സ്പിരിച്വല്‍

സീറോ മലങ്കര കത്തോലിക്കാ സഭ യു കെ റീജിയന്‍ ഓണ്‍ലൈന്‍ വചന ധ്യാനം ഇന്നും നാളെയും

ലണ്ടന്‍ : സീറോ മലങ്കര കത്തോലിക്കാ സഭ യുകെ റീജിയന്‍ ക്രമീകരിക്കുന്ന 'കരുണയുടെ കവാടം' - വചന ധ്യാനം ഇന്നും നാളെയും (ശനി, ഞായര്‍) ഉച്ചകഴിഞ്ഞ് 4 മുതല്‍ 6 വരെ ക്രമീകരിച്ചിരിക്കുന്ന ധ്യാനത്തില്‍ മലങ്കര യുകെ യൂട്യൂബ് ചാനലിലൂടെ സംബന്ധിക്കാന്‍ സാധിക്കും. മഹാമാരിയുടെ ദിനങ്ങളിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ 'കരുണയുടെ കവാടം - വചന ധ്യാനം' ആശ്വാസവും പ്രത്യാശയും പകര്‍ന്നു നല്‍കും. രണ്ടു ദിവസത്തെ ധ്യാനത്തിന് മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയുടെ ജീസസ് മിനിസ്ട്രി ഡയറക്ടര്‍ ഫാ. ബെന്നി നാരകത്തിനാല്‍ ധ്യാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

യു കെ സമയം വൈകുന്നേരം 4 മുതല്‍ 6 വരെ. ഇന്ത്യന്‍ സമയം രാത്രി 8.30 മുതല്‍ 9.30 വരെയായിരിക്കും ധ്യാനം ക്രമീകരിച്ചിരിക്കുന്നതെന്നും, ഏവരേയും ധ്യാനത്തില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി മലങ്കര സഭാ യു കെ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടക്കംമൂട്ടില്‍ അറിയിച്ചു.

Live streaming : YouTube.com/malankarauk

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions