സ്പിരിച്വല്‍

മതബോധന വിദ്യാര്‍ത്ഥികള്‍ക്ക് ''ബിബ്ലിയ - 2020' ബൈബിള്‍ പഠന പരിശീലനവുമായി യു.കെ. മലങ്കര കത്തോലിക്കാ സഭ

ലണ്ടന്‍ : മഹാമാരിയില്‍ നിന്നുള്ള അതിജീവനത്തിന്റെ വഴിയില്‍ കുട്ടികളെ ശക്തരാക്കുക എന്ന ലക്ഷ്യത്തോടെ യു. കെ. മലങ്കര കത്തോലിക്കാ സഭാ സമൂഹം പഠന ക്യാമ്പ് ക്രമീകരിക്കുന്നു. 'ബിബ്ലിയ - 2020' ബൈബിള്‍ പഠന ക്യാമ്പ് ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അനുഭവിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. ബൈബിള്‍ പഠനത്തോടൊപ്പം കഥകള്‍, കളികള്‍, പാട്ടുകള്‍, ഓണ്‍ലൈന്‍ ക്വിസ് തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഉള്‍ച്ചേര്‍ത്തിരിക്കുന്നു. ഇവ കുട്ടികളുടെ പങ്കാളിത്തത്തെ കൂടുതല്‍ സജീവമാക്കും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നിങ്ങനെ മൂന്നു ഗ്രൂപ്പുകളായി കുട്ടികളെ തിരിച്ചുകൊണ്ടാണ് ഓണ്‍ലൈന്‍ ക്യാമ്പ് ക്രമീകരണം.

കുടുംബങ്ങളാകുന്ന ദൈവാലങ്ങളെ കൂടുതല്‍ ദൈവസാന്നിധ്യത്തിലേക്ക് അടുപ്പിക്കാനും കുഞ്ഞുങ്ങള്‍ക്ക് ദൈവീകചൈതന്യം പകര്‍ന്നു നല്‍കാനും 'ബിബ്ലിയ - 2020' കാരണമാകുമെന്ന് തന്റെ സന്ദേശത്തിലൂടെ യു. കെ. അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ് യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് വ്യക്തമാക്കി.

സഭാ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കമൂട്ടിലിന്റെയും, മതബോധന ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ മനയിലിന്റെയും നേതൃത്വത്തില്‍ വൈദീകര്‍, ക്യാമ്പ് കോര്‍ഡിനേഷന്‍ ടീം, പ്രധാന അധ്യാപകര്‍, അധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവര്‍ വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നു.

നാളെ രാവിലെ ഓരോ കുടുംബങ്ങളിലും പ്രത്യേക പ്രാര്‍ഥനയോടെ നടത്തുന്ന ബൈബിള്‍ പ്രതിഷ്ഠയോടെ ആരംഭിക്കുന്ന രണ്ട് ദിവസത്തെ ക്യാമ്പ് ഞായറാഴ്ച വൈകുന്നേരത്തെ ബിബ്ലിയ ഓണ്‍ലൈന്‍ ക്വിസ് മത്സരത്തോടെ സമാപിക്കും.

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions