അസോസിയേഷന്‍

സ്നേഹ സംഗീത മഴ പെയ്യിച്ച് സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ അന്‍സല്‍ സൈജുവും സാം ആന്റണിയും ജോഷ്വാ ആഷ്ലിയും


യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ "LET'S BREAK IT TOGETHER" ല്‍ ഇന്നലെ പ്രേക്ഷകരെ ആനന്ദ സാഗരത്തിലാറാടിച്ച് സ്റ്റോക്കിലെ അന്‍സലും സാമും ജോഷ്വായും തീര്‍ത്തത് ലൈവ് ഷോയിലെ പുതിയൊരേട്. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ജോസഫിലെ " ഉയിരിന്‍ നാഥനേ" എന്ന ഗാനം ശ്രുതി മധുരമായി വയലിനില്‍ വായിച്ച് കൊണ്ട് അന്‍സല്‍ തുടക്കം കുറിച്ച ഷോ ഒരു മണിക്കൂറോളം നീണ്ട് നിന്നു. തുടര്‍ന്ന് ഷാരൂഖ് ഖാന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗെയിലെ "തുജെ ദേഖാ തോ യെ ജാനാ സനം" എന്ന ഗാനം സാം അതി മനോഹരമായി ഗിറ്റാറില്‍ വായിച്ചപ്പോള്‍ അടുത്ത ഊഴം ജോഷ്വായുടേതായിരുന്നു.

2019 ല്‍ പുറത്തിറങ്ങിയ മര്‍ജാവാന്‍ എന്ന ഹിന്ദി ചിത്രത്തിലെ "തും ഹി ആനാ" എന്ന ഗാനം പിയാനോയില്‍ ശ്രവണ സുന്ദരമായി വായിച്ച് കൊണ്ടായിരുന്നു ജോഷ്വായുടെ ഷോയിലെ അരങ്ങേറ്റം. തുടര്‍ന്ന് മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചു.

"LET'S BREAK IT TOGETHER" ഷോയുടെ അടുത്ത ലൈവ് ശനിയാഴ്ച വൈകുന്നേരം 5 PM ന് ( ഇന്ത്യന്‍ സമയം രാത്രി 9:30) ആയിരിക്കും.

പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602), യുക്മ സാംസ്കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions