ബിസിനസ്‌

കൊറോണ പ്രതിരോധത്തിന് 200 ഇഗ്ലു ലിവിങ് സ്‌പേസുമായി ഡോ. ബോബി ചെമ്മണൂര്‍


ക്വറന്റീനില്‍ കഴിയുന്നതിന് വേണ്ടി 2 കോടി രൂപയോളം ചെലവ് വരുന്ന 200 ഇഗ്ലു ലിവിങ് സ്‌പേസുകള്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് സൗജന്യമായി നല്‍കാനൊരുങ്ങി പ്രമുഖ വ്യവസായി ബോബി ചെമ്മണൂര്‍. എസിയിലും ഡിസിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ എയര്‍കണ്ടീഷന്‍ഡ് പോര്‍ട്ടബിള്‍ ലിവിങ് സ്‌പേസ് ആണ് ഇഗ്ലു.

ഇതു പ്രവര്‍ത്തിപ്പിക്കാന്‍ സാധാരണ വൈദ്യുതി ചാര്‍ജിന്റെ പത്തിലൊന്ന് ചെലവ് മാത്രമേ വരികയുള്ളൂ. ഡോ . ബോബി ചെമ്മണൂര്‍, എഞ്ചിനീയര്‍ ലതീഷ് വി. കെ ( ബി ടെക്; എന്‍ . ഐ. ടി.), ദുബായ് ഖലീജ് ടൈംസ് മുന്‍ പത്രപ്രവര്‍ത്തകനായ ചാലക്കല്‍ ലാസര്‍ ബിനോയ് എന്നിവരാണ് ഇഗ്ലു എന്ന ഈ നൂതന ആശയത്തിന് പിന്നില്‍.

ഇവ കൈമാറുന്നതിനായി ഡി എം ഒ യുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. കൂടാതെ, ടോയ് ലെറ്റും , വിരസത ഒഴിവാക്കാന്‍ ടി വിയും, വെര്‍ച്യുല്‍ റിയാലിറ്റി സൗകര്യങ്ങളുമുള്ള ഇഗ്ലുവിന്റെ പുതിയ വേര്‍ഷന്റെ ഡിസൈനിംഗ് നടന്നുകൊണ്ടിരിക്കുകയാണ്.

  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  • യുദ്ധത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി; ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ഇടിഞ്ഞു
  • പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് താഴ്ന്നു; ആശ്വാസമായി നിരക്കുകള്‍
  • പൗണ്ടിനെതിരെ രൂപ 128 ല്‍; പ്രധാന കറന്‍സികള്‍ക്കെതിരെയും വീഴ്ച, നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശനിരക്ക് 5.25% വരെ കുതിച്ചുയര്‍ന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ്
  • പണപ്പെരുപ്പം 3.3 ശതമാനത്തില്‍; പലിശ നിരക്ക് ഉടനെ കുറയില്ല
  • പലിശനിരക്ക് ഉയര്‍ന്നേക്കാമെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിക്കു ഷോക്കാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions