സ്പിരിച്വല്‍

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ കുടുംബങ്ങളില്‍ ഇന്ന് തിരുഹൃദയത്തിനായി പ്രത്യേക സമര്‍പ്പണം

പ്രെസ്റ്റന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ എല്ലാ ഭവനങ്ങളും വെള്ളിയാഴ്ച മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ പ്രത്യേക ശുശ്രൂഷയിലൂടെ ഈശോയുടെ പരിശുദ്ധ തിരുഹൃദയത്തിന് പുനഃപ്രതിഷ്ഠിക്കപ്പെടുകയാണ്. എല്ലാ ഭവനങ്ങളും ഇതിനായി പ്രത്യേകം ഒരുങ്ങിക്കൊണ്ടിരിക്കുന്നു. വൈകുന്നേരം 7 . 30 ന് രൂപതയുടെ യൂട്യൂബ് ചാനലിലൂടെ പിതാവ് എല്ലാ ഭാവനങ്ങള്‍ക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ഭവനങ്ങളില്‍ തിരുഹൃദയ പ്രതിഷ്ഠ നടത്തുകയും ചെയ്യുന്നു.

എല്ലാ കുടുംബാംഗങ്ങളും ഈ ശുശ്രൂഷയില്‍ പങ്കുചേര്‍ന്നുകൊണ്ട് ഈശോയുടെ തിരുഹൃദയത്തിനു പ്രത്യേകമായി പ്രതിഷ്ഠിക്കപ്പെടുന്നതിനുവേണ്ടി ഒരുങ്ങണമെന്ന് പിതാവും പ്രോട്ടോ സിഞ്ചെല്ലൂസ് ആന്റണി ചുണ്ടെലിക്കാട്ട് അച്ചനും രൂപതയിലെ വിശ്വാസികളോട് ആഹ്വാനം ചെയ്തു. വിശുദ്ധ മാര്‍ഗരീത്ത മറിയത്തിലൂടെ ഈശോ അരുളിച്ചെയ്ത പന്ത്രണ്ടു വലിയ നന്മകള്‍ സാധാരണ ജീവിതത്തിലും കുടുംബത്തിലെ പ്രത്യേക സാഹചര്യങ്ങളിലും ലഭ്യമാക്കുവാന്‍ ഈ ശുശ്രൂഷ സഹായിക്കും. കൂടുതല്‍ ആത്മീയ പ്രകാശമുള്ളവരായി ഈ കോവിഡ് കാലത്തെ ആത്മീയമായി അതിജീവിക്കുവാന്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും രൂപത വിശ്വാസസമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.

തിരുഹൃദയ പ്രതിഷ്ഠാ ശുശ്രൂഷക്കുവേണ്ടി വലിയ ഒരുക്കങ്ങളാണ് എല്ലാ ഭവനങ്ങളിലും നടക്കുന്നത്.തിരുഹൃദയരൂപം പ്രതിഷ്ഠിച്ചും തിരുഹൃദയപ്രതിഷ്ഠക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിച്ച ഒരുങ്ങിയും കുടുംബത്തിലെ നിയോഗങ്ങള്‍ സമര്‍പ്പിച്ചുകൊണ്ടും ഈ ശുശ്രൂഷയില്‍ പങ്കുചേരാന്‍ ദൈവജനം ഒരുങ്ങിക്കഴിഞ്ഞു.


  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions