അസോസിയേഷന്‍

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഭക്തിഗാനസുധ സംപ്രേക്ഷണം 22 മുതല്‍

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച മുതല്‍ യുകെയിലെയും ഇന്ത്യയിലെയും കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ഐക്യവേദിയുടെ ഫേസ്ബുക് പേജ് വഴി ഭക്തി ഗാനസുധ ആരംഭിക്കും. വരുന്ന ശനിയാഴ്ചകളില്‍ യുകെ സമയം വൈകിട്ട് 5 മണി (ഇന്ത്യന്‍ സമയം രാത്രി 9:30) മുതല്‍ പരിപാടികള്‍ ആരംഭിക്കും.

നിരവധി വേദികളില്‍ പൈതൃക ഭജനകളാല്‍ ഭക്തിയുടെ അമൃതവര്ഷം പൊഴിക്കുന്ന ആറന്മുള ശബരി ബാലാശ്രമത്തിലെ അനുഗ്രഹീത കലാകാരന്‍ സുജിത് കുമാര്‍ നയിക്കുന്ന പുല്ലാംകുഴല്‍ കച്ചേരിയിലൂടെയാണ് ഭക്തിഗാനസുധ ആരംഭിക്കുന്നത്. സുജിത് കുമാറിനൊപ്പം വാദ്യ കലാകാരന്‍ സി സി നാരായണന്‍ ഗഞ്ചിറയില്‍ വിസ്മയം തീര്‍ക്കും.

എല്ലാ സഹൃദയരെയും ഈ ഭക്തിഗാനസുധായിലേക്ക് ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ ഹിന്ദു ഐക്യവേദിയെ പ്രതിനിധീകരിച്ച് തെക്കുമുറി ഹരിദാസും, തേമ്പലത്ത് രാമചന്ദ്രനും അറിയിച്ചു.
www.facebook.com/londonhinduaikyavedi.org

  • കാര്‍ഡിഫ് മലയാളി ആശിഷിന്റെ ഓര്‍മ്മയ്ക്കായി വോളിബോള്‍ ടൂര്‍ണമെന്റ് ഒരുക്കി സുഹൃത്തുക്കള്‍
  • ബ്ലാക്ക്ബേണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
  • യുക്മ നഴ്‌സസ് ഫോറം 8-ാം ദേശീയ സമ്മേളനവും അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷവും മെയ് 9ന്; നഴ്‌സുമാര്‍ക്കായി റീല്‍ മത്സരവും
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ 2026 ലെ പ്രധാന പരിപാടികളുടെ തീയതികള്‍ പ്രഖ്യാപിച്ചു
  • ആവേശം വിതറി ലിവര്‍പൂള്‍; ലിമയുടെ രജതജുബിലി ആഘോഷം 'പ്രയാണം @ 25' അവിസ്മരണീയമായി
  • മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന് നവനേതൃത്വം; ശ്രീജിത്ത് കുറുവന്‍കാട്ടില്‍ പ്രസിഡന്റ് , പ്രവീണ്‍ രാമകൃഷ്ണന്‍ സെക്രട്ടറി
  • നാഗമണ്ഡല നാടകം എ ഐ സഹായത്താല്‍ സ്റ്റേജില്‍ അവതരിപ്പിച്ച് ശ്രദ്ദേയമായി കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി
  • ടോണ്ടന്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • മോഹന്‍ജി ഫൗണ്ടേഷനും, ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേര്‍ന്ന് വിവേകാനന്ദ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നു
  • അശോക് കുമാറിന്റെ മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ; ക്രോയ്ഡോണ്‍ മേയറും സിവിക് മേയറും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions