അസോസിയേഷന്‍

പ്രവാസി കേരളാ കോണ്‍ഗ്രസ് ഇംഗ്ലണ്ട് പി ജെ ജോസഫിന്റെയും സി ഫ് തോമസിന്റെയും നേതൃത്വത്തില്‍ ഉറച്ചു നില്‍ക്കുമെന്ന്

ലണ്ടന്‍ : പ്രവാസി കേരളാ കോണ്‍ഗ്രസ് ഇംഗ്ലണ്ട് പി ജെ ജോസഫിന്റെയും സി ഫ് തോമസിന്റെയും നേതൃത്വത്തിലുള്ള ഔദ്യോഗിക കേരളാ കോണ്‍ഗ്രസിനൊപ്പം ഉറച്ചു നില്‍ക്കും. കോവിഡ് 19 നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ മീറ്റിങ്ങിലാണ് തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചത്. ആദര്‍ശ രാഷ്ട്രീയത്തിന്റെ ആള്‍രൂപമായ പി ജെ ജോസെഫിന്റെ നേതൃത്വത്തില്‍ ജനോപകാരപ്രദവും കാര്‍ഷിക കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യംവച്ചുള്ളതുമായ പരിപാടികള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുവാനും യോഗം തീരുമാനിച്ചു. പ്രവാസി കേരളാ കോണ്‍ഗ്രസ് ഇംഗ്ലണ്ടിന്റെ അഭ്യര്‍ത്ഥന പ്രകാരം കോവിഡ് ലോക്‌ഡോണിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് തിരിച്ചുപോകാന്‍ സാധിക്കാതെ വലഞ്ഞ വിദ്യാര്‍ത്ഥികളടക്കമുള്ള പ്രവാസി സമൂഹത്തിന്റെ പ്രശ്‌നം കേരളാ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയ പാര്‍ട്ടി വര്‍ക്കിങ് ചെയര്മാന്പിജെ ജോസഫ് എം എല്‍ എയ്ക്ക് യോഗം നന്ദി രേഖപ്പെടുത്തി. പ്രവാസി കേരളം കോണ്‍ഗ്രസ് നേതാക്കളായ ശ്രീ ബിജു ഇളംതുരുത്തില്‍ , ജിപ്‌സണ്‍ തോമസ് എട്ടുത്തൊട്ടിയില്‍, ബിനോയ് പൊന്നാട്ട് , ജോസ് പരപ്പനാട്ട് , സിജോ വല്ലിയാനിപ്പുറം , ജെയിംസ് അറ ക്കത്തോട്ടം , സിബി കാവട്ടുകുന്നേല്‍ , ജിസ് കാനാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions