വിദേശം

കൊറോണ: ഇതുവരെ പൊലിഞ്ഞത് 37,638 പേരുടെ ജീവനുകള്‍ , രോഗബാധിതര്‍ 7.84ലക്ഷം

ലോകത്താകമാനം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 37,638 ആയി. 7.84ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 1.65 ലക്ഷം പേരുടെ രോഗം ഭേദമായി. 5.82ലക്ഷം പേര്‍ രോഗബാധിതരായി ചികിത്സയിലാണ്. ഇതില്‍ 29488 പേരുടെ നില അതീവ ഗുരുതരമാണ്. ഇത് മരണ നിരക്ക് ഇനിയും ഉയര്‍ത്തുമെന്ന ആശങ്കയ്ക്കിടയാക്കുന്നുണ്ട്. നിലവില്‍ 178 രാജ്യങ്ങളിലേക്കാണ് രോഗം കാര്യമായി പടര്‍ന്നിട്ടുള്ളത്.

ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്-11,591.രോഗ ബാധിതര്‍ ഒരു ലക്ഷം കടന്നു.സ്‌പെയിനില്‍ 7716 പേരും അമേരിക്കയില്‍ 3008 പേരും മരണപ്പെട്ടു. ഇറ്റലിയില്‍ ഇന്നലെ മാത്രം 812 പേര്‍ മരിച്ചു. സ്‌പെയിനില്‍ ഇന്നലെ മാത്രം മരിച്ചത് 913 പേരാണ്.
നിലവില്‍ യുഎസ്സിലാണ് ഏറ്റവും കൂടുതല്‍ പേര്‍ രോഗബാധിതരായുള്ളത്. 1.64 ലക്ഷം പേര്‍. ഇറ്റലി-1,01,739, സ്പെയിന്‍ -87,956, ചൈന-82,223, ജര്‍മനി-66,885, ഫ്രാന്‍സ്-45,170, ഇറാന്‍-41,495, യു.കെ-22,453 എന്നിങ്ങനെയാണ് രാജ്യം തിരിച്ചുള്ള കോവിഡ് ബാധിതരുടെ കണക്ക്.

ആഫ്രിക്കന്‍ വന്‍കരയിലും കോവിഡ് വൈറസ് ബാധ പടരുകയാണ്. ഇതുവരെ 4600 പേരില്‍ രോഗം സ്ഥിരീകരിച്ചു. രോഗം പിടിപ്പെട്ട 146 പേര്‍ മരിച്ചു. 335 പേര്‍ സുഖം പ്രാപിച്ചു. 46 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions