അസോസിയേഷന്‍

WE SHALL OVERCOME കാമ്പയിനില്‍ ഞായറാഴ്ച വ്യത്യസ്തമായ നൃത്ത സംഗീത പരിപാടി 'ധ്വനി'

ജനപ്രീതിയാര്‍ജ്ജിച്ച കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ WE SHALL OVERCOME കാമ്പയിനില്‍ ഞായറാഴ്ച വളരെ വ്യത്യസ്തമായൊരു കലാവിരുന്നാണ് അവതരിപ്പിക്കപ്പെടുന്നത് . നൃത്തവും സംഗീതവും കോര്‍ത്തിണക്കി യുകെയിലെ മലയാളികളായ ഗായകരും നര്‍ത്തകരും ചേര്‍ന്നവതരിപ്പിക്കുന്ന ഈ നൃത്ത സംഗീത വിരുന്നിനു 'ധ്വനി' എന്നാണ് പേരു നല്‍കിയിരിക്കുന്നത്.

നാളെ ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് WE SHALL OVERCOME പേജില്‍ ഈ ലൈവ് നൃത്ത സംഗീത പരിപാടി അരങ്ങേറും.ന്യൂകാസില്‍ നിന്നുള്ള ബ്രീസ് ജോര്‍ജ്, റെഡിങ്ങില്‍ നിന്നുള്ള മഞ്ജു സുനില്‍, സ്റ്റാഫോര്‍ഡില്‍ നിന്നും ദീപ്തി കുമാര്‍ ലണ്ടനില്‍ നിന്നും സ്വരൂപ് മേനോന്‍ തുടങ്ങിയ നര്‍ത്തകരും,ലണ്ടനില്‍ നിന്നുള്ള രാജേഷ് രാമന്‍,ദീപക് യതീന്ദ്രദാസ് സ്വിന്‍ഡനില്‍ നിന്നുള്ള അനു ചന്ദ്ര, തുടങ്ങിയ ഗായകരും ചേര്‍ന്നാണ് ഈ സംഗീത നൃത്ത ശില്‍പം അവതരിപ്പിക്കുന്നത്. പ്രശസ്ത നര്‍ത്തകി പ്രിന്‍സസ് ഗോപിക വര്‍മ്മ മുഖ്യാഥിതി ആയിരിക്കും. നോട്ടിന്‍ഹാമില്‍ നിന്നുള്ള നര്‍ത്തകി ദീപാ നായരാണ് ധ്വനി എന്ന ഈ വ്യത്യസ്ത പരിപാടി അണിയിച്ചൊരുക്കുന്നത്.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions