അസോസിയേഷന്‍

കീബോര്‍ഡില്‍ പാട്ടിന്റെ പാലാഴി തീര്‍ക്കുവാന്‍ ഇന്ന് 'Let's Break it Together' ല്‍ അന്ന റിജു അറക്കല്‍, ആരോണ്‍ ജോര്‍ജ്ജ് അറക്കല്‍ സഹോദരങ്ങള്‍ക്കൊപ്പം സാമുവല്‍ ജിജോയും

ആസ്വാദക ഹൃദയങ്ങളില്‍ രാഗവിസ്മയത്തിന്റെ പൂമ്പൊടി വിതറാന്‍ ലിങ്കണ്‍ഷയറില്‍ നിന്നുമുള്ള വര്‍ണ്ണശലഭങ്ങളായ അന്ന റിജു അറയ്ക്കല്‍, ആരോണ്‍ ജോര്‍ജ് അറയ്ക്കല്‍, സാമുവല്‍ ജിജോ എന്നിവര്‍ യുക്മ സാംസ്‌കാരിക വേദിയുടെ 'LET'S BREAK IT TOGETHER ' ഇന്ന് വൈകുന്നേരം 5PM ന് എത്തുന്നു. യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക്

മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ട് ആരംഭിച്ച ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ഇതിനകം തന്നെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ നെഞ്ചിലേറ്റി കഴിഞ്ഞു. പ്രശസ്ത മലയാള സംഗീത സംവിധായകന്‍ ആല്‍ബര്‍ട്ട് വിജയന്റെ കീഴില്‍ സംഗീത പരിശീലനം നേടുന്ന ഈ കൌമാര പ്രതിഭകള്‍ ഇതിനോടകം നിരവധി വേദികളില്‍ തങ്ങളുടെ പ്രതിഭ തെളിയിച്ച് കഴിഞ്ഞവരാണ്.

15 കാരിയായ അന്ന റിജു സ്പാള്‍ഡിങ് ഹൈസ്‌കൂളില്‍ ഇയര്‍ 10 വിദ്യാര്‍ത്ഥിനിയാണ്. കീ ബോര്‍ഡില്‍ ഗ്രേഡ് 3 യില്‍ എത്തി നില്‍ക്കുന്ന അന്ന സംഗീത വഴികളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ്.

അന്നയുടെ ഇളയ സഹോദരന്‍ 11 വയസ്സുള്ള ആരോണ്‍, ചേച്ചിയെ പോലെ തന്നെ കീബോര്‍ഡില്‍ ഗ്രേഡ് 3 ഇതിനോടകം കരസ്ഥമാക്കി കഴിഞ്ഞു. സംഗീത ലോകത്ത് കൂടുതല്‍ മുന്നേറാന്‍ കൊതിക്കുന്ന ആരോണ്‍ സ്പാള്‍ഡിങ്ങിലെ സെന്റ്. നോര്‍ബര്‍ട്ട്‌സ് കാത്തലിക് സ്‌കൂളില്‍ ഇയര്‍ 6 വിദ്യാര്‍ത്ഥിയാണ്. സ്പാള്‍ഡിങ്ങിലെ റിജു ജോര്‍ജ്ജ് - സില്‍ജി റിജു ദമ്പതികളുടെ മക്കളാണ് അന്നയും ആരോണും അന്ന റിജുവിനും ആരോണിനുമൊപ്പം ഷോയില്‍ എത്തുന്ന സാമുവല്‍ ജിജോ നിരവധി വേദികളില്‍ കീബോര്‍ഡില്‍ തന്റെ മികവ് തെളിയിച്ചിട്ടുള്ള കലാപ്രതിഭയാണ്. ബോസ്റ്റണ്‍ സെന്റ്.മേരീസ് R C പ്രൈമറി സ്‌കൂളില്‍ ഇയര്‍ 5 വിദ്യാര്‍ത്ഥിയായ സാമുവല്‍ കീബോര്‍ഡില്‍ ഗ്രേഡ് 3 പരിശീലനം പൂര്‍ത്തിയാക്കി കഴിഞ്ഞു. ബോസ്റ്റണിലെ ജിജോ ജോസഫ് - ലില്ലി ജിജോ ദമ്പതികളുടെ മകനാണ് ഈ 10 വയസ്സ്‌കാരന്‍.കലാവേദികളില്‍ പ്രതിഭയുടെ മിന്നലാട്ടം തീര്‍ക്കുന്ന ഈ കുരുന്ന് കലാകാരന്‍മാര്‍ക്ക് പിന്തുണയേകാന്‍ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരെ യുക്മ സാംസ്‌കാരിക വേദിയുടെ 'Let's Break It Together' ല്‍ ഇന്ന് വ്യാഴാഴ്ച (16/07/2020) 5 PM ന് (ഇന്ത്യന്‍ സമയം രാത്രി 9.30) ആരംഭിക്കുന്ന ലൈവ് ഷോയിലേക്ക് ഏവരേയും സവിനയം സ്വാഗതം ചെയ്യുന്നു.

'LET'S BREAK IT TOGETHER' ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ നല്‍കി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തുന്നു.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്‌സ് ബാന്‍ഡ് യു കെ യുടെ റെക്‌സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേര്‍ന്ന് പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതാണ്. കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന എട്ടു മുതല്‍ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈര്‍ഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്‌സ്ആപ്പ് നമ്പറില്‍ അയച്ചു തരേണ്ടതാണ് . ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികള്‍ അവതരിപ്പിക്കേണ്ടവരെ മുന്‍കൂട്ടി അറിയിക്കുന്നതുമായിരിക്കും.

ലോകമെമ്പാടുമുള്ള ആതുരസേവകര്‍ക്ക് ആദരവ് നല്‍കുന്നതിനായി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഭാ സമ്പന്നരായ കുട്ടികള്‍ അവതരിപ്പിക്കുന്ന 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗദര്‍ ' എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നല്‍കി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്, വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, ജനറല്‍ കണ്‍വീനര്‍മാരായ ജയ്സണ്‍ ജോര്‍ജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions