അസോസിയേഷന്‍

യുകെകെസിഎയുടെ 'പുരാതനപ്പാട്ട് ചലഞ്ച്' നെഞ്ചോട് ചേര്‍ത്ത് സമുദായ സ്നേഹികള്‍

യുകെകെസിഎ സംഘടിപ്പിച്ച ലോക്ക് ഡൗണ്‍ വീഡിയോ പുരാതനപ്പാട്ട് ചലഞ്ച് മത്സരത്തിന് ലഭിച്ചത് ആവേശപൂര്‍ണ്ണമായ പ്രതികരണം. എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന ദിവസമായ മെയ് 22 നാണ് ഏറ്റവും കൂടുതല്‍ എന്‍ട്രികള്‍ ലഭിച്ചത്. മുതിര്‍ന്നവര്‍ക്കു വേണ്ടി നടത്തിയ പ്രസംഗ മത്സരത്തിന്റെ വിജയമാണ് 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കു വേണ്ടിയുള്ള പുരാതനപ്പാട്ട് മത്സരത്തിന് പ്രേരണയായത്. ക്നാനായ സമുദായത്തിന്റെ തനിമയും പാരമ്പര്യങ്ങളും ആചാരങ്ങളും വിളിച്ചോതുന്ന പുരാതനപ്പാട്ടുകള്‍ പുതിയ തലമുറയ്ക്കും പരിചിതമാക്കുക എന്നത് ഈ മത്സരത്തിന്റെ ഒരു ലക്ഷ്യമായിരുന്നു.


മലയാളം എഴുതാനും വായിക്കാനുമറിയാത്ത കൊച്ചു കുട്ടികള്‍ പോലും വളരെ സ്പഷ്ടമായും സ്ഫുടമായും പുരാതനപ്പാട്ടുകള്‍ ആലപിക്കുന്നത് സമുദായ സ്നേഹം മക്കളിലേക്ക് പകര്‍ന്നേകാനുള്ള മാതാപിതാക്കളുടെ ആഗ്രഹത്തിന്റെ ഉത്തമോദാഹരണമായി.

മത്സരമേറ്റെടുത്ത് വിജയിപ്പിച്ച മുഴുവന്‍ കുട്ടികള്‍കും അവരെ പ്രോല്‍സാഹിപ്പിച്ച മാതാപിതാക്കള്‍ക്കും യുകെകെസിഎ പ്രസിഡന്റ് തോമസ് ജോണ്‍ വാരികാട്ട്, വൈസ് പ്രസിഡന്റ് ബിജി മാങ്കൂട്ടത്തില്‍ , സെക്രട്ടറി ജിജി വരിക്കാശ്ശേരി, ജോയന്റ് സെക്രട്ടറി ലുബി മാത്യൂസ് വെള്ളാപ്പള്ളി, ട്രഷറര്‍ മാത്യു പുളിക്കത്തൊട്ടിയില്‍ , ജോയന്റ് ട്രഷറര്‍ എബി ജോണ്‍ കുടിലില്‍ , അഡ്വൈസേഴ്സ് ആയ തോമസ് തൊണ്ണം മാവുങ്കല്‍ , സാജു ലൂക്കോസ് പാണ പറമ്പിന്‍ എന്നിവര്‍ നന്ദി അറിയിച്ചു.

  • കാര്‍ഡിഫ് മലയാളി ആശിഷിന്റെ ഓര്‍മ്മയ്ക്കായി വോളിബോള്‍ ടൂര്‍ണമെന്റ് ഒരുക്കി സുഹൃത്തുക്കള്‍
  • ബ്ലാക്ക്ബേണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
  • യുക്മ നഴ്‌സസ് ഫോറം 8-ാം ദേശീയ സമ്മേളനവും അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷവും മെയ് 9ന്; നഴ്‌സുമാര്‍ക്കായി റീല്‍ മത്സരവും
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ 2026 ലെ പ്രധാന പരിപാടികളുടെ തീയതികള്‍ പ്രഖ്യാപിച്ചു
  • ആവേശം വിതറി ലിവര്‍പൂള്‍; ലിമയുടെ രജതജുബിലി ആഘോഷം 'പ്രയാണം @ 25' അവിസ്മരണീയമായി
  • മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന് നവനേതൃത്വം; ശ്രീജിത്ത് കുറുവന്‍കാട്ടില്‍ പ്രസിഡന്റ് , പ്രവീണ്‍ രാമകൃഷ്ണന്‍ സെക്രട്ടറി
  • നാഗമണ്ഡല നാടകം എ ഐ സഹായത്താല്‍ സ്റ്റേജില്‍ അവതരിപ്പിച്ച് ശ്രദ്ദേയമായി കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി
  • ടോണ്ടന്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • മോഹന്‍ജി ഫൗണ്ടേഷനും, ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേര്‍ന്ന് വിവേകാനന്ദ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നു
  • അശോക് കുമാറിന്റെ മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ; ക്രോയ്ഡോണ്‍ മേയറും സിവിക് മേയറും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions