അസോസിയേഷന്‍

പൂരാട നാളില്‍ 'Let's Break It Together' ല്‍ സ്‌പെഷ്യല്‍ ലൈവ് ഷോയുമായി വെയില്‍സിലെ ന്യൂപോര്‍ട്ടില്‍ നിന്നും പൂജ മധുമോഹന്‍, ആതിര മധുമോഹന്‍ സഹോദരിമാര്‍

യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍ നാളെ(ശനി) 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) എത്തുന്നത് വെയില്‍സിലെ ന്യൂപോര്‍ട്ടില്‍ നിന്നുള്ള പൂജ മധുമോഹന്‍, ആതിര മധുമോഹന്‍ എന്നീ സഹോദരിമാരാണ്.

ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ സംഗീത വിരുന്നായ 'Let's Break It Together' ല്‍ അവസാന ആഴ്ചയായ 'സൂപ്പര്‍ വീക്ക് ' ലെ മൂന്നാമത്തെ ലൈവില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന പൂജ മധുമോഹന്‍ വെസ്റ്റേണ്‍ വയലിനിലും കര്‍ണാട്ടിക് വയലിനിലും പെര്‍ഫോം ചെയ്യുമ്പോള്‍ ഒരു നര്‍ത്തകി കൂടിയായ സഹോദരി ആതിര ശ്രുതി മധുരമായി ഗാനങ്ങള്‍ ആലപിക്കുന്നു.

വെയില്‍സിലെ ന്യൂപോര്‍ട്ടില്‍ നിന്നുള്ള മധുമോഹന്‍ ഗോപാലന്റേയും പ്രശസ്ത ഇന്‍ഡ്യന്‍ ക്‌ളാസ്സിക്കല്‍ ഡാന്‍സറും 'ജിഷ സംഗീത് നൃത്യകല അക്കാദമി' സ്ഥാപകയുമായ ജിഷ മധുമോഹന്റേയും മകളാണ് പൂജ. 5 വയസ്സ് മുതല്‍ അമ്മയില്‍ നിന്നും സംഗീതം, നൃത്തം എന്നിവ പഠിക്കാന്‍ തുടങ്ങിയ പൂജ വെസ്റ്റേണ്‍ വയലിനില്‍ ഗ്രേഡ് 8 പൂര്‍ത്തിയാക്കി കഴിഞ്ഞു. ലണ്ടനിലെ ഗുരു ജലധരന്‍ മാസ്റ്ററില്‍ നിന്നും കര്‍ണാട്ടിക് വയലിന്‍ പരിശീലിക്കുന്ന പൂജ ഇതിനോടകം ഗ്രേഡ് 6 പൂര്‍ത്തിയാക്കി പഠനം തുടരുന്നു. കര്‍ണാടക സംഗീതത്തില്‍ ഡിപ്‌ളോമ കരസ്ഥമാക്കിയിട്ടുള്ള പൂജ യുക്മ കലാമേളകള്‍ ഉള്‍പ്പടെ വളരെയധികം വേദികളില്‍ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഓറിയന്റല്‍ ഫൈന്‍ ആര്‍ട്‌സ് അക്കാഡമി ലണ്ടനില്‍ (OFAAL) നിന്നും 'കലാജ്യോതി' അവാര്‍ഡ് നേടിയ ഈ 18 വയസ്സ്‌കാരി യുക്മ റീജിയണല്‍ കലാമേളയില്‍ സോളോ സോങ് വിന്നറായിരുന്നു. ഗുരു കൂടിയായ അമ്മയുടെ ശിക്ഷണത്തില്‍ ഭരതനാട്യം ഉള്‍പ്പെടെയുള്ള ശാസ്ത്രീയ നൃത്തങ്ങള്‍ അഭ്യസിച്ചിട്ടുള്ള പൂജ ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് കണ്‍ടസ്റ്റില്‍ രണ്ടാം സ്ഥാനക്കാരിയായിരുന്നു.

2018 ലെ GCSE പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ഏറ്റവും ഉയര്‍ന്ന ഗ്രേഡ് 9 (എ സ്റ്റാര്‍) നേടിയ പൂജ ഈ വര്‍ഷത്തെ എ ലെവല്‍ പരീക്ഷയില്‍ അഞ്ച് വിഷയങ്ങള്‍ക്ക് 'എ സ്റ്റാര്‍ ' എന്ന സ്വപ്നതുല്യമായ വിജയം കരസ്ഥമാക്കി കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന് പഠനം തുടങ്ങാനൊരുങ്ങുകയാണ്.

സംഗീതത്തിലും നൃത്തത്തിലും ഒരു പോലെ തിളങ്ങുന്ന ആതിരയെന്ന കൊച്ച് മിടുക്കി പൂജയുടെ ഇളയ സഹോദരിയാണ്. ഗുരു കൂടിയായ അമ്മ ജിഷയില്‍ നിന്നും അഞ്ചാമത്തെ വയസ്സ് മുതല്‍ ഇന്‍ഡ്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സും സംഗീതവും പഠിച്ച് തുടങ്ങിയ ആതിര ഇതിനോടകം ഭരതനാട്യം ഗ്രേഡ് 5 കരസ്ഥമാക്കി കഴിഞ്ഞു. മത്സര വേദികള്‍ ഉള്‍പ്പടെ നിരവധി വേദികളില്‍ പെര്‍ഫോം ചെയ്തിട്ടുള്ള ആതിര ഒട്ടേറെ സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. 2019 ല്‍ മാഞ്ചസ്റ്ററില്‍ നടന്ന സ്റ്റേജ് ഷോയില്‍ മലയാളത്തിന്റെ വാനമ്പാടി പദ്മശ്രീ K.S. ചിത്രയോടൊപ്പം വേദി പങ്കിടുവാന്‍ ഭാഗ്യം ലഭിച്ച ഈ അനുഗ്രഹീത ഗായിക കര്‍ണാട്ടിക് മ്യൂസിക്, പിയാനോ, വെസ്റ്റേണ്‍ വയലിന്‍ എന്നിവയിലും പരിശീലനം തുടരുന്നു. പത്താമത്തെ വയസ്സില്‍ കര്‍ണാട്ടിക് മ്യൂസിക് ഗ്രേഡ് 7 കരസ്ഥമാക്കുകയെന്ന അപൂര്‍വ്വ നേട്ടത്തിനും ഉടമയാണ് ഈ കൊച്ച് ഗായിക. ന്യൂപോര്‍ട്ടിലെ റൂഷ്‌മോണ്‍ട് സ്‌കൂളില്‍ ഇയര്‍ 7 ല്‍ പഠിക്കാനൊരുങ്ങുകയാണ് ഈ 11 വയസ്സ്‌കാരി. ന്യൂപോര്‍ട്ട് മലയാളി അസ്സോസ്സിയേഷനിലെ സജീവാംഗങ്ങളാണ് ഈ കുടുംബം.

യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി സി എ ജോസഫ്, ദേശീയ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്, വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, ജനറല്‍ കണ്‍വീനര്‍മാരായ ജയ്‌സണ്‍ ജോര്‍ജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions