സ്പിരിച്വല്‍

ബിജി അച്ചനും സണ്ണി ജോണിനും ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത

പ്രെസ്റ്റന്‍ : ബ്രിട്ടനിലെ യാക്കോബായ സുറിയാനി സഭാ വൈദികനായിരുന്ന റവ.ഡോ. ബിജി മര്‍ക്കോസ് ചിറത്തലാട്ടിനും പ്രെസ്റ്റണില്‍ സണ്ണി ജോണിനും ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത. ബ്രിട്ടനില്‍ യാക്കോബായ സുറിയാനി സഭയുടെ ആത്മീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് നേതൃത്വം കൊടുത്ത് സഭാംഗങ്ങളെ നയിച്ചു വന്ന ബിജി അച്ചന്റെ നിര്യാണം യാക്കോബായ സഭയ്ക്ക് വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആത്മീയതയില്‍ അടിയുറച്ച പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന അവസരത്തിലാണ് ഏവര്‍ക്കും പ്രിയങ്കരനായിരുന്ന അച്ചന്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്.

സെന്റ് തോമസ് യാക്കോബായ ചര്‍ച്ച് റോംഫോര്‍ഡ്, ലണ്ടന്‍, സെന്റ് ജോര്‍ജ് യാക്കോബായ ചര്‍ച്ച് ബിര്‍മിംഗ്ഹാം, സെന്റ് ജോര്‍ജ് യാക്കോബായ ചര്‍ച്ച് പൂള്‍ എന്നിവയുടെ വികാരിയായി സേവനമനുഷ്ഠിച്ച് വരികയായിരുന്ന ബിജി അച്ചന്‍ വര്‍ത്തിങ് ഹോസ്പിറ്റലിലെ ചാപ്ലയിന്‍ കൂടിയായിരുന്നു. കോട്ടയം ജില്ലയില്‍ വാകത്താനം സ്വദേശിയായ ബിജി അച്ചന്‍ ഓസ്ട്രിയയിലെ വിയന്നയില്‍ സേവനമനുഷ്ഠിച്ച ശേഷമാണ് കുടുംബസമേതം യു.കെയില്‍ എത്തി സഭയുടെ ആത്മീയനേതൃത്വം ഏറ്റെടുത്തത്.

ഈ മഹാമാരിയുടെ ആരംഭം മുതല്‍ രോഗവുമായി മല്ലിടുന്ന സഭാമക്കളുടെ ആത്മീയവും മാനസികവും ശാരീരികവുമായ മേഖലകളില്‍ അതീവശ്രദ്ധ പുലര്‍ത്തി പ്രവര്‍ത്തിച്ചു പോന്നിരുന്ന ബിജിയച്ചന്റെ സേവനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടും. അച്ഛന്റെ വിയോഗത്തില്‍ അതീവദുഃഖിതയായിരിക്കുന്ന ജീവിതപങ്കാളി ബിന്ദുവിന്റെയും മക്കളായ സബിത, ലസിത, ബേസില്‍ എന്നിവരുടെയും വേദനയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഒന്നായി പങ്കു ചേരുകയും അച്ചന്റെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നതായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തന്റെ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

പ്രെസ്റ്റണിലെ സണ്ണി ജോണിന്റെ വേര്‍പാടില്‍ വേദനിക്കുന്ന ജീവിതപങ്കാളി എല്‍സിയുടെയും മക്കളായ നെല്‍സണ്‍, നിക്സണ്‍, മരുമകളായി റിയോ ജോസഫ് എന്നിവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്ന സണ്ണി ചേട്ടന്‍ കോവിഡ് ബാധിച്ച് ഒരു മാസത്തോളമായി ചികിത്സായിലായിരുന്നു. രണ്ടാഴ്ചയായി വെന്റിലേറ്ററില്‍ ആയിരുന്നു. രോഗം വഷളായതിനെത്തുടര്‍ന്ന് ബുധനാഴ്ച വൈകിട്ട് അന്ത്യം സംഭവിക്കുകയായിരുന്നു. എറണാകുളം ജില്ലയില്‍ കോലഞ്ചേരി രാമമംഗലം സ്വദേശിയായ പരേതന്‍ കൂത്താട്ടുകുളം ചെറിയമ്മാക്കില്‍ കുടുംബാംഗമാണ്.

നിത്യതയിലേക്ക് ചേര്‍ക്കപ്പെട്ട പരേതന്റെ കുടുംബത്തെ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുകയും ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി തന്റെ അനുശോചന സന്ദേശത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions