സ്പിരിച്വല്‍

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ അഡ്‌ഹോക്ക് പാസ്റ്ററല്‍ കൗണ്‍സില്‍ നിലവില്‍ വന്നു

ബര്‍മിങ്ങ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായി നാല് വര്‍ഷം പൂര്‍ത്തിയായപ്പോള്‍ തന്നെ രൂപതയിലെ വൈദികരെയും, സന്യസ്തരെയും, അല്മായ പ്രതിനിധികളെയും ഉള്‍പ്പെടുത്തികൊണ്ടു നൂറ്റി അറുപത്തി ഒന്ന് പ്രതിനിധികള്‍ ഉള്‍പ്പെട്ട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ രൂപീകൃതമായി. കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിച്ചു കൊണ്ട് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന പ്രഥമ പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനത്തില്‍ വച്ച് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആണ് അഡ്‌ഹോക് പാസ്റ്ററല്‍ കൗണ്‍സില്‍ നിലവില്‍ വന്നതായുള്ള പ്രഖ്യാപനം നടത്തിയത്. മുന്‍ സുപ്രീം കോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ് സമ്മേളനത്തില്‍ മുഖ്യാതിഥി ആയിരുന്നു . പ്രഥമ അഡ്‌ഹോക്ക് കമ്മറ്റിയുടെ സെക്രെട്ടറിയായി ലിവര്‍പൂള്‍ ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് ഇടവക അംഗം റോമില്‍സ് മാത്യുവിനേയും, ജോയിന്റ് സെക്രെട്ടറിയായി മിഡില്‍സ് ബറോ സെന്റ് എലിസബത്ത് മിഷനില്‍ നിന്നുള്ള ജോളി മാത്യുവിനേയും നിയമിച്ചു.

സഭയെ കെട്ടിപ്പടുക്കുക എന്ന ദൗത്യമാണ് ഓരോ അല്മയന്റെയും ധര്‍മ്മം. തീര്‍ഥാടകയായ സഭയുടെ ആ ദൗത്യത്തില്‍ സഭാ ഗാത്രത്തോട് ചേര്‍ന്ന് നിന്ന് ദൃശ്യവും സ്പര്‍ശ്യവുമായ രീതിയില്‍ ഓരോരുത്തരും ആയിരിക്കുന്ന ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്ന മാതൃകകളാകുക എന്നതാണ് ഓരോ അല്മായന്റെയും ദൗത്യവും കടമയുമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. സീറോ മലബാര്‍ സഭയുടെ ആരാധനാക്രമത്തിലും, വിശ്വാസാചാരാനുഷ്ഠാനങ്ങളിലും, പാരമ്പര്യങ്ങളിലും ഉള്ള അന്യാദൃശ്യമായ സൗന്ദര്യം മനസിലാക്കി വരും തലമുറകളിലേക്ക് അത് കൈമാറി നല്‍കുവാനും അതിലൂടെ സഭയെ കെട്ടിപ്പടുക്കുവാനും ഉള്ള വലിയ വിളി ഏറ്റെടുത്തു നടപ്പിലാക്കുക എന്നത് ഓരോ അല്മായന്റെയും കടമയും ഉത്തരവാദിത്വവും ആണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സീറോ മലബാര്‍ സഭ അംഗങ്ങള്‍ എന്ന നിലയില്‍ ആഗോള സഭയെ ശക്തിപ്പെടുത്താനുള്ള വലിയ ഉത്തരവാദിത്വം ആണ് യു കെ യുടെ പ്രത്യേക സാഹചര്യത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ നിക്ഷിപ്തമായിരിക്കുന്നതെന്നു രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തന്റെ ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വിശ്വാസത്തില്‍ ഉള്ള ഉറപ്പും പ്രത്യാശ നിറഞ്ഞ ജീവിതവും സഭാ ആധ്യാത്മികതയില്‍ ഉള്ള ആഴപ്പെടലും വഴി പരസ്പര സ്‌നേഹത്തില്‍ രൂപതയേയും സഭയെയും കെട്ടിപ്പടുക്കാനും അതുവഴി നവ സുവിശേഷ വല്‍ക്കരണത്തിന്റെ വക്താക്കള്‍ ആകാനും പുതിയ പാസ്റ്ററല്‍ കൗണ്‍സിലിന് കഴിയട്ടെ എന്നും പിതാവ് പറഞ്ഞു.

രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ആന്റണി ചുണ്ടെലിക്കാട്ട് സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. ചാന്‍സിലര്‍ റെവ.ഡോ. മാത്യു പിണക്കാട്ട് പാസ്റ്ററല്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തന രീതികള്‍ വിശദീകരിച്ചു. വികാരി ജനറാള്‍മാരായ ഫാ. ജോര്‍ജ് ചേലക്കല്‍, ഫാ. ജിനോ അരീക്കാട്ട്, ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുര, വൈസ് ചാന്‍സിലര്‍ ഫാ. ഫാന്‍സ്വാ പത്തില്‍, റോമില്‍സ് മാത്യു , ജോളീ മാത്യു തുടങ്ങിയവര്‍ സമ്മേളനത്തിന് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions