അസോസിയേഷന്‍

നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി ചേതന യുകെ 30 സ്മാര്‍ട്ട് ടിവികള്‍ ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്തു

വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഡി വൈ എഫ് ഐ ആരംഭിച്ച ടിവി ചലഞ്ചിന്റെ ഭാഗമായി ചേതന യുകെ AIC GB (Aossciation of Indian communist)യുടെ സഹകരണത്തോടെ 30 സ്മാര്‍ട്ട് ടിവികള്‍ കൈമാറി. എറണാകുളം ജില്ലാ സിപിഎം ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് s സതീഷ് 25 ടിവി സെറ്റുകള്‍ ഏറ്റുവാങ്ങി. 5 ടിവി സെറ്റുകള്‍ എസ്എഫ്‌ഐ എറണാകുളം പ്രസിഡന്റ് ആര്‍ഷോ ഏറ്റുവാങ്ങി.

കൊറോണ വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി സ്‌കൂള്‍ ക്ലാസ്സുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ആവശ്യമായ പഠനസൗകര്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ക്ളാസ്സുകള്‍ ആരംഭിച്ചത്.

ടി വി യോ സ്മാര്‍ട്ട് ഫോണ്‍ അടക്കമുള്ള സൗകര്യങ്ങളോ ലഭ്യമാകാതെ പ്രയാസം അനുഭവിക്കുന്ന കുട്ടികള്‍ ഉള്ള മേഖലകളിലേക്ക് സഹായം എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇത് തുടരുമെന്നും ഡിവൈഎഫ്‌ഐ പ്രസിഡന്റ് സതീഷ് പറഞ്ഞു. ടിവി ചലഞ്ചിനായി ചേതന യുകെ നടത്തുന്ന ശ്രമങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്മാര്‍ട്ട് ഫോണോ ടി വി യോ ഇല്ലാത്തതു കാരണം ഒരു കുട്ടിക്കും വിദ്യാഭ്യാസം നഷ്ടപ്പെടാന്‍ പാടില്ല എന്ന ലക്ഷ്യത്തോടെയാണ് ചേതന യുകെ ടിവി ചലഞ്ചു ഏറ്റടുത്തതെന്ന് പ്രസിഡന്റ് സുജു ജോസഫ് പറഞ്ഞു. ഈ നിര്‍ണായക ഘട്ടത്തില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചു കൂടെ നില്‍ക്കേണ്ടതുണ്ടെന്നും സെക്രട്ടറി ലിയോസ് പോള്‍ വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചേതന യുകെ അംഗങ്ങളും അഭ്യൂദയകാംക്ഷികളും മലയാളി സംഘടനകളും നല്‍കിയ നിര്‍ലോഭമായ സഹകരണമാണ് ടിവി ചലഞ്ച് സാധ്യമാക്കാന്‍ കഴിഞ്ഞതെന്ന് ലിയോസ് പോള്‍ പറഞ്ഞു.

ചേതന യുകെ വാങ്ങി നല്‍കിയ 32' LED സ്മാര്‍ട്ട് ടിവികളുടെ വിതരണ ഉത്ഘാടനം എറണാകുളം SRV സ്‌കൂളില്‍ CPIM എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ നിര്‍വഹിച്ചു. SRV സ്‌കൂളിലെ അര്‍ഹരായ 5 വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം ടിവികള്‍ കൈമാറി.

ആലുവ കുട്ടമശ്ശേരി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 4 എണ്ണം പ്രിന്‍സിപ്പല്‍ വി വി രശ്മി ടീച്ചേര്‍ക്കു കൈമാറി.

ഏലൂര്‍ ഗവ എച്ച് എസ് എസ് ലെ 3 കുട്ടികള്‍ക്കുള്ള ടിവി സെറ്റുകള്‍ പ്രിന്‍സിപ്പല്‍ ജയശ്രീ ടീച്ചര്‍ക്ക് കൈമാറി. തുടര്‍ന്ന് അങ്കമാലി മഞ്ഞപ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 3 കുട്ടികള്‍ക്ക്, അങ്ങനെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിട്ടുള്ള പട്ടിക പ്രകാരമാണ് ടിവികള്‍ വിതരണം ചെയ്യുന്നത്. കേരളത്തിന്റെ സാമൂഹിക പുരോഗതിക്ക് മുതല്‍ക്കൂട്ടാകാന്‍ പോന്ന ഈ പ്രവര്‍ത്തനത്തില്‍ സഹകരിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കളോടുമുള്ള അഗാധമായ നന്ദി ചേതന എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

ലോക്ക്ഡൗണ്‍ കാലയളവില്‍ നിരവധി പ്രതിഭകളെ ഉള്‍പ്പെടുത്തി ചേതന യുകെ ആരംഭിച്ച ഫേസ്ബുക്ക് ലൈവില്‍ ഇന്ന് കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ 'കോവിഡും പ്രവാസികളും ' എന്ന വിഷയത്തില്‍ സംവാദം നടത്തും. കേരളത്തിന്റെ സ്വന്തം ഗ്രാന്റ് മാസ്റ്റര്‍ ജി എസ് പ്രദീപ് തുടക്കം കുറിച്ച ഫേസ്ബുക്ക് ലൈവ് പ്രോഗ്രാമില്‍ ഡോ രതീഷ് കൃഷ്ണനും ചൈനയും covid 19 മഹാമാരിയും എന്ന വിഷയത്തെ പ്രധിപാതിച്ചു കൊണ്ട് പങ്കെടുത്തിരുന്നു. ഞായറാഴ്ച്ച പ്രമുഖ ഗായകനായ രഞ്ജിത്ത് ഗണേഷ് ലൈവിലെത്തും. ജൂണ്‍ ഇരുപതിന് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ഡോ അരുണ്‍ കുമാറാണ് ലൈവിലെത്തുക, വിഷയം 'സാമൂഹിക അകലം വംശീയതയിലേക് വഴി മാറുന്നുവോ'.

ചേതന യുകെ വിവിധ മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ ബ്രാഞ്ചുകള്‍ രൂപീകരിച്ച് തുടങ്ങി. ലണ്ടനില്‍ ഈസ്റ്റ്ഹാമിലാണ് ബ്രാഞ്ച് രൂപീകരണത്തിന് തുടക്കമായത്. ഇഗ്നേഷ്യസ് ഗോമസ് പ്രസിഡന്റായും ആഗ്‌നല്‍ മനോജ് സെക്രട്ടറിയുമായുള്ള ബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ ഈസ്റ്റ്ഹാമില്‍ തുടക്കം കുറിച്ചു. വരുംദിവസങ്ങളില്‍ കൂടുതല്‍ ബ്രാഞ്ചുകള്‍ പ്രഖ്യാപിക്കും

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions