അസോസിയേഷന്‍

മനസ്സിനെ കുളിരണിയിക്കുന്ന മധുര സംഗീതവുമായി ബിര്‍ക്കിന്‍ഹെഡില്‍ നിന്നും നാല് സഹോദരങ്ങള്‍ നാളെ 'Let's break it together' ല്‍

യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍ നാളെ (ശനിയാഴ്ച) 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് കീ ബോര്‍ഡില്‍ മധുര സംഗീതം പൊഴിക്കുന്ന ക്‌ളെറിനും റോസിനും, മൌത്ത് ഓര്‍ഗനില്‍ മാന്ത്രികത തീര്‍ക്കുന്ന ആന്‍സിനും ഫ്‌ളൂട്ട്, ഗിറ്റാര്‍, പിയാനോ എന്നീ സംഗീതോപകരണങ്ങളില്‍ മാസ്മരികത തീര്‍ക്കുന്ന ജ്യോതിഷുമാണ്.

കീ ബോര്‍ഡില്‍ മധുര സംഗീതം പൊഴിക്കുന്ന ക്‌ളെറിനും റോസിനും അനുഗ്രഹീത ശബ്ദത്തിന് കൂടി ഉടമകളാണ്. ബൈബിള്‍ കലോത്സവം ഉള്‍പ്പടെ നിരവധി വേദികളില്‍ പെര്‍ഫോം ചെയ്തിട്ടുള്ള ഇവര്‍ ബൈബിള്‍ കലോത്സവത്തില്‍ സോളോ സോങ്, ഗ്രൂപ്പ് സോങ് ഇനങ്ങളില്‍ വിജയികളായിരുന്നു. നൃത്തം, മോണോ ആക്ട്, ചിത്രരചന, പെയിന്റിംഗ് തുടങ്ങി നിരവധി കലകളില്‍ ഒരേ പോലെ പ്രാവീണ്യം പുലര്‍ത്തുന്ന ക്‌ളെറിനും റോസിനും ബിര്‍ക്കിന്‍ഹെഡ് ചര്‍ച്ച് കൊയറിലെ അംഗങ്ങളാണ്. ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനികളായ ഈ സഹോദരിമാര്‍ സംഗീതവും നൃത്തവും തുല്യ പ്രാധാന്യത്തോടെ പരിശീലിക്കുകയും പെര്‍ഫോം ചെയ്യുകയും ചെയ്യുന്നു. ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഡാന്‍സ് ടീം അംഗങ്ങളായ ഈ സഹോദരിമാര്‍ സംഗീതത്തിലും നൃത്തത്തിലും ഒരു പോലെ തിളങ്ങുന്ന താരങ്ങളാണ്.

മൌത്ത് ഓര്‍ഗന്‍ എന്ന കുഞ്ഞന്‍ ഉപകരണത്തിലൂടെ പാട്ടിന്റെ തേന്‍മഴ പെയ്യിക്കുന്ന ആന്‍സിന്‍ ചേച്ചിമാരെ പോലെ തന്നെ ഒരു സകല കലാ വല്ലഭയാണ്. സംഗീതം, നൃത്തം, ചിത്രരചന, പെയിന്റിംഗ് എന്നിങ്ങനെ നിരവധി കലകളില്‍ ഇതിനോടകം പ്രാവീണ്യം തെളിയിച്ചിട്ടുണ്ട് ഈ കൊച്ചമിടുക്കി. ബിര്‍ക്കിന്‍ഹെഡ് സെന്റ്. വെര്‍ബര്‍ഗ്‌സ് കാത്തലിക് പ്രൈമറി സ്‌കൂള്‍ ഇയര്‍ 6 വിദ്യാര്‍ത്ഥിനിയായ ഈ കലാകാരി ബൈബിള്‍ കലോത്സവത്തിന് സോളോ സോങ്, ബൈബിള്‍ റീഡിങ്ങ്, മലയാളം പ്രസംഗം എന്നീ ഇനങ്ങളില്‍ വിജയിയായിരുന്നു. തന്റെ അനുഗ്രഹീത ശബ്ദത്തിലൂടെ നിരവധി വേദികളില്‍ മികവ് തെളിയിച്ചിട്ടുള്ള ആന്‍സിന്‍ തന്റെ നൃത്ത പാടവത്തിലൂടെ സ്‌കൂള്‍ ടാലന്റ് ഷോകളിലും വിജയിയായിട്ടുണ്ട്.

യോര്‍ക്ക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ ജ്യോതിഷ് ഫ്‌ളൂട്ട്, ഗിറ്റാര്‍, പിയാനോ എന്നീ സംഗീതോപകരണങ്ങളില്‍ പരിശീലനം നേടിയ അനുഗ്രഹീത കലാകാരനാണ്. നിരവധി വേദികളില്‍ തന്റെ പ്രതിഭ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഈ കലാകാരന്‍ ക്‌ളെറിന്‍, റോസിന്‍, ആന്‍സിന്‍ സഹോദരിമാരുടെ പിതാവ് ജോസഫിന്റെ സഹോദര പുത്രനാണ്.

ബിര്‍ക്കിന്‍ഹെഡിലെ ജോസഫ് കെ.ജെ - സോണിയ ജോസഫ് ദമ്പതികളുടെ മക്കളാണ് ക്‌ളെറിന്‍, റോസിന്‍, ആന്‍സിന്‍ എന്നിവര്‍. ജോസഫിന്റെ സഹോദരന്‍ തോമസ് കെ.ജെ - മോളി തോമസ് ദമ്പതികളുടെ മകനാണ് ജ്യോതിഷ്. 'LET'S BREAK IT TOGETHER' പ്രേക്ഷകര്‍ക്ക് സംഗീത സാന്ദ്രമായ ഒരു ഷോ ഒരുക്കുവാനായി എത്തുന്ന നാല്‍വര്‍ സംഘത്തിന് ഹൃദയപൂര്‍വ്വം വിജയാശംസകള്‍ നേരുന്നു. 'LET'S BREAK IT TOGETHER' പ്രേക്ഷകര്‍ക്കും ഇതൊരു നവ്യാനുഭവം ആയിരിക്കുമെന്ന് പ്രത്യാശിക്കുന്നു.

യുക്മ സാംസ്‌കാരിക വേദിയുടെ 'LET'S BREAK IT TOGETHER' എന്ന ലൈവ് ടാലന്റ് ഷോയില്‍ ജൂലൈ 11 വ്യാഴം, 5 P M ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30)

പ്രേക്ഷകരെ സന്തോഷത്തിലാറാടി - ക്കുവാന്‍ എത്തുന്ന ക്‌ളെറിന്‍ ജോസഫ്, റോസിന്‍ ജോസഫ്, ആന്‍സിന്‍ ജോസഫ്, ജ്യോതിഷ് തോമസ് എന്നീ കലാപ്രതിഭകള്‍ക്ക് മുഴുവന്‍ കലാ സ്‌നേഹികളുടേയും പിന്തുണ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

'LET'S BREAK IT TOGETHER' ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ നല്‍കി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തുന്നു.

കോവിഡ് - 19 രോഗബാധിതര്‍ക്കു വേണ്ടി സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ച് കരുതലിന്റെ സ്‌നേഹസ്പര്‍ശമായി, വിശ്രമരഹിതരായി യു കെ യിലെ എന്‍ എച്ച് എസ് ഹോസ്പിറ്റലുകളിലും കെയര്‍ഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ ആരോഗ്യ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.

എട്ടു വയസ്സു മുതല്‍ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാര്‍ന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃതജ്ഞതയും അഭിവാദ്യവും അര്‍പ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളില്‍ കലാവിരുത് പ്രകടിപ്പിക്കുവാന്‍ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകര്‍ഷണം. എന്നാല്‍ ഹാസ്യാത്മകമായ പരിപാടികള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്നതും ആകര്‍ഷണങ്ങളുമായ മറ്റു കലാപരിപാടികള്‍ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്‌സ് ബാന്‍ഡ് യു കെ യുടെ റെക്‌സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേര്‍ന്ന് പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതാണ്. കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന എട്ടു മുതല്‍ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈര്‍ഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്‌സ്ആപ്പ് നമ്പറില്‍ അയച്ചു തരേണ്ടതാണ് . ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികള്‍ അവതരിപ്പിക്കേണ്ടവരെ മുന്‍കൂട്ടി അറിയിക്കുന്നതുമായിരിക്കും.

ലോകമെമ്പാടുമുള്ള ആതുരസേവകര്‍ക്ക് ആദരവ് നല്‍കുന്നതിനായി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഭാ സമ്പന്നരായ കുട്ടികള്‍ അവതരിപ്പിക്കുന്ന 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗദര്‍ ' എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നല്‍കി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്, വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, ജനറല്‍ കണ്‍വീനര്‍മാരായ ജയ്സണ്‍ ജോര്‍ജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions