അസോസിയേഷന്‍

'സ്‌നേഹദീപമേ മിഴി തുറക്കൂ..' ലോകസൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചും ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചും യുകെയുടെ പ്രിയഗായകര്‍

ഒരു സൂക്ഷ്മജീവിയുടെ നിയന്ത്രണത്തില്‍ ലോകം മുഴുവനും ഒറ്റപ്പെട്ടുകഴിയുമ്പോള്‍ ലോകജനതയുടെ സൗഖ്യത്തിനായി പ്രാര്‍ത്ഥനാപൂര്‍വ്വം യുകെയിലെ ഗായകര്‍. യുകെയിലെ ആരോഗ്യമേഖലയില്‍ പ്രത്യേകിച്ച് എന്‍എച്എസില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കുമായി സമര്‍പ്പിച്ചിരിക്കുന്ന ഈ ഗാനം യുകെ മലയാളികളുടെ പ്രിയഗായകര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. 'താങ്ക്യൂ എന്‍എച്എസ്' എന്ന പേരില്‍ ഗര്‍ഷോം ടിവി യാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

മലയാളത്തിന്റെ സ്വന്തം കെ. എസ്. ചിത്രയും സുജാതയും ശരത്തും മറ്റു 20 ഗായകരും ചേര്‍ന്ന് ലോകസൗഖ്യത്തിനായി പാടിയ 'ലോകം മുഴുവന്‍ സുഖം പകരനായ്' എന്ന ഗാനത്തിന്റെ അതെ രൂപത്തിലാണ് ഈ ഗാനവും അവതരിപ്പിച്ചിരിക്കുന്നത്. 1972ല്‍ പുറത്തിറങ്ങിയ 'സ്‌നേഹദീപമേ മിഴി തുറക്കൂ' എന്ന ചിത്രത്തില്‍ പി. ഭാസ്‌കരന്‍ എഴുതി പുകഴേന്തി സംഗീതം നല്‍കി എസ്. ജാനകി പാടിയ ഈ ഗാനം 27 യുകെ മലയാളികള്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

അവതാരകയായ സന്ധ്യ മേനോന്റെ ആമുഖത്തോടെ ആരംഭിക്കുന്ന ഈ ഗാനത്തിന് ശബ്ദം നല്‍കിയിരിക്കുന്നവര്‍ അനു ചന്ദ്ര, ഡോ. ഫഹദ്, ദീപ സന്തോഷ്, രാജേഷ് രാമന്‍, സത്യനാരായണന്‍, ഡെന്ന, അഷിത, മനോജ് നായര്‍, ഹെലന്‍ റോബര്‍ട്ട്, റെക്‌സ്, റോയ് സെബാസ്റ്റ്യന്‍, വിനു ജോസഫ്, ടെസ്സ ജോണ്‍, ജോമോന്‍ മാമ്മൂട്ടില്‍, സാന്‍ ജോര്‍ജ്, ഹരികുമാര്‍ വാസുദേവന്‍, അലന്‍ ആന്റണി, ജിയ ഹരികുമാര്‍, ഹരീഷ് പാലാ, അനീഷ് ജോണ്‍, രഞ്ജിത് ഗണേഷ്, ശോഭന്‍ ബാബു, ജിഷ മാത്യു, അനീഷ് ജോര്‍ജ്, സോണി സേവ്യര്‍, ഷാജു ഉതുപ്പ്, ഷംസീര്‍ എന്നിവരാണ്. ഓരോരുത്തരും അവരവരുടെ സ്ഥലങ്ങളില്‍ ഇരുന്നുകൊണ്ട് തയ്യാറാക്കിയ ഈ ഗാനത്തില്‍ യുകെയില്‍ നിന്നുള്ള പരമാവധി ഗായകരെ ചേര്‍ത്തുകൊണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ആഗ്രഹവും സന്നദ്ധതയും പ്രകടിപ്പിച്ച യുകെയിലെ മറ്റു പല ഗായകരെയും ഇതില്‍ ഉള്‍പ്പെടുത്തുവാന്‍ സാധിച്ചില്ല.

യുകെയിലെ പ്രവാസിമലയാളികള്‍ ഭൂരിഭാഗം പേരും ജോലി ചെയ്യുന്ന എന്‍എച്എസിന് പിന്തുണയും ആശംസകളുമായി ഇവിടുത്തെ ഗവണ്മെന്റും സ്ഥാപനങ്ങളും പൊതു സമൂഹവും ഇതിനോടകം തന്നെ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കൂടാതെ കലാഭവന്‍ ലണ്ടന്റെ നേതൃത്വത്തില്‍ എല്ലാദിവസവും വൈകിട്ട് 'വീ ഷാല്‍ ഓവര്‍കം' എന്ന ഫേസ്ബുക് ലൈവ് പ്രോഗ്രാമില്‍ നിരവധി ഗായകരും കലാകാരന്മാരുമാണ് പങ്കെടുത്തുവരുന്നത്. കലാരംഗത്തു പ്രവര്‍ത്തിക്കുന്ന യുകെ മലയാളികളില്‍ ഭൂരിഭാഗം ആളുകളും ഫേസ്ബുക്കിലൂടെ ലൈവ് പ്രോഗ്രാമുകളുമായി സജീവമായി നില്‍ക്കുന്നു. കോവിഡ്ആ19 ഉയര്‍ത്തുന്ന ആശങ്കകളിലൂടെയും രോഗാവസ്ഥകളിലൂടെയും കടന്നു പോകുന്ന ലോകജനതക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കുക എന്ന സദ്ദുദ്ദേശമാണ് എല്ലാ പ്രോഗ്രാമുകള്‍ക്കും.

ആരോഗ്യരംഗത്തെ പ്രവര്‍ത്തകരെ ബഹുമാനിച്ചു കൊണ്ട് തയ്യാറാക്കിയ ഈ ഗാനവും അവരോടുള്ള ആദരവും സ്‌നേഹവും പ്രകടിപ്പിക്കുവാനുള്ള അവസരമായി കാണുന്നതായി ഇതില്‍ പങ്കെടുത്ത എല്ലാ കലാകാരന്മാരും അറിയിച്ചു.

ഗാനം കേള്‍ക്കുവാന്‍ ഈ ലിങ്കില്‍ ക്ലിക് ചെയ്യുക

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions