സ്പിരിച്വല്‍

സീറോ മലങ്കര കത്തോലിക്കാ സഭ: വാല്‍സിംങ്ഹാം തീര്‍ത്ഥാടനവും പുനരൈക്യ വാര്‍ഷികവും നാളെ

ലണ്ടന്‍ : മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വാല്‍സിംഹാമിലേക്കു സിറോ മലങ്കര കത്തോലിക്കാ സഭയുടെ യു കെ റീജിയന്റെ ആഭിമുഖ്യത്തിലുള്ള തീര്‍ത്ഥാടനം നാളെ ക്രമീകരിച്ചിരിക്കുന്നു. മഹാമാരിയുടെ പ്രത്യേക സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് വൈദീകരുടെയും അല്‍മായ പ്രതിനിധികളുടെയും ചെറിയ സംഘം മാത്രമാണ് തീര്‍ത്ഥാടനത്തില്‍ പങ്കാളികളാക്കുന്നത്. വി. കുര്‍ബാനയുടെയും മറ്റു പ്രാര്‍ത്ഥനാ ശുശ്രൂഷകളുടെയും തത്സമയ സംപ്രേക്ഷണം വിവിധ മാധ്യമങ്ങളിലൂടെ ലഭ്യമാകും.

യു കെ യിലെ പതിനെട്ടു മിഷന്‍ കേന്ദ്രങ്ങളെയും പ്രത്യേകമായി മാതാവിന്റെ വിമല ഹൃദയത്തിലേക്ക് സമര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനയോടെയാണ് തീര്‍ത്ഥാടന ശുശ്രൂഷകള്‍ക്ക് ആരംഭം കുറിക്കുക. ഉച്ചകഴിഞ്ഞു 3.30 നാണ് ആഘോഷമായ വി. കുര്‍ബാനയും പരിശുദ്ധ ദൈവമാതാവിനോടുള്ള മാധ്യസ്ഥ പ്രാര്‍ത്ഥനയും ക്രമീകരിച്ചിരിക്കുന്നത്. യു കെ യുടെ മലങ്കര സഭാ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടക്കംമൂട്ടിലും മറ്റു മലങ്കര സഭാ വൈദീകരും തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ഇതൊടാനുബന്ധിച്ച് മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യത്തിന്റെ നവതി ആഘോഷവും ക്രമീകരിച്ചിരിക്കുന്നു. തൊണ്ണൂറ് വര്‍ഷങ്ങള്‍ സഭയെ പരിപാലിച്ച കരുണമായനായ ദൈവതിരുമുന്‍പാകെ നന്ദി പറയാനുള്ള അവസരമായും മരിയന്‍ തീര്‍ത്ഥാടനം മാറും. വൈദികരും, മലങ്കര കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ജിജി ജേക്കബിന്റെ നേതൃത്വത്തിലുള്ള കൗണ്‍സില്‍ അംഗങ്ങളും ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

Live tsreaming : www.walsingham.uk/live tsream

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions