് ജര്‍മ്മന്‍ ധനമന്ത്രി ജീവനൊടുക്കി. വൈറസ് മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ ആശങ്കപ്പെട്ടാണ് മന്ത്രിയുടെ ആത്മഹത്യ. ഹെസ്സെയിലെ ധനമന്ത്രി തോമസ് ഷെയ്ഫര്‍ ആണ് ആത്മഹത്യ ചെയ്തത്.

റെയില്‍വേ ട്രാക്കില്‍നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ജര്‍മ്മനിയുടെ സാമ്പത്തിക തലസ്ഥാനമാണ് ഹെസ്സെ. രാജ്യത്തെ വമ്പന്‍ കമ്പനികളുടെ ഹെഡ് ഓഫീസുകളും ഇവിടെയാണ്.

വാര്‍ത്ത കേട്ടതിന്റെ ഞെട്ടലിലാണെന്നും ഇപ്പോഴും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വോള്‍ക്കര്‍ ബൊഫെയര്‍ പറഞ്ഞു. സാമ്പത്തിക മേഖലകളില്‍ സംഭവിക്കാന്‍ സാധ്യതതയുള്ള ഇടിവിനെക്കുറിച്ച് ഇദ്ദേഹം ആശങ്കകള്‍ പങ്കുവെച്ചിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷമായി ഹെസ്സെയുടെ ധനമന്ത്രിയായിരുന്നു തോമസ്. കൊവിഡിനെത്തുടര്‍ന്ന് കമ്പനികള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതില്‍ ഇദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും സ്വന്തം ജോലി സമയം വര്‍ധിപ്പിക്കുകയും ചെയ്തിരുന്നെന്നാണ് റിപ്പോര്‍ട്ട്. ചാന്‍സലര്‍ ആംഗേല മെര്‍ക്കറിന്റെ പാര്‍ട്ടി അംഗമാണ്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions