വിദേശം

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ലൈംഗികാരോപണം

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ലൈംഗികാതിക്രമ ആരോപണവുമായി അമേരിക്കന്‍ ബ്ലോഗര്‍. മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി, മുന്‍ ആരോഗ്യ മന്ത്രി മഖ്ദൂം ഷഹാബുദ്ദീന്‍, മുന്‍ ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്ക് എന്നിവര്‍ക്കെതിരെയാണ് അമേരിക്കന്‍ ബ്ലോഗറായ സിന്തിയ ഡി റിച്ചി ആരോപണവുമായി രംഗത്തെത്തിയത്.

പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി)യുടെ പ്രമുഖ നേതാവ് കൂടിയായ റഹ്മാന്‍ മാലിക് ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ 2011-ല്‍ പാനീയത്തില്‍ മയക്കുമരുന്ന് നല്‍കി തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് ഡി റിച്ചിയുടെ ആരോപണം. റഹ്മാന്‍ മാലിക് ബലാത്സംഗം ചെയ്തുവെന്നും മഖ്ദൂം ഷഹാബുദ്ദീനും യൂസുഫ് റാസ ഗിലാനിയും ശാരീരികമായി ഉപദ്രവിച്ചെന്നും ഫേസ്ബുക്ക് ലൈവിലൂടെയാണ് ഡി റിച്ചി വെളിപ്പെടുത്തിയത്. ഡി റിച്ചി പാകിസ്ഥാനിലാണ് സ്ഥിരതാമസം.

യൂസഫ് റാസ ഗിലാനിയും മഖ്ദൂം ഷഹാബുദ്ദീനും ഇസ്ലാമാബാദിലെ പ്രസിഡന്റിന്റെ വസതിയില്‍ വെച്ചാണ് തന്നെ ശാരീരികമായി ഉപദ്രവിച്ചതെന്നാണ് ഡി റിച്ചി പറയുന്നത്. ആസിഫ് അലി സര്‍ദാരിയായിരുന്നു ആ സമയത്ത് പാകിസ്ഥാന്‍ പ്രസിഡന്റ്.സിന്തിയ ഡി റിച്ചിയുടെ വെളിപ്പെടുത്തലുകള്‍ പാകിസ്ഥാനിലെ പ്രധാന പ്രതിപക്ഷമായ പിപിപിയെ പ്രതിരോധത്തിലാക്കി.

ആരോപണങ്ങള്‍ തെളിയിക്കുന്നതിനുള്ള തെളിവുകള്‍ അടുത്തയാഴ്ച പുറത്തുവിടുമെന്നാണ് ഡി റിച്ചി വ്യക്തമാക്കിയിരിക്കുന്നത്. നിഷ്പക്ഷ മാധ്യമപ്രവര്‍ത്തകന് സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ കൈമാറുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ആരോപണം ഗിലാനി നിഷേധിച്ചിട്ടുണ്ട്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions