സ്പിരിച്വല്‍

ത്രേസ്യാമ്മ വിന്‍സണ് സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആദരാജ്ഞലികള്‍

പ്രെസ്റ്റന്‍: ലണ്ടന്‍ ബ്രോംലിയില്‍ നിര്യാതയായ ത്രേസ്യാമ്മ വിന്‍സന്റെ (71) നിര്യാണത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അനുശോചിച്ചു. ലണ്ടന്‍ സെന്റ് മാര്‍ക്ക് മിഷനിലെ ഇടവകാംഗമായ ജൂലി വിനോയുടെ മാതാവാണ് പരേത. മാതാവിന്റെ ആകസ്മിക വിയോഗത്തില്‍ വേദനിക്കുന്ന കുടുംബത്തിനായി പ്രാര്‍ത്ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ രൂപതാകുടുംബം ഒന്നടങ്കം പങ്കുചേരുകയും പരേതയുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തന്റെ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. മാതാവിന്റെ വേര്‍പാടില്‍ വേദനിക്കുന്ന മക്കളെ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുന്നതായും ആത്മാവിന് നിത്യശാന്തി നേരുന്നതായും സെന്റ് മാര്‍ക്ക് മിഷന്‍ ഡയറക്ടര്‍ ഫാ. ടോമി എടാട്ട് അറിയിച്ചു.

കഴിഞ്ഞ നവംബറില്‍ മക്കളെ സന്ദര്‍ശിക്കാന്‍ നാട്ടില്‍ നിന്നെത്തിയതാണ് മരണമടഞ്ഞ ത്രേസ്യാമ്മ വിന്‍സന്‍. പനി ബാധിച്ച് ഏപ്രില്‍ മാസത്തില്‍ ഓര്‍പ്പിങ്ടണ്‍ പ്രിന്‍സസ് റോയല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട ത്രേസ്യാമ്മക്ക് മെനിഞ്ചൈറ്റിസ് സ്ഥിരീകരിക്കുകയും അത്യാഹിതവിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരു മാസമായി വെന്റിലേറ്ററിലായിരുന്ന ഇവര്‍ക്ക് ഞായറാഴ്ച അസുഖം മൂര്‍ച്ഛിക്കുകയും അന്ത്യം സംഭവിക്കുകയും ആയിരുന്നു.

എറണാകുളം എളമക്കര മഠത്തിപ്പറമ്പില്‍ ഊക്കന്‍ കുടുംബാംഗമായ പരേതനായ വിന്‍സണാണ് ഭര്‍ത്താവ്. മാമംഗലം സെന്റ് ആന്റണീസ് പള്ളി ഇടവകാംഗമാണ്. കടമക്കുടി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ടയേര്‍ഡ് പ്രിന്‍സിപ്പലായിരുന്നു. മക്കള്‍: ലിന്‍ഡ, ജൂലി. മരുമക്കള്‍ ജേക്കബ് വടക്കേല്‍, വിനോ ജോസ് കണംകൊമ്പില്‍.

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions