അസോസിയേഷന്‍

പരീക്ഷകളിലെ മിന്നുംതാരങ്ങളായി സഹോദരിമാരായ ലെസ്ലിയും ക്ലരീസയും

എ-ലെവല്‍ ,ജിസിഎസ്ഇ പരീക്ഷ ഫലങ്ങള്‍ പുറത്തുവരവേ യുകെയിലെ മലയാളി വിദ്യാര്‍ഥികളിലെ മിന്നും താരങ്ങളായി മാറിയിരിക്കുകയാണ് സഹോദരിമാരായ ലെസ്ലിയും ക്ലരീസയും. ജിസിഎസ്ഇയിലും എ-ലെവലിലും അഭിമാനകരമായ വിജയമാണ് ലണ്ടനിലെ ന്യൂബറി പാര്‍ക്കില്‍ താമസിക്കുന്ന അജു മാത്യു-ജിനിമോള്‍ ദമ്പതികളുടെ മക്കളായ ഇരുവരും സ്വന്തമാക്കിയത്.

മൂത്തമകള്‍ ലെസ്ലി എ-ലെവലിന് മൂന്ന് എ- സ്റ്റാറും ഒരു എ ഗ്രേഡും നേടി ലണ്ടന്‍ ഇംപീരിയല്‍ കോളജില്‍ അനായാസം മെഡിസിന് പ്രവേശനം നേടി. ജി.സി.എസ്.ഇക്ക് 11 വിഷയങ്ങള്‍ക്കും ഗ്രേഡ് ഒമ്പത് (എ-ഡബിള്‍ സ്റ്റാര്‍) നേടിയാണ് ഇളയ മകള്‍ ക്ലരീസ മിന്നും വിജയം സ്വന്തമാക്കിയത്. ഭാവിയില്‍ നിയമം പഠിക്കാനാണ് ക്ലരീസയുടെ മോഹം. ഇതിനായുള്ള സബ്ജറ്റുകളില്‍ എ-ലെവല്‍ കോഴ്സിന് ചേര്‍ന്ന് സ്വന്തം സ്കൂളായ സെവന്‍ കിംങ്സില്‍ തന്നെ തുടരാനാണ് ക്ലരീസയുടെ തീരുമാനം.

പാഠ്യ, പാഠ്യേതര വിഷയങ്ങളിലും കഴിവ് തെളിയിച്ച ഇരുവരും ഈസ്റ്റ് ലണ്ടനിലെ പ്രശസ്തമായ സെവന്‍ കിംങ്സ് സ്കൂളിന്റെ അഭിമാന താരങ്ങളാണ്.

കോട്ടയം കൂടല്ലൂര്‍ സ്വദേശികളാണ് ഈ കുടുംബം. യുകെകെസിഎ ഈസ്റ്റ് ലണ്ടന്‍ യൂണിറ്റ് അംഗങ്ങളാണ്.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions