വിദേശം

ട്രംപിന്റെ വാര്‍ത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് മുന്നില്‍ വെടിവെയ്പ്

വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ അമേരിക്കന്‍ വൈറ്റ് ഹൗസിന് മുന്നില്‍ വെടിവെപ്പ്. തിങ്കളാഴ്ച വൈകിട്ട് പ്രാദേശിക സമയം 5.50 നാണ് സംഭവം . വൈറ്റ് ഹൗസിന് മുന്നിലെത്തിയ ആയുധധാരിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് പരിസരം മുഴുവന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വളയുകയുമായിരുന്നു.

വൈറ്റ് ഹൗസിന് പുറത്തുള്ള പുല്‍ത്തകടിയില്‍ വെച്ച് ട്രംപ് കൊവിഡുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയായിരുന്നു വെടിവെയ്പ്‌. പാഞ്ഞെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ പെട്ടെന്ന് തന്നെ ട്രംപിനോട് കാര്യം പറഞ്ഞു അദ്ദേഹത്തെ അവിടെ നിന്നും മാറ്റി.

തുടര്‍ന്ന് പത്ത് മിനിറ്റിന് ശേഷം തിരിച്ചെത്തിയ ട്രംപ് വൈറ്റ് ഹൗസിന് പുറത്ത് ഒരു വെടിവെപ്പ് നടന്നതായി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. വൈറ്റ് ഹൗസിന് അടുത്തായി പെന്‍സില്‍വാനിയയിലെ 17-ാം സ്ട്രീറ്റിലാണ് സംഭവം നടന്നത്. വൈറ്റ് ഹൗസിന് പുറത്ത് അക്രമി മറ്റൊരാളെ വെടിവെയ്ക്കാന്‍ തുനിഞ്ഞപ്പോള്‍ ഇയാളെ സീക്രട്ട് സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
വെടിവെച്ച് വീഴ്ത്തിയ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അറിയിപ്പില്‍ പറയുന്നു.

വൈറ്റ് ഹൗസ് നില്‍ക്കുന്ന സ്ഥലത്തിന് പുറത്തുവെച്ചാണ് സംഭവം നടന്നതെന്നും സുരക്ഷാ പാളിച്ച ഉണ്ടായിട്ടില്ലെന്നും ട്രംപ് വിശദീകരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഇവരുടെ അടുത്ത് താന്‍ സുരക്ഷിതനാണെന്നും അടിയന്തര ഘട്ടങ്ങളില്‍ വേണ്ടത് ചെയ്യാന്‍ അവര്‍ക്കറിയാമെന്നും ട്രംപ് പറഞ്ഞു. വെടിയേറ്റയാള്‍ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions