ബിസിനസ്‌

ഡോ. ബോബി ചെമ്മണൂര്‍ സൗജന്യമായി നല്‍കിയ ഒരേക്കര്‍ ഭൂമിയില്‍ ഉടന്‍ വീടുകള്‍ ഉയരും

കല്‍പ്പറ്റ : പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഡോ. ബോബി ചെമ്മണൂര്‍ കല്‍പ്പറ്റ ടൗണില്‍ സൗജന്യമായി നല്‍കിയ ഒരേക്കര്‍ ഭൂമിയില്‍ വീടുകള്‍ ഉയരും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനു മുന്നോടിയായി കല്‍പ്പറ്റ എം.എല്‍.എ ,സി. കെ.ശശീന്ദ്രന്‍, എ.ഡി.എം യൂസഫ്, ഡോ. ബോബി ചെമ്മണൂര്‍, നിര്‍മ്മിതി കേന്ദ്രം ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

കല്‍പ്പറ്റ നഗരപരിധിയിലെ ഈ ഭൂമിയില്‍ നിര്‍മ്മിതി കേന്ദ്രമാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് കീഴിലെ ഹൈ പവര്‍ കമ്മിറ്റി അനുമതിയോടെ ഉടന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. മാര്‍ച്ച് മാസത്തോടെ വീടുകള്‍ കൈമാറുമെന്നും സുതാര്യമായാണ് ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ് നടത്തിയിട്ടുള്ളതെന്നും സി .കെ. ശശീന്ദ്രന്‍ എം എല്‍ എ പറഞ്ഞു.

പുത്തുമല ഉരുള്‍ പൊട്ടലിനു ശേഷം അവിടം സന്ദര്‍ശിച്ച തന്റെ അടുത്തേക്ക് ഓടി വന്ന ഉറ്റവര്‍ നഷ്ടപ്പെടുകയും എവിടേക്ക് പോകണമെന്നറിയാതെ പകച്ചു നില്‍ക്കുകയും ചെയ്ത കുട്ടിയുടെ ദയനീയാവസ്ഥ കണ്ടതാണ് ഇങ്ങനെയൊരു കാരുണ്യ പ്രവര്‍ത്തനത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് ഡോ.ബോബി ചെമ്മണൂര്‍ പറഞ്ഞു.

  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  • യുദ്ധത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി; ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ഇടിഞ്ഞു
  • പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് താഴ്ന്നു; ആശ്വാസമായി നിരക്കുകള്‍
  • പൗണ്ടിനെതിരെ രൂപ 128 ല്‍; പ്രധാന കറന്‍സികള്‍ക്കെതിരെയും വീഴ്ച, നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശനിരക്ക് 5.25% വരെ കുതിച്ചുയര്‍ന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ്
  • പണപ്പെരുപ്പം 3.3 ശതമാനത്തില്‍; പലിശ നിരക്ക് ഉടനെ കുറയില്ല
  • പലിശനിരക്ക് ഉയര്‍ന്നേക്കാമെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിക്കു ഷോക്കാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions