സ്പിരിച്വല്‍

സൗത്താംപ്ടണില്‍ നിര്യാതനായ സെബി ദേവസിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത

പ്രെസ്റ്റന്‍: കോവിഡ്-19 ബാധിച്ച് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയ സൗത്താംപ്ടണിലെ സെബി ദേവസിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സെബിയുടെ അപ്രതീക്ഷിത വേര്‍പാടില്‍ വേദനിക്കുന്ന ജീവിതപങ്കാളി ഷീനയുടെയും മകന്‍ ഡയന്റെയും ദുഃഖത്തില്‍ രൂപത കുടുംബം ഒന്നാകെ പങ്കുചേരുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തന്റെ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

നാം ഇപ്പോള്‍ ജീവിക്കുന്നത് കഠിനമായ യാഥാര്‍ത്ഥ്യങ്ങളിലൂടെയാണ്, എന്നാല്‍ യേശുവില്‍ നമുക്കുള്ള പ്രത്യാശ മുറുകെ പിടിക്കുമ്പോള്‍ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുമ്പോള്‍ നമുക്കാവും. നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട സെബിയുടെ ആത്മശാന്തിക്കായി രൂപതയിലെ വിശ്വാസികളോടൊപ്പം ചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്നതായും പിതാവ് അറിയിച്ചു.

എറണാകുളം- അങ്കമാലി അതിരൂപതയില്‍ പെട്ട കുറുമശേരി മൂഞ്ഞേലി പരേതനായ ദേവസിയുടെയും ആനി ദേവസിയുടെയും മകനാണ് സെബി. കഴിഞ്ഞ തിങ്കളാഴ്ചയാണ് സൗത്താംപ്ടണ്‍ ജനറല്‍ ഹോസ്പിറ്റലില്‍ കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ കാര്‍ഡിയാക് അറസ്‌റ് സംഭവിച്ച് മരണമടയുന്നത്. സൗത്താംപ്ടണ്‍ സീറോ മലബാര്‍ കമ്യൂണിറ്റിയിലെ അംഗമാണ് സെബിയുടെ കുടുംബം.

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി തന്റെ അനുശോചന സന്ദേശത്തില്‍ സെബിയുടെ കുടുംബത്തെ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുന്നതായും പരേതന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നതായും അറിയിച്ചു.

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions