അസോസിയേഷന്‍

കോവിഡ്: യുകെകെസിഎ ദേശീയ കണ്‍വന്‍ഷന്‍ 2020 മാറ്റിവച്ചു

ബര്‍മിംഗ്ഹാം: യൂറോപ്പിലെ ഏറ്റവും വലിയ സാമുദായിക സംഘടനയായ യുകെകെസിഎ യുടെ ഈ വര്‍ഷം ജൂലായ് നാലിന് നടത്തുവാനിരുന്ന ദേശീയ കണ്‍വന്‍ഷന്‍ കോറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാറ്റിവയ്ക്കുന്നതായി പ്രസിഡന്റ് തോമസ് ജോണ്‍ വാരികാട്ട് അറിയിച്ചു. ഇന്നലെ കൂടിയ അടിയന്തിര വീഡിയോ കോണ്‍ഫറന്‍സ് ദേശീയ കമ്മറ്റി മീറ്റിംഗിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.

ലോകമെമ്പാടുമുള്ള ക്നാനായ ജനത ഉറ്റുനോക്കുന്ന, എല്ലാവര്‍ഷവും നാലായിരത്തില്‍പരം സമുദായ അംഗങ്ങള്‍ പങ്കെടുക്കുന്ന ദേശീയ കണ്‍വന്‍ഷന്‍ യൂറോപ്പിലെ ഏറ്റവും വലിയ മലയാളി മാമാങ്കമാണ്. ചെല്‍ട്ടന്‍ഹാമിലെ ചരിത്രപ്രസിദ്ധമായ ജോക്കി ക്ലബ്ബിലാണ് ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ നടത്തുവാനിരുന്നത്. കണ്‍വന്‍ഷനു വേണ്ടിയുള്ള ഒരുക്കങ്ങളെല്ലാം വിവിധ കമ്മറ്റികളുടെ നേതൃത്വത്തില്‍ അവസാനഘട്ടത്തില്‍ എത്തിയപ്പോഴാണ് കൊറോണ വൈറസ് പകര്‍ച്ചവ്യാധി യുകെയില്‍ വ്യാപകമാകുകയും പൊതു പരിപാടികള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തത്.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുന്ന ഒരു മാതൃകാ സമൂഹമായി നിലകൊള്ളണമെന്ന് ദേശീയ കമ്മറ്റി ആവശ്യപ്പെട്ടു.

യുകെകെസിഎ ഈ വര്‍ഷം നടത്തുവാനിരിയ്ക്കുന്ന മറ്റു പൊതുപരിപാടികളെല്ലാം സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് യൂണിറ്റ് തലങ്ങളില്‍ അറിയിയ്ക്കുമെന്നും ദേശീയ കമ്മറ്റി അറിയിച്ചു.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions