അസോസിയേഷന്‍

'Let's Break It Together' ന്റെ സ്‌നേഹ സംഗീത വേദിയില്‍ ലണ്ടനില്‍ നിന്നും മൂന്ന് സഹോദര ജോഡികള്‍

യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍ നാളെ (ചൊവ്വ) 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) എത്തുന്നത് ലണ്ടനില്‍ നിന്നുള്ള സഹോദര ത്രയങ്ങള്‍, ശ്രേയ സജീവ് ടോണി സജീവ്, ഗാവിന്‍ സൈമണ്‍ ഗസല്‍ സൈമണ്‍, സ്റ്റീവ് ലൂബി മാത്യൂസ് സാമന്ത ലൂബി മാത്യൂസ് എന്നിവരാണ്.
ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ സംഗീത വിരുന്നായ 'Let's Break It Together' ല്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ശ്രേയ സാക്‌സോഫോണ്‍ എന്ന സംഗീതോപകരണത്തെ പരിചയപ്പെടുത്തുന്നതോടൊപ്പം വയലിനിലും പെര്‍ഫോം ചെയ്യുന്നു. ഒരു ഗായകന്‍ കൂടിയായ ശ്രേയയുടെ സഹോദരന്‍ ടോണി ഗിറ്റാറിലും പെര്‍ഫോം ചെയ്യുന്നു. ഗാവിന്‍ വയലിനില്‍ പെര്‍ഫോം ചെയ്യാനെത്തുമ്പോള്‍ സഹോദരിയായ ഗസല്‍ ചെല്ലോയില്‍ പെര്‍ഫോം ചെയ്യാനെത്തുന്നു. സ്റ്റീവും സഹോദരി സാമന്തയും വയലിനില്‍ പെര്‍ഫോം ചെയ്യാനെത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ വാദ്യ സംഗീതത്തിന്റെ പുതിയൊരു ലോകം തുറക്കപ്പെടും.

ശ്രേയ സജീവ് എന്ന 12 വയസ്സ്‌കാരി എഡ്മണ്‍ടണ്‍ മലയാളി അസ്സോസ്സിയേഷന്‍ അംഗങ്ങളായ സജീവ് തോമസ്സിന്റേയും യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി സലീന സജീവിന്റേയും മകളാണ്. എഡ്മണ്‍ടണ്‍ ലാറ്റിമര്‍ ഗ്രാമര്‍ സ്‌കൂളില്‍ ഇയര്‍ 7 വിദ്യാര്‍ത്ഥിനിയായ ശ്രേയ ഒരു ബഹുമുഖ പ്രതിഭയാണ്. സാക്‌സോഫോണ്‍ എന്ന വുഡ് വിന്‍ഡ് സംഗീതോപകരണത്തെ 'Let's Break It Together' ല്‍ ആദ്യമായി പരിചയപ്പെടുത്തുന്ന ശ്രേയ വയലിനിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സംഗീതത്തോടൊപ്പം നൃത്തവും ഇഷ്ടപ്പെടുന്ന ശ്രേയ 5 വയസ്സ് മുതല്‍ ഭരതനാട്യം പരിശീലിക്കുന്നു. സിനിമാറ്റിക് ഡാന്‍സ്, നാടോടി നൃത്തം എന്നീ നൃത്ത രൂപങ്ങളോടൊപ്പം എലക്യൂഷനിലും മികവ് തെളിയിച്ചിട്ടുള്ള ഈ മിടുക്കി നല്ലൊരു കായികതാരം കൂടിയാണ്. യുക്മ റീജിയണല്‍, നാഷണല്‍ കലാമേളകളില്‍ ഭരതനാട്യം ഉള്‍പ്പടെയുള്ള നൃത്തരൂപങ്ങള്‍ക്കും എലക്യൂഷനും നിരവധി തവണ വിജയിയായിട്ടുള്ള ശ്രേയ ചര്‍ച്ച് കൊയറിലും അംഗമാണ്. നിരവധി വേദികളില്‍ മലയാളം, ഇംഗ്‌ളീഷ് ഭാഷകളില്‍ ആങ്കറിംങ് നടത്തി കൈയ്യടി നേടിയിട്ടുള്ള ശ്രേയ യുക്മ റീജിയണല്‍, നാഷണല്‍ സ്‌പോര്‍ട്‌സ് മീറ്റുകളിലും ഒരു സ്ഥിരം വിജയിയാണ്.

ശ്രേയയുടെ സഹോദരന്‍ ടോണി നല്ലൊരു ഗായകനും നല്ലൊരു ഗിറ്റാറിസ്റ്റുമാണ്. എഡ്മണ്‍ടണ്‍ ലാറ്റിമര്‍ പ്രൈമറി സ്‌കൂളില്‍ ഇയര്‍ 4 വിദ്യാര്‍ത്ഥിയായ ഈ 9 വയസ്സ്‌കാരന്‍ സിനിമാറ്റിക് ഡാന്‍സ് , ഗ്രൂപ്പ് ഡാന്‍സ് തുടങ്ങിയ നൃത്ത ഇനങ്ങളിലും തല്പരനാണ്. അനേകം വേദികളില്‍ പെര്‍ഫോം ചെയ്തിട്ടുള്ള ടോണി നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. ഫുട്‌ബോള്‍ ഏറെ ഇഷ്ടപ്പെടുന്ന ടോണി സ്‌പോര്‍ട്‌സിലും ഏറെ തല്പരനാണ്.

വയലിനില്‍ രാഗ മധുരം പൊഴിക്കുന്ന ഗാവിന്‍ ലണ്ടനിലെ ELMA യിലെ അംഗങ്ങളായ സാം സൈമണ്‍ സ്വപ്ന സാം ദമ്പതികളുടെ മകനാണ്. ലണ്ടനിലെ സൌത്ത് എന്‍ഡിലെ വെസ്റ്റ് ക്‌ളിഫ് ഗ്രാമര്‍ സ്‌കൂളില്‍ ഇയര്‍ 11 വിദ്യാര്‍ത്ഥിയായ ഗാവിന്‍ 5 വയസ്സ് മുതല്‍ വയലിന്‍ പഠിക്കാന്‍ തുടങ്ങി. വയലിനില്‍ ഗ്രേഡ് 7 പൂര്‍ത്തിയാക്കിയ ഈ 15 വയസ്സ്‌കാരന്‍ GCSE യില്‍ മ്യൂസിക് ഒരു വിഷയമായി പഠിക്കുന്നു. ബൈബിള്‍ കലോത്സവം ഉപകരണ സംഗീത വിഭാഗത്തില്‍ ഒന്നാം സമ്മാനാര്‍ഹനായ ഗാവിന്‍ ഹാവെറിങ് മ്യൂസിക് സ്‌കൂളില്‍ വയലിനില്‍ കൂടുതല്‍ പരിശീലനം നടത്തി വരുന്നു. ലണ്ടന്‍ സിംഫണി ഓര്‍ക്കസ്ട്രയില്‍ പെര്‍ഫോം ചെയ്യാനുള്ള അവസരവും പ്രതിഭാശാലിയായ ഈ കലാകാരന് ലഭിച്ചിട്ടുണ്ട്.

പേരില്‍ തന്നെ സംഗീതം തുളുമ്പുന്ന ഗസല്‍, ഗാവിന്റെ സഹോദരിയാണ്. ഇതിനോടകം ചെല്ലോയില്‍ ഗ്രേഡ് 5 പൂര്‍ത്തിയാക്കിയ ഗസല്‍ ഹാവെറിങ് മ്യൂസിക് സ്‌കൂളില്‍ കൂടുതല്‍ പരിശീലനം തുടരുകയാണ്. ഹോണ്‍ ചര്‍ച്ച് സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂളില്‍ ഇയര്‍ 8 വിദ്യാര്‍ത്ഥിനിയായ ഗസല്‍ നിരവധി വേദികളില്‍ തന്റെ മികവ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലണ്ടന്‍ സിംഫണി ഓര്‍ക്കസ്ട്രയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചിട്ടുള്ള ഈ 13 വയസ്സ്‌കാരി യുക്മ കലാമേളയില്‍ ഗ്രൂപ്പ് ഡാന്‍സ് ഉള്‍പ്പടെയുള്ള നൃത്ത ഇനങ്ങളില്‍ വിജയിയായിട്ടുണ്ട്.


വയലിനില്‍ തന്റെ മാന്ത്രിക പ്രകടനം പുറത്തെടുക്കാനെത്തുന്ന സ്റ്റീവ് എന്ന 8 വയസ്സ്‌കാരന്‍, ലണ്ടന്‍ ELMA യിലെ സജീവാംഗങ്ങളായ ലൂബി മാത്യൂസ് സോണിയ ലൂബി ദമ്പതികളുടെ മകനാണ്. ഹോണ്‍ ചര്‍ച്ച് സെന്റ്. ആല്‍ബന്‍സ് കാത്തലിക് സ്‌കൂളില്‍ ഇയര്‍ 3 വിദ്യാര്‍ത്ഥിയായ സ്റ്റീവ്, ഹാവെറിങ് മ്യൂസിക് സ്‌കൂളില്‍ നാല് വയസ്സ് മുതല്‍ വയലിനില്‍ പരിശീലനം നേടി വരുന്നു. യുക്മ കലാമേള, ബൈബിള്‍ കലോത്സവം, ക്‌നാനായ കള്‍ച്ചറല്‍ പ്രോഗ്രാംസ് തുടങ്ങി നിരവധി വേദികളില്‍ തന്റെ പ്രതിഭ തെളിയിച്ചിട്ടുള്ള സ്റ്റീവ്, യുക്മ കലാ മേളയില്‍ സിംഗിള്‍ സോങ്, ഫാന്‍സി ഡ്രസ്സ് ഇനങ്ങളില്‍ വിജയിയായിരുന്നു. സ്‌കൂള്‍ കൊണ്‍സേര്‍ട്ട് ടീമില്‍ അംഗമായ സ്റ്റീവ് ചര്‍ച്ച് കൊയറിലും സജീവാംഗമാണ്.

സ്റ്റീവിനെ പോലെ സഹോദരി സാമന്തയും നാലാമത്തെ വയസ്സ് മുതല്‍ വയലിന്‍ പഠനം ആരംഭിച്ചു. ഹോണ്‍ ചര്‍ച്ച് സെന്റ്. ആല്‍ബന്‍സ് കാത്തലിക് സ്‌കൂളില്‍ ഇയര്‍ 1 വിദ്യാര്‍ത്ഥിനിയായ സാമന്ത ഹാവെറിങ് മ്യൂസിക് സ്‌കൂളില്‍ നിന്നാണ് വയലിന്‍ പരിശീലനം നേടുന്നത്. നിരവധി വേദികളില്‍ പങ്കെടുത്തിട്ടുള്ള ഈ 6 വയസ്സ്‌കാരി ബൈബിള്‍ കലോത്സവം ഡാന്‍സ്, കളറിംഗ് ഇനങ്ങളില്‍ സമ്മാനാര്‍ഹയായിരുന്നു.

യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി സി എ ജോസഫ്, ദേശീയ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്, വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, ജനറല്‍ കണ്‍വീനര്‍മാരായ ജയ്‌സണ്‍ ജോര്‍ജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

  • പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ പ്രതിനിധി സമ്മേളനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ജൂണ്‍ 6 ന് കോവെന്‍ട്രിയില്‍
  • യുക്മ മലയാളി സുന്ദരി' സീസണ്‍ 2 മത്സരാര്‍ത്ഥികളെ ക്ഷണിക്കുന്നു; മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയില്‍ കുര്യന്‍ ജോര്‍ജ്
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കായിക മേള ജൂണ്‍ 13 ന് വാറിംഗ്ടണില്‍; രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു
  • ഐ ഒ സി (യു കെ) ചെസ്റ്ററില്‍ യൂണിറ്റ് രൂപീകരിച്ചു; ജോബിന്‍സ് വര്‍ക്കി പ്രസിഡന്റ്, ജിനീഷ് കുളത്തിനാല്‍ ജനറല്‍ സെക്രട്ടറി, ബിജു മാത്യു ട്രഷറര്‍
  • ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ നഴ്‌സസ് ദിനം സമുചിതമായി ആഘോഷിച്ചു
  • യു ഡി എഫ് വിജയം ആഘോഷമാക്കി ഐ ഒ സി (യു കെ) - ചെസ്റ്റര്‍, ബ്ലാക്പൂള്‍ യൂണിറ്റുകള്‍
  • ബറോ കൗണ്‍സിലിന്റെ ഡെപ്യൂട്ടി മേയറായി സജീഷ് ടോം ചുമതലയേറ്റു
  • യുഡിഎഫിന്റെ മിന്നും വിജയം ആഘോഷമാക്കി യുകെയിലെ മലയാളി സമൂഹം
  • നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ യു.ഡി.എഫ് നേതൃത്വത്തെ പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ അഭിനന്ദിച്ചു
  • മലയാളി തനിമയുടെയും ഒരുമയുടെയും നേര്‍ക്കാഴ്ചയായി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) സംഘടിപ്പിച്ച ഈസ്റ്റര്‍ -വിഷു- ഈദ് ആഘോഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions