അസോസിയേഷന്‍

മാഞ്ചസ്റ്ററിന്റെ മാണിക്യങ്ങള്‍ ആഷ്‌ലാന്‍ സിബിയും അഷോന്‍ സിബിയും ഒലിവിയ സിബിയുംയുക്മ ലൈവ് ടാലന്റ് ഷോയില്‍

യുക്മ സാംസ്‌കാരിക വേദി ലൈവ് ടാലന്റ് ഷോയില്‍ നാളെ (ശനിയാഴ്ച) വൈകിട്ട് 5ന് ആഷ്‌ലാന്‍ സിബിയും അഷോന്‍ സിബിയും ഒലീവിയ സിബിയും അണിചേരുന്നു.....'LET'S BREAK IT TOGETHER' ല്‍ നാദഗംഗയൊഴുക്കാന്‍ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ കീഴിലുള്ള മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡില്‍ നിന്നും ത്രിമൂര്‍ത്തികള്‍....

യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോയില്‍ നാളെ ജൂണ്‍ 20 ശനിയാഴ്ച 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9:30) നാദ വിസ്മയം തീര്‍ക്കാന്‍ മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡില്‍ നിന്നും മൂന്ന് സഹോദരങ്ങള്‍ എത്തുകയാണ്. ട്രാഫോര്‍ഡിലെ ഡോ. സിബി വേകത്താനത്തിന്റേയും ഡോളി സിബിയുടേയും മക്കളായ ആഷ്‌ലാന്‍ സിബിയും അഷോന്‍ സിബിയും ഒലീവിയ സിബിയും ചേര്‍ന്ന് 'LET'S BREAK IT TOGETHER' ലൈവ് ഷോയില്‍ പാട്ടിന്റെ പാലാഴി തീര്‍ക്കുകയാണ്. 17 കാരിയായ ആഷ്‌ലാന്‍ സിബി കീ ബോര്‍ഡില്‍ തന്റെ മാന്ത്രിക വിരലുകളാല്‍ നാദ വിസ്മയം തീര്‍ക്കുമ്പോള്‍ ഇളയ സഹോദരങ്ങളായ 12 വയസുകാരന്‍ അഷോനും 10 വയസുകാരി ഒലീവിയയും ചേച്ചിയോടൊപ്പം തങ്ങളുടെ പാട്ടുമായി ചേരുകയാണ്. ഏറെ വര്‍ഷങ്ങളായി കീ ബോര്‍ഡില്‍ പരിശീലനം തുടരുന്ന, അനുഗ്രഹീത ഗായിക കൂടിയായ ആഷ്‌ലാന്‍ നല്ലൊരു നര്‍ത്തകിയുമാണ്.

GCSE യിലെ ഉന്നത വിജയത്തിന് 2018 ല്‍ യുക്മ അക്കാഡമിക് അച്ചീവ്‌മെന്റ് അവാര്‍ഡ് കരസ്ഥമാക്കിയ ഈ മിടുക്കി ഊംസ്റ്റണ്‍ ഗ്രാമര്‍ സ്‌കൂളിലെ എ ലെവല്‍ വിദ്യാര്‍ത്ഥിനിയാണ്. ചെറിയ പ്രായത്തില്‍ തന്നെ നല്ലൊരു ഗായകനായി അറിയപ്പെടുന്ന അഷോന്‍ ഊംസ്റ്റണ്‍ ഗ്രാമര്‍ സ്‌കൂളിലെ ഇയര്‍ 7 വിദ്യാര്‍ത്ഥിയാണ്. നല്ലൊരു ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയായ അഷോന്‍ ട്രാഫോര്‍ഡിലെ ഒരു ലോക്കല്‍ ഫുട്‌ബോള്‍ ടീം അംഗമാണ്. മനോഹര ശബ്ദത്തിനുടമയായ ഇളയ സഹോദരി ഒലീവിയ ട്രാഫോര്‍ഡ് ഹോളി ക്രോസ്സ് & ഓള്‍ സെയിന്റ്‌സ് പ്രൈമറി സ്‌കൂള്‍ ഇയര്‍ 5 വിദ്യാര്‍ത്ഥിനിയാണ്.

2017 - 2019 കാലയളവില്‍ യുക്മ സാംസ്‌കാരിക വേദിയുടെ ജനറല്‍ കണ്‍വീനറായിരുന്ന ഡോ. സിബി വേകത്താനം ഈ ടേമിലും സാംസ്‌കാരിക വേദി അംഗമായി തുടരുന്നു. നാടക സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ യു കെയിലെമ്പാടും അറിയപ്പെടുന്ന നാടക പ്രവര്‍ത്തകനായ ഡോ. സിബി വേകത്താനം ട്രാഫോര്‍ഡ് നാടക സമിതിയുടെ അമരക്കാരനാണ്. നോര്‍ത്ത് വെസ്റ്റ് റീജിയണിലെ ട്രാഫോര്‍ഡ് മലയാളി അസ്സോസ്സിയേഷനിലെ അംഗങ്ങളാണ് ഈ കുടുംബം.

വളരെ ചെറിയ പ്രായത്തില്‍ തന്നെ വേദികളില്‍ തങ്ങളുടെ കഴിവ് തെളിയിച്ച ഈ കലാ പ്രതിഭകളുടെ മനോഹര പ്രകടനം ആസ്വദിക്കുവാന്‍ മുഴുവന്‍ മലയാളി കലാസ്വാദകരേയും യുക്മ സാംസ്‌കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ലേക്ക് ഹൃദയപൂര്‍വ്വം ക്ഷണിക്കുകയാണ്.

'LET'S BREAK IT TOGETHER' ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ നല്‍കി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തുന്നു.

കോവിഡ് - 19 രോഗബാധിതര്‍ക്കു വേണ്ടി സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ച് കരുതലിന്റെ സ്‌നേഹസ്പര്‍ശമായി, വിശ്രമരഹിതരായി യു കെ യിലെ എന്‍ എച്ച് എസ് ഹോസ്പിറ്റലുകളിലും കെയര്‍ഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ ആരോഗ്യ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.

എട്ടു വയസ്സു മുതല്‍ 21 വയസ്സ് വരെയുള്ള യു കെ യിലെ വൈവിധ്യമാര്‍ന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃതജ്ഞതയും അഭിവാദ്യവും അര്‍പ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളില്‍ കലാവിരുത് പ്രകടിപ്പിക്കുവാന്‍ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകര്‍ഷണം. എന്നാല്‍ ഹാസ്യാത്മകമായ പരിപാടികള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്നതും ആകര്‍ഷണങ്ങളുമായ മറ്റു കലാപരിപാടികള്‍ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്‌സ് ബാന്‍ഡ് യു കെ യുടെ റെക്‌സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേര്‍ന്ന് പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതാണ്. കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന എട്ടു മുതല്‍ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈര്‍ഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്‌സ്ആപ്പ് നമ്പറില്‍ അയച്ചു തരേണ്ടതാണ് . ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികള്‍ അവതരിപ്പിക്കേണ്ടവരെ മുന്‍കൂട്ടി അറിയിക്കുന്നതുമായിരിക്കും.

ലോകമെമ്പാടുമുള്ള ആതുരസേവകര്‍ക്ക് ആദരവ് നല്‍കുന്നതിനായി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഭാ സമ്പന്നരായ കുട്ടികള്‍ അവതരിപ്പിക്കുന്ന 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗദര്‍ ' എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നല്‍കി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്, വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, ജനറല്‍ കണ്‍വീനര്‍മാരായ ജയ്സണ്‍ ജോര്‍ജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions